Tag: CBSE

പരീക്ഷയെഴുതാനാകാത്ത കായികതാരങ്ങൾക്ക് പ്രത്യേക ബോർഡ് പരീക്ഷ

ന്യൂഡൽഹി: ദേശീയ, അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുത്തതിനാൽ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികളുടെ അപേക്ഷകൾ ഡിസംബർ 31ന് മുമ്പ് അതത് പ്രാദേശിക ഓഫീസുകളിൽ നേരിട്ട് സമർപ്പിക്കാൻ സിബിഎസ്ഇ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി. സായ് സ്പോർട്സ് സ്കൂൾ, ബി.സി.സി.ഐ, എച്ച്.ബി.സി.എസ്.ഇ എന്നിവിടങ്ങളിലെ…

കൃത്യസമയത്ത് ജോലിയില്‍ പ്രവേശിച്ചില്ല;35 പേരുടെ നിയമനം റദ്ദാക്കി സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: ജൂനിയർ അസിസ്റ്റന്‍റ് തസ്തികയിലേക്കുള്ള 35 ഉദ്യോഗാർത്ഥികളുടെ താൽക്കാലിക നിയമനം സിബിഎസ്ഇ റദ്ദാക്കി. ഈ തസ്തികയ്ക്ക് അർഹരായ എല്ലാവരുടെയും പട്ടിക ബോർഡ് പ്രസിദ്ധീകരിച്ചിരുന്നു. അതിനുശേഷം, ജോലിയ്ക്ക് പ്രവേശിക്കേണ്ട സ്ഥലവും തീയതിയും കാണിച്ച് എല്ലാവർക്കും കത്തെഴുതിയിരുന്നു. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ ജോലിക്ക് ഹാജരാകാത്ത…

സി.ബി.എസ്.ഇ കമ്പാര്‍ട്ട്മെന്റ് പരീക്ഷകൾ ഓഗസ്റ്റ് 23 മുതല്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടവർക്കുള്ള കംപാർട്ട്മെന്‍റ് പരീക്ഷകൾ ഓഗസ്റ്റ് 23 മുതൽ 25 വരെ നടക്കും. രണ്ടാം ടേം പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും പരീക്ഷ നടത്തുക. പരീക്ഷയെഴുതിയ 14,35,366 വിദ്യാർത്ഥികളിൽ 1,04,704 പേർ യോഗ്യത നേടിയില്ല.…

പ്ലസ് വണ്‍ പ്രവേശന സമയപരിധി നീട്ടി: തിങ്കളാഴ്ച വരെ അപേക്ഷിക്കാം

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിനുള്ള സമയപരിധി നീട്ടി. തിങ്കളാഴ്ച വരെ അപേക്ഷിക്കാം. സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കാത്തതിനാൽ പ്രവേശന സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇന്ന് ഉച്ചയോടെയാണ് സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചത്. വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമാണ് ഹൈക്കോടതി…

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്നില്ല

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം ഇന്ന് ഉണ്ടാവില്ല. ഫലം ഈ ആഴ്ച അവസാനമോ അടുത്തയാഴ്ചയോ പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ വിവരം. സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പുറത്തുവരുമെന്നും പന്ത്രണ്ടാം ക്ലാസ് ഫലം ഈ മാസം 10 നു പുറത്തുവരുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.…

‘തോറ്റു’ ഒഴിവാക്കി സി.ബി.എസ്.ഇ; ഇനി പകരം വാക്ക് ‘വീണ്ടും എഴുതണം’

തോറ്റു എന്ന വാക്ക് മാർക്ക് ലിസ്റ്റുകളിൽ നിന്ന് ഒഴിവാക്കി സി.ബി.എസ്.ഇ. പത്താം ക്ലാസ് മാർക്ക് ലിസ്റ്റുകളിൽ ഇനി ‘തോറ്റു’ എന്ന വാക്ക് ഉണ്ടാകില്ല. പകരം, ‘നിർബന്ധമായും വീണ്ടും എഴുതണം’ എന്ന വാക്കായിരിക്കും ഇനി മുതൽ ഉപയോഗിക്കുക. സിബിഎസ്ഇ പത്താം ക്ലാസ് ഫലം…