Tag: Business

ഓഗസ്റ്റിൽ ചേരാനിരുന്ന ആർബിഐയുടെ പണനയ യോഗം മാറ്റിവെച്ചു

ഡൽഹി: ഓഗസ്റ്റിൽ നടത്താനിരുന്ന ധനനയ യോഗം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാറ്റിവെച്ചു. ഭരണപരമായ ആവശ്യങ്ങൾ കണക്കിലെടുത്ത് റിസർവ് ബാങ്ക് എംപിസി യോഗം പുനഃക്രമീകരിച്ചു. ഇത് സംബന്ധിച്ച് റിസർവ് ബാങ്ക് ഇന്ന് പ്രസ്താവന പുറത്തിറക്കി. 2022 ഓഗസ്റ്റ് 2 മുതൽ…

ഫോൺപേ ഇന്ത്യയിലേക്ക് ആസ്ഥാനം മാറ്റുമെന്ന് റിപ്പോർട്ട്

ദില്ലി: പ്രമുഖ ഡിജിറ്റൽ പേയ്മെന്‍റ് കമ്പനിയായ ഫോൺപേ അതിന്‍റെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. അതേസമയം, ഫോൺപേയുടെ ഏറ്റവും വലിയ ഓഹരിയുടമയായ ഫ്ലിപ്കാർട്ട് സിംഗപ്പൂരിൽ തുടരും. 2020 ഡിസംബറിലാണ് ഫ്ലിപ്കാർട്ടിൽ നിന്ന് ഫോൺപേ വേറിട്ടത്. രാജ്യത്തെ ഏറ്റവും…

തിരിച്ചടവ് മുടങ്ങി; രാജ്യത്ത് കിട്ടാകടം 2.4 ലക്ഷം കോടി

ദില്ലി: രാജ്യത്തെ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവിൽ മനപ്പൂർവ്വം വീഴ്ചവരുത്തിയവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി റിപ്പോർട്ട്. 2012 മുതൽ 10 മടങ്ങ് വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ വായ്പാ കുടിശ്ശിക 2.4 ട്രില്യൺ ഡോളറിലെത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഋഷി അഗർവാൾ, അരവിന്ദ് ധാം, മെഹുൽ…

ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി: ലോക സമ്പന്നരില്‍ നാലാമനായി ഗൗതം അദാനി

ന്യൂഡൽഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ലോക കോടീശ്വരന്മാരില്‍ നാലാമനായി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി. ഫോബ്‌സിന്റെ തത്സമയ ശതകോടീശ്വര പട്ടികയില്‍ വ്യാഴാഴ്ചയിലെ കണക്കു പ്രകാരമാണ് അദാനിയുടെ മുന്നേറ്റം. 115 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. ബില്‍ ഗേറ്റ്‌സിന്റെ ആസ്തിയാകട്ടെ…

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4600 രൂപയാണ് വില. പവന്‍റെ വിലയും 36,800 രൂപയായി കുറഞ്ഞു. അതേസമയം, ആഗോള വിപണിയിൽ സ്വർണ്ണ വില ഒരു…

രൂപക്ക് വീണ്ടും റെക്കോർഡ് ഇടിവ്; ഡോളറിന് 80.05

മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞു. 13 പൈസ കുറഞ്ഞ് 80.05 ലാണ് ക്ലോസ് ചെയ്തത്. എണ്ണ ഇറക്കുമതിക്കാരിൽ നിന്ന് ഡോളറിന് വലിയ ഡിമാൻഡ് ഉണ്ടായതും ധനക്കമ്മി വർദ്ധിച്ചേക്കാമെന്ന ആശങ്കയും രൂപയ്ക്ക് തിരിച്ചടിയായി. ഇതാദ്യമായാണ് രൂപയുടെ മൂല്യം…

വില കൂടിയിട്ടും ഇന്ത്യൻ തേയില വിടാതെ റഷ്യ; ഇരട്ടി വാങ്ങാൻ തയ്യാർ

ഇന്ത്യയിൽ നിന്നുള്ള തേയില ഇറക്കുമതി റഷ്യ വർദ്ധിപ്പിച്ചു. പ്രീമിയം തേയില പോലും വലിയ തോതിൽ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് റഷ്യ. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ തേയില കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യ.   കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റഷ്യ ഇന്ത്യയിൽ നിന്ന് തേയില…

‘ചെറുകിട, കുടുംബശ്രീ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾക്ക് ജിഎസ്ടി വാങ്ങില്ല’

തിരുവന്തപുരം: കുടുംബശ്രീയും ചെറുകിട വ്യാപാരികളും മറ്റും വിൽക്കുന്ന ചില്ലറ വിൽപ്പന ഉത്പന്നങ്ങൾക്ക് ജിഎസ്ടി ഈടാക്കില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. അവശ്യസാധനങ്ങൾക്ക് കേന്ദ്ര സർക്കാർ ചരക്ക് സേവന നികുതി ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഒന്നോ രണ്ടോ…

കനത്ത തിരിച്ചടിയിൽ നെറ്റ്ഫ്ലിക്സ്; നഷ്ടമായത് 10 ലക്ഷത്തോളം വരിക്കാർ

ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന് തുടർച്ചയായ രണ്ടാം പാദത്തിലും നിരവധി വരിക്കാരെ നഷ്ടമായി. 9,70,000 ഉപഭോക്താക്കൾ പ്ലാറ്റ്ഫോം വിട്ടതായാണ് വിവരം. ഇതോടെ കമ്പനിയുടെ വരിക്കാരുടെ എണ്ണം 221 ദശലക്ഷമായി ചുരുങ്ങി. 2021 അവസാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 ന്‍റെ ആദ്യ പാദത്തിൽ നെറ്റ്ഫ്ലിക്സിന്…

ഇന്ത്യയിലെ ആദ്യ റെഡി ടു മിക്സ് ബോഡി വാഷ് ഗോദ്റെജ് പുറത്തിറക്കി

കൊച്ചി: ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് ഇന്ത്യയിലെ ആദ്യത്തെ റെഡി-ടു-മിക്സ് ബോഡിവാഷായ ഗോദ്റെജ് മാജിക് ബോഡിവാഷ് പുറത്തിറക്കി. ഒരു സാഷെ പാക്കിന് വില വെറും 45 രൂപ നിരക്കിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. റെഡി-ടു-മിക്സ് ഫോർമാറ്റിലുള്ള ഗോദ്റെജ് മാജിക് ബോഡിവാഷ് പായ്ക്കിംഗിനായി 16…