Tag: Business

കേന്ദ്രസർക്കാറിന്റെ എൽ.പി.ജി സബ്സിഡിയിൽ വൻ കുറവ്

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ എൽ.പി.ജി സബ്സിഡിയിൽ വൻ കുറവ്. സബ്സിഡി 2021 സാമ്പത്തിക വർഷത്തിൽ 11896 കോടി രൂപയിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിൽ 242 കോടി രൂപയായി കുറഞ്ഞു. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ലോക്സഭയിൽ കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യയിലും പെട്രോളിയം ഉത്പന്നങ്ങളുടെ…

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടർന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37520 രൂപയാണ്. ഒരു…

ഗൂഗിളിനെതിരെ ഇന്ത്യൻ ഗെയിമിങ് കമ്പനികൾ കേന്ദ്രസർക്കാരിനെ സമീപിച്ചു

ന്യുഡൽഹി: ടെക് ഭീമൻമാരുടെ അനാരോഗ്യകരമായ ഇടപെടലുകളിൽ നിന്ന് ആശ്വാസം തേടി ഗെയിമിംഗ് കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. മേക്ക് മൈ ട്രിപ്പ്, സൊമാറ്റോ, ഒയോ തുടങ്ങിയ ടെക് അധിഷ്ഠിത കമ്പനികളുടെ പിന്തുണയോടെയാണ് പാർലമെന്‍ററി പാനലിനെ സമീപിച്ചിരിക്കുന്നത്. ഗൂഗിളിനെതിരെയാണ് പ്രധാന പരാതി. ഇന്ത്യയിലെ…

ഇൻസ്റ്റകാർട്ട് സ്ഥാപകൻ അപൂർവ മേത്ത സ്ഥാനമൊഴിയുന്നു

യുഎസ് ആസ്ഥാനമായുള്ള ഇൻസ്റ്റാകാർട്ടിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ അപൂർവ മേത്ത, കമ്പനി പബ്ലിക് ആയിക്കഴിഞ്ഞാൽ തന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിയുന്നതായി പ്രഖ്യാപിച്ചു. മേത്ത ഒഴിയുന്നതിനാൽ ഫിഡ്ജി സിമോയെ ഡയറക്ടർ ബോർഡ് ചെയർമാനായി നിയമിച്ചതായി ഇൻസ്റ്റാകാർട്ട് അറിയിച്ചു.

കൂടുതൽ പഞ്ചസാര കടൽ കടക്കും, വിലയേറുമോ?

ദില്ലി: രാജ്യത്തെ പഞ്ചസാര മില്ലുകൾക്ക് കൂടുതൽ പഞ്ചസാര കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകിയേക്കും. 1.2 ദശലക്ഷം ടൺ പഞ്ചസാരയുടെ അധിക വിൽപ്പനയ്ക്ക് സർക്കാർ പച്ചക്കൊടി കാണിക്കും. ഇത് നിലവിലെ ക്വാട്ടയായ 10 ദശലക്ഷം ടണ്ണിന് മുകളിലാണ്. ലോകത്തിലെ ഏറ്റവും വലിയ…

എസ്ബിഐയുടെ വില്ലേജ് കണക്ടിന് തുടക്കമായി

തിരുവവന്തപുരം: ഇടപാടുകാരുടെ നാട്ടില്‍ അവരുമായി സംവദിക്കാന്‍ വില്ലേജ് കണക്ട് ആരംഭിച്ച് എസ്ബിഐ. സംസ്ഥാനത്തെ 29 പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇതിനകം ആരംഭിച്ച പദ്ധതി 23ന് സമാപിക്കും. ബാങ്കിന്‍റെ ഉപഭോക്താക്കളെ ആദരിക്കൽ, സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവയാണ് ഉണ്ടാകുക. പണമടപാടിനൊപ്പം ഹൃദയമിടപാടകൂടി-എന്ന ആശയം പ്രവര്‍ത്തികമാക്കുകയാണ്…

സ്വർണ വില ഇന്നും കൂടി; പവന് വർധിച്ചത് 400 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വിലയിൽ 400 രൂപയാണ് വർദ്ധനവ്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 37,520 രൂപയാണ്. ഗ്രാമിന് 50…

ആദായ നികുതി റിട്ടേൺ: അവസാന തീയതി നീട്ടില്ലെന്ന് റവന്യൂ സെക്രട്ടറി

ദില്ലി: ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടുന്ന കാര്യം സർക്കാർ പരിഗണിക്കുന്നില്ലെന്ന് റവന്യൂ സെക്രട്ടറി തരുൺ ബജാജ് പറഞ്ഞു. നിലവിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. “തീയതികൾ നീട്ടുമെന്നാണ് പലരും കരുതിയത്. അതിനാൽ…

ഉള്ളിയുടെ വില കൂടില്ല; അടുത്ത മാസം മുതൽ ‘ബഫർ സ്റ്റോക്ക്’ വിപണിയിലേക്ക്

ദില്ലി: ബഫർ സ്റ്റോക്ക് ഉള്ളി വിപണിയിലേക്ക്. രാജ്യത്ത് ഉള്ളി വില നിയന്ത്രിക്കാൻ അടുത്ത മാസം മുതൽ കരുതൽ ശേഖരത്തിൽ നിന്ന് ഉള്ളി വിപണിയിലെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഓഗസ്റ്റ് മുതൽ കരുതൽ ശേഖരത്തിൽ നിന്ന് ഉള്ളി എത്തുന്നതോടെ വിപണിയിലെ ഉള്ളി വില…

സ്വർണ്ണ വില ഇന്ന്; പവന് 37,000 രൂപ പിന്നിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണ വിലയാണ് ഇന്ന് വർധിച്ചത്. ഇന്നലെ സ്വർണ വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ…