Tag: Business

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ ഇടിഞ്ഞ സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില…

മുകേഷ് അംബാനിയും ഗൗതം അദാനിയും കൊമ്പു കോർക്കുമോ?

ന്യൂഡൽഹി: മുകേഷ് അംബാനിയും ഗൗതം അദാനിയും ഇന്ത്യൻ വ്യവസായ ലോകത്തെ ഏറ്റവും ശക്തരായ രണ്ട് വ്യവസായികളാണ്. വർഷങ്ങളായി ഇരുവരും ഇന്ത്യൻ ഇൻഡസ്ട്രിയിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ഇരുവരും തമ്മിൽ ഒരിക്കലും ഏറ്റുമുട്ടിയിട്ടില്ല. മുകേഷ് ആധിപത്യം പുലർത്തുന്ന മേഖലയിലേക്ക് അദാനി ഇതുവരെ കടന്നിട്ടില്ല.…

രാജ്യത്ത് 5ജി സേവനം ഈ മാസം തന്നെ ആരംഭിക്കാന്‍ ഭാരതി എയര്‍ടെല്‍

ഭാരതി എയർടെൽ ഈ മാസം തന്നെ രാജ്യത്ത് 5 ജി സേവനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നോക്കിയ, എറിക്സൺ, സാംസങ് തുടങ്ങിയ ടെക്നോളജി സേവന ദാതാക്കളുമായി കമ്പനി കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലാണ് 5ജി സേവനം ആദ്യം ആരംഭിക്കുക.…

ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടി ഇല്ല: ധനമന്ത്രി

ദില്ലി: ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടിയില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വിലക്കയറ്റം സംബന്ധിച്ച ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടിയില്ലെന്നും എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു മാസത്തിനുള്ളിൽ 10 ഇടപാടുകൾ പൂർണ്ണമായും…

ഭാരത് പേ പുതിയ സിഎഫ്ഒ ആയി നളിൻ നേഗിയെ നിയമിക്കുന്നു

മുൻ എസ്ബിഐ കാർഡ് സിഎഫ്ഒ നളിൻ നേഗിയെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിച്ചതായി ഫിൻ‌ടെക് പ്ലാറ്റ്‌ഫോമായ ഭാരത്‌പേ അറിയിച്ചു. തന്റെ പുതിയ റോളിൽ, ഭാരത്‌പേയുടെ സാമ്പത്തിക പ്രവർത്തനത്തിന്റെ ചുമതല നേഗി ഏറ്റെടുക്കുകയും 2023 മാർച്ചോടെ കമ്പനിയെ ഇബിഐടിഡിഎ പോസിറ്റീവ് ആക്കുന്നതിനായി…

പുതിയ എസ്‍യുവി ബലേനോ ക്രോസുമായി മാരുതി

മാരുതി സുസുക്കി ജനപ്രിയ ഹാച്ച്ബാക്കായ ബലേനോയുടെ നിരയിൽ ഒരു പുതിയ എസ്‍യുവി അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 2020 ലെ ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചറോ ഇ കൺസെപ്റ്റിന്‍റെ പ്രൊഡക്ഷൻ പതിപ്പാണ് പുതിയ വാഹനം. അടുത്ത വർഷം ആദ്യം ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ…

ജി.എസ്.ടി ​സംബന്ധിച്ച വിവാദങ്ങളിൽ പാർലമെന്റിൽ വ്യക്തത വരുത്തി ധനമന്ത്രി

ന്യൂഡൽഹി: ജി.എസ്.ടി വിവാദത്തിൽ പാർലമെന്‍റിൽ പ്രതിരോധവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടിട്ടില്ലെന്നും നിർമല പറഞ്ഞു. യുപിഎ സർക്കാരിന്റെ അവസാന ആറ് മാസത്തെ വിലയുമായി നിലവിലെ വിപണി വില താരതമ്യം ചെയ്താൽ അത് മനസ്സിലാകുമെന്നും നിർമ്മല സീതാരാമൻ…

ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തി ജൂലൈയില്‍ ബാഡ് ബാങ്ക് ഏറ്റെടുക്കും

ന്യൂഡല്‍ഹി: നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി (എൻഎആർസിഎൽ) അല്ലെങ്കിൽ ബാഡ് ബാങ്ക് ജൂലൈയിൽ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തിയുടെ (എൻപിഎ) ആദ്യ ഭാഗം ഏറ്റെടുക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ബാങ്കുകളിലെ വലിയ തുകയുടെ, അതായത് 500 കോടിയിലധികം രൂപയുടെ നിഷ്ക്രിയ ആസ്തി (എൻപിഎ) അക്കൗണ്ടുകൾ…

അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം ; വെളിപ്പെടുത്തലുമായി ആദായ നികുതി വകുപ്പ്

മുംബൈ: അനിൽ അംബാനിക്ക് വിദേശത്ത് കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും കമ്പനികളുടെ ഉടമസ്ഥാവകാശവും ഉണ്ടെന്ന് മുംബൈയിലെ ആദായനികുതി വകുപ്പിന്‍റെ അന്വേഷണ വിഭാഗം കണ്ടെത്തി. അനിൽ ധീരുഭായ് അംബാനിയുടെ ഗ്രൂപ്പ് വിദേശത്ത് 800 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണ നിയമപ്രകാരം…

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്കും റിസർവ് അനുപാതവും വീണ്ടും ഉയർത്തി. തുടർച്ചയായ മാസങ്ങളായി പണപ്പെരുപ്പ നിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. 50 ബേസിസ് പോയിന്‍റുകളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മെയ്യിൽ നടന്ന അസാധാരണമായ യോഗത്തിൽ നിരക്കുകൾ വർദ്ധിപ്പിക്കാൻ…