Tag: Business

1000 കോടി ആസ്തിയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി 19കാരൻ

ന്യൂഡൽഹി: ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പായ ‘സെപ്റ്റോ’യുടെ സ്ഥാപകനായ കൈവല്യ വോഹ്റ, 19ാം വയസ്സിൽ 1,000 കോടി രൂപ ആസ്തിയുമായി, ഐഐഎഫ്എൽ വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 ൽ ഇടം നേടി. 1,000 കോടി രൂപ ആസ്തിയുള്ള ഏറ്റവും പ്രായം…

റെക്കോർഡ് ഇടിവിൽ രൂപ; ഒരു യുഎസ് ഡോളറിന് 80.2850 എന്ന നിലയിൽ

മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് ഫെഡറൽ റിസർവ് നിരക്കുകൾ ഉയർത്തിയതിനെ തുടർന്ന് യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് റെക്കോർഡ് ഇടിവിൽ. യുഎസ് ഡോളറിന് 80.2850 എന്ന നിലയിലാണ് രൂപയുടെ മൂല്യം. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ ഒരു യുഎസ് ഡോളറിന്…

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുറവായിരുന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർധിച്ചത്. ഇന്നലെ 120 രൂപയുടെ ഇടിവുണ്ടായി. കഴിഞ്ഞ ഒരാഴ്ചയായി നേരിയ ഉയർച്ചയിലും താഴ്ചയിലുമായി സ്വർണ്ണ വിലയിൽ ചാഞ്ചാട്ടമുണ്ട്.…

യുപിഐ ശൃംഖലയിൽ പ്രവർത്തിക്കുന്ന റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് ആർബിഐ

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ് (യുപിഐ) ശൃംഖലയിൽ പ്രവർത്തിക്കുന്ന റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്താക്കൾക്കാണ്…

ഇരട്ട ജോലി ചെയ്ത ജീവനക്കാരെ പുറത്താക്കി വിപ്രോ

ഇരട്ട തൊഴിൽ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഇത് തുടർന്ന ജീവനക്കാരെ പിരിച്ചുവിട്ടതായി വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി അറിയിച്ചു. തങ്ങളുടെ എതിരാളികളായിട്ടുള്ള കമ്പനികളിൽ ഒരേസമയം ജോലി ചെയ്യുന്നെന്ന് കണ്ടെത്തിയ 300 ജീവനക്കാരെയാണ് വിപ്രോ പുറത്താക്കിയത്. ഒരേ സമയം രണ്ട് കമ്പനികളിൽ ജോലി…

പാകിസ്ഥാൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ

ന്യൂ ഡൽഹി: യുഎസ് ഡോളറിനെതിരെ പാകിസ്ഥാൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. പാകിസ്ഥാൻ രൂപ ഇന്ന് വിപണിയിൽ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഈ മാസം ഇതുവരെ രൂപയുടെ മൂല്യം 9 ശതമാനം ഇടിഞ്ഞു. സ്റ്റേറ്റ് ബാങ്ക്…

4 ലക്ഷം യൂണിറ്റുകൾ വിറ്റ് ചരിത്രം കുറിച്ച് ടാറ്റ നെക്സോൺ

ടാറ്റ മോട്ടോഴ്സിന്‍റെ സബ് കോംപാക്റ്റ് എസ്യുവിയായ നെക്സോൺ 4 ലക്ഷം യൂണിറ്റ് ഉൽപ്പാദനം പിന്നിട്ടു. 2017 ൽ ലോഞ്ച് ചെയ്ത നെക്സോണിന്റെ വിൽപ്പന ഒരു ലക്ഷം കടക്കാൻ 1 വർഷവും 10 മാസവും എടുത്തു. നിർമ്മാണം രണ്ട് ലക്ഷം യൂണിറ്റുകൾ കടക്കാൻ…

പ്രതിദിന സമ്പാദ്യം 1,612 കോടി; അദാനിയുടെ ആസ്തിയിൽ ഇരട്ടിയിലധികം വർധന

പ്രതിദിനം 1,612 കോടി നേടിയാണ് അദാനി ആമസോണിന്‍റെ ജെഫ് ബെസോസിനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ കോടീശ്വരൻ ആയി മാറിയത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സമ്പത്ത് ഇരട്ടിയിലധികമായാണ് വർധിച്ചത്. ബുധനാഴ്ച പുറത്തിറക്കിയ 2022 ഹൂറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.…

ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ് ഐഡിയഫോര്‍ജ് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാൻ ഒരുങ്ങി ഡ്രോൺ സ്റ്റാർട്ടപ്പ് കമ്പനിയായ ഐഡിയഫോർജ്. റിപ്പോർട്ടുകൾ പ്രകാരം, 2023 ൽ കമ്പനി പ്രാരംഭ ഓഹരി വിൽപ്പന നടത്തിയേക്കും. ഇതിന് മുന്നോടിയായി, പ്രാഥമിക കരട് പ്രോസ്പെക്ടസ് ഡിസംബറിൽ സെബിക്ക് സമർപ്പിച്ചേക്കും. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം ഐഡിയഫോർജ്…

പൊതു കെവൈസി സംവിധാനം പരിഗണനയിലെന്ന് നിർമ്മല സീതാരാമന്‍

സാമ്പത്തിക ഇടപാടുകൾക്കായി ഒരു പൊതു കെവൈസി സംവിധാനം സ്ഥാപിക്കുന്ന കാര്യം ഇന്ത്യാ ഗവൺമെന്‍റ് പരിഗണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. എഫ്‌ഐസിസിഐ ലീഡ്സ് 2022 കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ, ഇടപാടുകൾ ആരംഭിക്കുന്നതിന് ഓരോ സ്ഥാപനത്തിലും…