Tag: Business

ആഗോള വിപണിയിൽ വീണ്ടും മൂല്യം ഇടിഞ്ഞ് ഇന്ത്യന്‍ രൂപ

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ ഭീതിയിൽ ഡോളർ ഒഴികെയുള്ള കറൻസികളുടെ മൂല്യം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 81.88 എന്ന നിലയിലേക്ക് താഴ്ന്നു. വെള്ളിയാഴ്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യോഗം ചേരാനിരിക്കെ, അതുവരെ രൂപയുടെ മൂല്യം…

വെള്ളിയുടെ വില കുറഞ്ഞു; മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. അതേസമയം, വെള്ളിയുടെ വില കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 61 രൂപയായി. അതേസമയം, സംസ്ഥാനത്ത് ഹാൾമാർക്ക് ചെയ്ത…

‘ഇന്ധന വിലവർധന, ഇന്ത്യക്കാർ ആശങ്കയിൽ’: എസ്.ജയ്ശങ്കർ

ന്യൂയോർക്ക്: ഇന്ത്യക്കാർ ഇന്ധനവിലയെക്കുറിച്ച് ആശങ്കാകുലരാണെന്നു വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ. “ഇന്ധന വിലവർധന ഞങ്ങളുടെ നടുവൊടിക്കുകയാണ്. ഇതാണ് ഏറ്റവും വലിയ ആശങ്ക. 2000 ഡോളർ മാത്രമാണ് ഞങ്ങളുടെ ആളോഹരി സമ്പദ്‌വ്യവസ്ഥ.” ജയ്ശങ്കർ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം…

100 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ്

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് അടുത്ത ദശകത്തിൽ 100 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് ചെയർമാൻ ഗൗതം അദാനി. സിംഗപ്പൂരിൽ നടന്ന ഫോബ്സ് ഗ്ലോബൽ സിഇഒ കോൺഫറൻസിലാണ് അദാനി ഇക്കാര്യം അറിയിച്ചത്. 100 ബില്യൺ ഡോളർ നിക്ഷേപത്തിൽ 70 ശതമാനം ഊർജ്ജ ഉൽപ്പാദനത്തിനും…

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ലോക വ്യാപാര സംഘടന

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ലോക വ്യാപാര സംഘടന ഡയറക്ടർ ജനറൽ ഗോസി ഒകോഞ്ചോ ഇവേല. ജനീവയിൽ ലോകവ്യാപാര സംഘടനയുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവെയാണ് ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ആഗോളതലത്തിലെ സാമ്പത്തിക സൂചികകൾ നല്ല സൂചനകൾ നൽകുന്നില്ലെന്ന് ഗോസി…

സാമ്പത്തിക വളർച്ചാ നിരക്ക്; ചൈന മറ്റ് ഏഷ്യൻ രാജ്യങ്ങളെക്കാൾ പിന്നിലാകുമെന്ന് ലോകബാങ്ക്

ബിജിങ്: മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി സാമ്പത്തിക വളർച്ചാ നിരക്കിന്‍റെ കാര്യത്തിൽ ചൈന മറ്റ് ഏഷ്യൻ രാജ്യങ്ങളെക്കാൾ പിന്നിലാകുമെന്ന് ലോകബാങ്ക്. പ്രസിഡന്‍റ് ഷി ജിൻപിംഗിന്‍റെ സിറോ കോവിഡ് നയവും പ്രോപ്പർട്ടി മേഖലയിലെ തിരിച്ചടികളുമാണ് ഈ പിന്തള്ളിന്റെ പ്രധാന കാരണങ്ങൾ. ലോകബാങ്കിന്‍റെ സാമ്പത്തിക അവലോകന…

5000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ഗോള്‍ഡി സോളാര്‍

കൊച്ചി: പ്രമുഖ സൗരോർജ ഉപകരണ നിർമ്മാതാക്കളായ ഗോൾഡി സോളാർ 5,000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുന്നു. 2025 ഓടെ കമ്പനിയെ രാജ്യത്തിന്‍റെ മുന്‍നിരയിലെത്തിക്കുകയാണ് ലക്ഷ്യം. സാങ്കേതികവിദ്യ അധിഷ്ഠിത ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വളരെ പ്രവർത്തനക്ഷമവും കൂടുതൽ പരിസ്ഥിതി സൗഹൃദവുമായ…

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി ഐസിഐസിഐ ബാങ്ക്

നിക്ഷേപകരെ സന്തോഷിപ്പിച്ച് ഐസിഐസിഐ ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഐസിഐസിഐ ബാങ്ക് വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പലിശ നിരക്ക് 25 ബിപിഎസ് വരെയാണ് ബാങ്ക് വർദ്ധിപ്പിച്ചത്. ഏഴ് ദിവസം…

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞു

കൊച്ചി: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ക്രൂഡ് ഓയിലിന്‍റെ വില കഴിഞ്ഞ വർഷം മാർച്ചിലെ 139 ഡോളറിൽ നിന്ന് 84 ഡോളറായി കുറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി 12 ഡോളറിന്‍റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ക്രൂഡ് ഓയിൽ…

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36640 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4580 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 36960 രൂപയായിരുന്നു വില. എന്നാൽ, 24, 25,…