Tag: Buffer zone

ബഫര്‍ സോണ്‍ പദ്ധതി നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത പാർക്കുകൾക്കും ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ‍ നിർബന്ധമാക്കിയ വിധി നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിധി നടപ്പാക്കുമ്പോൾ ഓരോ സ്ഥലത്തിന്‍റെയും യഥാർത്ഥ സാഹചര്യങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ്…

ബഫർ സോണിൽ രണ്ട് ദേശീയ ഉദ്യാനങ്ങൾക്ക് ഇളവ്

ഡൽഹി: സുപ്രീംകോടതി പ്രഖ്യാപിച്ച ബഫർ സോണിൽ രണ്ട് ദേശീയ ഉദ്യാനങ്ങൾക്ക് ഇളവ്. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനം, താനെ ക്രീക് ഫ്ലാമിങ്ങോ വന്യമൃഗ കേന്ദ്രം എന്നിവയ്ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. 2021 ജൂൺ 3ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം സംരക്ഷിത ഉദ്യാനങ്ങളുടെ…

ബഫർ സോൺ; വ്യക്തമായ ഫീൽഡ് പരിശോധനക്ക് വിദഗ്ധ സമിതി

തിരുവനന്തപുരം: സുപ്രീംകോടതി വിധിയില്‍ നിര്‍ദ്ദേശിച്ച പ്രകാരം വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കി.മീ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റ് നിര്‍മ്മാണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഇതിനായി ഫീല്‍ഡ് പരിശോധന നടത്തുന്നതിനുമായി വിദഗ്ധ സമിതി രൂപീകരിച്ചതായി വനം മന്ത്രി…

ബഫർസോൺ വിഷയത്തിൽ സർക്കാരിന്റെ ഒളിച്ചുകളി പുറത്ത്

ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി പുറത്ത്. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ബഫർ സോൺ അതിർത്തി നിർണയിക്കാൻ സർക്കാരിന് കഴിയും. ഇത് മറച്ചുവച്ചാണ് ഇപ്പോഴത്തെ നീക്കം. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള നടപടികൾ…

ബഫർ സോൺ; സർക്കാർ ശ്രമിക്കുന്നത് ജനവാസ മേഖലയെ ഒഴിവാക്കാനെന്ന് എ കെ ശശീന്ദ്രൻ

ബഫർ സോൺ പ്രശ്നത്തിന് പ്രതിഷേധ മാർഗങ്ങളിലൂടെയല്ല പരിഹാരം കാണേണ്ടതെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. നിരന്തരമായ സമരത്തിന്റെ ആവശ്യമുണ്ടോ എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. വിധി വന്ന ദിവസം മുതൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വീകരിച്ച നിലപാട് നീതീകരിക്കാനാവില്ല. ജനവാസ മേഖലകളെ…

ബഫര്‍ സോണ്‍; പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: എ കെ ശശീന്ദ്രന്‍

ബഫർ സോൺ വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വിമർശിച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ 2019ൽ സംസ്ഥാനം പുറപ്പെടുവിച്ച ഉത്തരവിന് പ്രസക്തിയില്ലെന്നും മന്ത്രി വിശദീകരിച്ചു. ഈ ഉത്തരവ് റദ്ദാക്കിയാലും ഇല്ലെങ്കിലും അതിന് പ്രസക്തിയില്ല.…

ബഫർസോൺ നിയമം തിരുത്താൻ സർക്കാർ; നടപടികൾക്ക് വനം വകുപ്പിനെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ വരെ സംരക്ഷിത പ്രദേശമാക്കുമെന്ന ഉത്തരവ് സർക്കാർ തിരുത്തും. 2019ലെ ഉത്തരവിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ബഫർ സോണിൽ സുപ്രീം കോടതിയിൽ തുടർനടപടികൾ സ്വീകരിക്കാൻ വനംവകുപ്പിനെ ചുമതലപ്പെടുത്തി. വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ജനവാസമേഖലകൾ…

ബഫര്‍സോണ്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനംമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പ്രദേശം ബഫർ സോണാക്കാനുള്ള 2019 ലെ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. സുപ്രീം കോടതി വിധിയും ബഫർ സോൺ നിർദേശങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ജനവാസ…

ബഫര്‍ സോണിൽ ഹര്‍ജി നല്‍കില്ല; തീരുമാനം കൂടിയാലോചനയ്ക്ക് ശേഷമെന്ന് സര്‍ക്കാര്‍

ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതിയിൽ ഹർജി നൽകാൻ സംസ്ഥാന സർക്കാർ വൈകും. ഹർജി നാളെ സമർപ്പിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, സുപ്രീം കോടതി വിധി ഏറ്റവും കൂടുതൽ ബാധിക്കുന്ന മറ്റ് സംസ്ഥാനങ്ങളുടെ തീരുമാനം പരിഗണിച്ച് പൊതു ഹർജി നൽകാനാണ് ആലോചന.…

ബഫര്‍ സോണ്‍; കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. ഞായറാഴ്ച അഡ്വക്കറ്റ് ജനറലുമായും മുഖ്യവനപാലകനുമായും അദ്ദേഹം ചർച്ച നടത്തും. അതിനുശേഷം തിരുത്തൽ ഹർജി നൽകണോ അതോ പുനഃപരിശോധനാ ഹർജി നൽകണോ എന്ന് തീരുമാനിക്കും. ഓഗസ്റ്റ് 12ന് കേന്ദ്ര വനം പരിസ്ഥിതി…