പടിഞ്ഞാറൻ കാറ്റ് വീശുന്നതിനാൽ രാത്രി കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
കൊച്ചി: അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ രാത്രിയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ കൊച്ചിക്ക് മുകളിൽ നേരിയ കറക്കം രൂപപ്പെട്ടിരിക്കുന്നു. ഇത് വടക്കോട്ട് നീങ്ങാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായി മധ്യകേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്.…