Tag: Breaking News

വൃഷ്ടിപ്രദേശത്ത് കനത്ത മഴ; മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യത

ഇടുക്കി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാം നാളെ (വെള്ളിയാഴ്ച) തുറന്നേക്കും. നിലവിലെ സ്ഥിതി തുടർന്നാൽ നാളെ രാവിലെ 10 മണിക്ക് തുറക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ജലനിരപ്പ് 136 അടിയിലെത്തിയപ്പോഴാണ് ജാഗ്രതാ നിർദേശം നൽകിയത്. നീരൊഴുക്കിന്‍റെ ഭാവിസ്ഥിതി നോക്കി വെള്ളം…

മുഹറം അവധി ഓഗസ്ത് ഒമ്പതിന് പുനര്‍നിശ്ചയിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഓഗസ്റ്റ് 9 ന് മുഹറം അവധി സർക്കാർ പുനഃക്രമീകരിച്ചു. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനഃക്രമീകരിച്ചത്. നേരത്തെ ഓഗസ്റ്റ് എട്ടിനായിരുന്നു അവധി. അവധി പുനഃക്രമീകരിച്ചതോടെ, തിങ്കളാഴ്ച പ്രവൃത്തി ദിവസമായിരിക്കും. സ്കൂളുകൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ എന്നിവ…

‘മാഡം പ്രസിഡന്റ്: എ ബയോഗ്രഫി ഓഫ് ദ്രൗപദി മുര്‍മു’

ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ ജീവചരിത്രം ഈ വർഷം അവസാനത്തോടെ പുറത്തിറക്കുമെന്ന് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് അറിയിച്ചു. ‘മാഡം പ്രസിഡന്‍റ്: എ ബയോഗ്രഫി ഓഫ് ദ്രൗപദി മുർമു’ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം മുർമു…

ആര്യാ രാജേന്ദ്രന്‍ കെ.എം.സച്ചിന്‍ദേവ് വിവാഹം സെപ്റ്റംബര്‍ നാലിന്

മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ കെ എം സച്ചിൻ ദേവും സെപ്റ്റംബർ നാലിന് വിവാഹിതരാകും. ഇതുമായി ബന്ധപ്പെട്ട് സി.പി.ഐ(എം) ന്‍റെ വിവാഹ ക്ഷണക്കത്ത് സച്ചിൻ ദേവ് പങ്കുവച്ചു. രാവിലെ 11ന് തിരുവനന്തപുരം എകെജി ഹാളിലാണ് ചടങ്ങ്. എ.കെ.ജി സെന്‍ററിൽ നടക്കുന്ന…

എയർ ഇന്ത്യയിൽ പൈലറ്റുമാർക്ക് 65 വയസ്സ് വരെ പറക്കാൻ അവസരം

മുംബൈ: പൈലറ്റുമാരുടെ സേവനം 65 വയസ്സുവരെ തുടരാമെന്ന് സ്വകാര്യവൽക്കരിക്കപ്പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ പ്രഖ്യാപിച്ചു. ടാറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിലെ പൈലറ്റുമാരുടെ വിരമിക്കൽ പ്രായം നിലവിൽ 58 വയസ്സാണ്. പൈലറ്റുമാർക്ക് 65 വയസ്സുവരെ ജോലി ചെയ്യാൻ ഡയറക്ടറേറ്റ്…

പാലസ് ഓണ്‍ വീല്‍സ് തിരിച്ചുവരുന്നു; ടിക്കറ്റ് വില 10 ലക്ഷം

രാജസ്ഥാന്‍: യാത്രയും ആഡംബരവും ട്രെയിനുകളും ഇഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇന്ത്യയിലെ ഏറ്റവും ആഢംബര ടൂറിസ്റ്റ് ട്രെയിനായ പാലസ് ഓൺ വീൽസ് വീണ്ടും ട്രാക്കിൽ തിരിച്ചെത്തി. രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ ചെയർമാൻ ധർമേന്ദ്ര റാത്തോഡ് ഇക്കാര്യം സ്ഥിരീകരിച്ചു. യാത്രക്കാരുടെ ഏറ്റവും പ്രിയപ്പെട്ട…

മഴ കടുക്കുന്നു; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം,…

ഓഗസ്റ്റ് 5 മുതൽ 15 വരെ രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും സൗജന്യമായി സന്ദർശിക്കാം

ഓഗസ്റ്റ് 5 മുതൽ 15 വരെ കേന്ദ്ര സർക്കാരിന് കീഴിലുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. സ്വാതന്ത്ര്യദിനത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ആസാദി കാ അമൃതോത്സവം പരിപാടിയുടെ ഭാഗമായാണ് തീരുമാനം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്ഐ)…

വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്നാട്ടിനും സമീപം ചക്രവാ‍തച്ചുഴി നിലനിൽക്കുന്നതിനാൽ…

വ്യക്തിവിവര സംരക്ഷണ ബില്‍ കേന്ദ്രം പിന്‍വലിച്ചു

ന്യൂഡല്‍ഹി: 2021ലെ വ്യക്തിഗത ഡാറ്റാ സംരക്ഷണ ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ നിന്ന് പിന്‍വലിച്ചു. സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) 81 ഭേദഗതികൾ ശുപാർശ ചെയ്തതിനെ തുടർന്നാണ് സർക്കാർ ബിൽ പിന്‍വലിച്ചത്. വ്യക്തികളുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുക, ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി…