Tag: Breaking News

വിദേശ വനിതയുടെ കൊലപാതകം; പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികളായ ഉമേഷും ഉദയകുമാറും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, ബലാത്സംഗം,…

ക്ലിഫ് ഹൗസിൽ വെടി പൊട്ടി; സംഭവം തോക്ക് വൃത്തിയാക്കുന്നതിനിടെ

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി. ഗാർഡ് റൂമിനുള്ളിലാണ് സംഭവം. പൊലീസുകാരൻ്റെ കയ്യിലെ തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെ, ചേംബറിൽ ബുള്ളറ്റ് കുടുങ്ങിയിരുന്നു. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. രാവിലെ ഡ്യൂട്ടി മാറുമ്പോൾ പൊലീസുകാർ…

വോഡഫോണ്‍ സിഇഒ നിക് റീഡ് പടിയിറങ്ങുന്നു; മാർഗരിറ്റ ഡെല്ല വാലെ ഇടക്കാല സിഇഒ ആകും

ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോണിന്‍റെ സിഇഒ നിക്ക് റീഡ് പടിയിറങ്ങുന്നു. ഡിസംബർ അവസാനത്തോടെ അദ്ദേഹം കമ്പനി വിടും. ചീഫ് ഫിനാൻഷ്യൽ ഓഫീസർ മാർഗരിറ്റ ഡെല്ല വാലെ ഇടക്കാല സിഇഒ ആയി ചുമതലയേൽക്കുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. പദവി ഒഴിയാനുള്ള ഉചിതമായ സമയം…

തിരമാലയില്‍നിന്ന് വൈദ്യുതി ഉണ്ടാക്കാൻ ‘സിന്ധുജ’; ഐഐടി ഗവേഷകരുടെ പരീക്ഷണം വിജയം

ചെന്നൈ: കടലിലെ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ഉപകരണം മദ്രാസ് ഐ.ഐ.ടി.യിലെ ഗവേഷകർ വിജയകരമായി പരീക്ഷിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വ്യാവസായികാടിസ്ഥാനത്തിൽ ഇത് നിർമ്മിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ.ഐ.ടി.യിലെ ഓഷ്യന്‍ എഞ്ചിനിയറിങ് വിഭാഗം അധ്യാപകന്‍ പ്രൊഫ. അബ്ദുസ്സമദിന്റെ നേതൃത്വത്തിലാണ് തിരമാലകളിലെ ഗതികോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി…

കോവി‍ഡിന്റെ അടിയന്തരഘട്ടം അവസാനിക്കാറായെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: ചൈനയും ബ്രിട്ടനും ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും കൊവിഡ് നിരക്ക് ഇപ്പോഴും ഉയരുകയാണ്. എന്നാൽ കൊവിഡിന്‍റെ അടിയന്തരഘട്ടം അവസാനിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇപ്പോൾ വ്യക്തമാക്കി. എന്നാൽ ഒമികോണിന്‍റെ വ്യാപനം ഇപ്പോഴും ദ്രുതഗതിയിലാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. പകർച്ചവ്യാധിയുടെ അടിയന്തരഘട്ടം…

രാജ്യത്ത് ഡിജിറ്റൽ അസമത്വം കൂടുന്നു; മൊബൈൽ ഉള്ള സ്ത്രീകൾ പുരുഷന്മാരെക്കാൾ വളരെ കുറവ്

ന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റൽ മേഖലയിൽ അസമത്വം വർദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ട്. ഓക്സ്ഫാം ഇന്ത്യയുടെ ‘ഇന്ത്യ ഇൻഇക്വാലിറ്റി റിപ്പോർട്ട് 2022: ഡിജിറ്റൽ ഡിവൈഡ്’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഫോൺ സ്വന്തമായുള്ള പുരുഷൻമാരുടെ ശതമാനം ഫോൺ സ്വന്തമായുള്ള സ്ത്രീകളെക്കാൾ വളരെ കൂടുതലാണെന്ന് റിപ്പോർട്ടിൽ…

ചലച്ചിത്ര നിർമ്മാതാവ് ജയ്സൺ ജോസഫ് ഫ്ലാറ്റിൽ മരിച്ച നിലയിൽ

കൊച്ചി: ചലച്ചിത്ര നിർമ്മാതാവ് ജയ്സൻ ജോസഫിനെ (ജയ്സൻ എളങ്കുളം, 44) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമ്പിള്ളി നഗർ സൗത്ത് യുവജന സമാജം റോഡിലെ ജയിൻ വുഡ് ഫോർഡ് അപ്പാർട്ട്മെന്റ്, 5 ഡിയിൽ കിടപ്പുമുറിയിലെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂക്കിൽ നിന്നും…

രാജ്യത്ത് ഊർജ പ്രതിസന്ധി; ഇലക്ട്രിക് വാഹനങ്ങൾ വിലക്കാൻ സ്വിറ്റ്സര്‍ലണ്ട്

രാജ്യത്തെ ഊർജ പ്രതിസന്ധി രൂക്ഷമായതോടെ ഇലക്ട്രിക് വാഹനങ്ങൾ വിലക്കാനൊരുങ്ങി സ്വിറ്റ്സർലൻഡ്. അവശ്യ സേവനങ്ങൾക്കായി ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ ഒഴികെയുള്ള എല്ലാ ഇലക്ട്രിക് വാഹനങ്ങളും മഞ്ഞ് കാലത്ത് വിലക്കാനുള്ള നീക്കത്തിലാണ് രാജ്യം. രാജ്യത്ത് കനത്ത മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തിൽ സ്വിസ് അധികൃതർ അടിയന്തര പദ്ധതികൾ…

ലോക പ്രോ വുഷു ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയ്ക്കായി സ്വർണം നേടി അനിയന്‍ മിഥുൻ

ബെംഗളൂരു: തായ്ലൻഡിൽ നടന്ന ലോക ‘പ്രോ വുഷു സാന്‍ഡ ഫൈറ്റ് 2022’ ചാമ്പ്യൻഷിപ്പിൽ തൃശൂർ സ്വദേശി അനിയൻ മിഥുൻ സ്വർണം നേടി. 70 കിലോഗ്രാം വിഭാഗത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് അനിയൻ സ്വർണം നേടിയത്. അമേരിക്ക, ഇറാൻ, പാകിസ്ഥാൻ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ…

20,000 പേരെ പിരിച്ച് വിടാന്‍ ആമസോണ്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ടെക് ഭീമനായ ആമസോൺ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 20,000 ജീവനക്കാരെ പിരിച്ച് വിടാനാണ് കമ്പനി പദ്ധതിയിടുന്നത്. ആമസോൺ 10,000 ജീവനക്കാരെ പിരിച്ച് വിടുമെന്ന് നേരത്തെ…