Tag: Breaking News

പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയെന്ന് ഇഡി 

ന്യൂഡല്‍ഹി: ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതിയിട്ടിരുന്നതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). ജൂലൈ 12ന് പട്നയിൽ നടന്ന റാലിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പോപ്പുലർ ഫ്രണ്ട് പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നുവെന്നും ഇ.ഡി ആരോപിച്ചു.…

സിക്സര്‍ പറത്തി ലോക റെക്കോര്‍ഡ് നേടി രോഹിത് ശർമ്മ

മൊഹാലി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സിക്സർ അടിയില്‍ ലോക റെക്കോർഡ് ഇട്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിൽ സിക്സർ പറത്തിയാണ് രോഹിത് ശർമ്മ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ…

വാട്സാപ്പ്, സിഗ്നല്‍, ടെലിഗ്രാം എല്ലാം ഇനി കേന്ദ്രത്തിന്റെ പരിധിയിൽ; കരട് ബില്ലായി

ന്യൂ ഡൽഹി: ടെലികോം മേഖലയിൽ കേന്ദ്ര സർക്കാരിന് കൂടുതൽ അധികാരം നൽകുന്ന ടെലികമ്യൂണിക്കേഷന്‍ കരട് ബില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ചു. വാട്ട്സ്ആപ്പ്, സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകളെ ടെലികമ്മ്യൂണിക്കേഷൻസിന്‍റെ പരിധിയിൽ കൊണ്ടു വരുന്നതിന് ശുപാര്‍ശ ചെയ്യുന്നതാണ് ബിൽ. ഇതോടെ വാട്ട്സ്ആപ്പ്…

ഡ്രോണുകൾ പിടിച്ചെടുക്കുന്ന ഡ്രോൺ ഡിറ്റക്ടർ അവതരിപ്പിച്ച് കേരള പോലീസ്

കൊച്ചി: സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരികയാണെന്നും അത് അടിയന്തരമായി നേരിടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ സുരക്ഷ ഉയർത്തി കേരള പോലീസ് സംഘടിപ്പിച്ച കൊക്കോണ്‍ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകൾ പിടിച്ചെടുക്കുന്ന ഡ്രോൺ…

സ്‌കൂൾ കലാ, കായിക, ശാസ്ത്ര മേളകൾക്ക് ലോഗോ ക്ഷണിച്ചു

തിരുവനന്തപുരം: നവംബർ 10, 11, 12 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനും ഡിസംബർ 3, 4, 5 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിനും ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന 61-ാമത്…

എകെജി സെന്റർ ആക്രമണത്തിലെ പ്രതിയെ 3 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ് ജിതിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾ ഉപയോഗിച്ച വാഹനവും സ്ഫോടക വസ്തുക്കൾ വാങ്ങിയ സ്ഥലവും കണ്ടെത്താൻ അഞ്ച്…

ശനിയാഴ്ച പ്രവൃത്തിദിനം; സ്കൂളുകൾക്ക് നാളെ അവധിയില്ല

തിരുവനന്തപുരം: വിദ്യാഭ്യാസ കലണ്ടർ പ്രകാരം ശനിയാഴ്ച (24.09.2022) സംസ്ഥാനത്തെ സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ കൂടാതെ, ഒക്ടോബർ 29, ഡിസംബർ 3 എന്നീ രണ്ട് ശനിയാഴ്ചകൾ കൂടി ഈ വർഷം പ്രവൃത്തി ദിവസമായിരിക്കും. എന്നാൽ, വൊക്കേഷണൽ ഹയർ സെക്കൻഡറി…

റഷ്യയില്‍ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തം; പലായനം തുടർന്ന് റഷ്യൻ ജനത

മോസ്‌കോ: റഷ്യയിൽ യുദ്ധവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ റിസർവ് ഫോഴ്സിനോട് യുദ്ധത്തിനായി അണിനിരക്കാൻ ആഹ്വാനം ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് സംഭവം. പ്രതിഷേധവുമായി ബന്ധപ്പെട്ട് 1,300 ലധികം പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നവർക്ക് 15…

റോജർ ഫെഡററുടെ വിരമിക്കൽ മത്സരം ഇന്ന്;നദാലിനൊപ്പം ഡബിൾസ്

ലണ്ടൻ: ടെന്നിസിലെ ഏറ്റവും മനോഹരമായ ദൃശ്യം കാഴ്ചയുടെ കോർട്ടിൽ നിന്ന് ഓർമ്മയുടെ കോർട്ടിലേക്ക് മാറാൻ ഇനി മണിക്കൂറുകൾ മാത്രം. രണ്ട് ദശാബ്ദത്തിലേറെയായി കോർട്ടിലുള്ള സ്വിറ്റ്സർലൻഡ് ഇതിഹാസം റോജർ ഫെഡററുടെ വിടവാങ്ങൽ മത്സരം ഇന്ന്. ദീർഘകാല എതിരാളിയും ഗ്രാൻഡ് സ്ലാം സിംഗിൾസ് മത്സരങ്ങളിലെ…

റോബോട്ടുകൾ മനുഷ്യരെ ഇല്ലാതാക്കുമോ? ഉത്തരവുമായി റോബോട്ട്

ലണ്ടന്‍: റോബോട്ടുകൾ മനുഷ്യരെ ഇല്ലാതാക്കുമെന്ന കണ്ടെത്തലുമായി അടുത്തിടെ ഗവേഷകർ രംഗത്തെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും അത്യാധുനികമെന്ന വിശേഷണമുള്ള റോബോട്ടായ അമേക ഇതിൽ ആശ്വാസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ്. മനുഷ്യരെ റോബോട്ടുകൾ അടിമകളാക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും റോബോട്ടുകൾ ലോകത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കില്ലെന്നും തങ്ങൾ സേവകരാണെന്നും മനുഷ്യർക്ക്…