Tag: Breaking News

കൺസഷന്റെ പേരിൽ മർദ്ദനം; കെഎസ്ആർടിസി ജീവനക്കാർ മുൻകൂർ ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ മകളുമായി എത്തിയ പിതാവിനെ മർദ്ദിച്ച ജീവനക്കാർ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. ജാമ്യഹർജി അഡി. സെഷൻസ് കോടതി ഈ മാസം 28ന് കേസ് പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച…

കണ്‍സഷന്‍ ചോദിച്ചതിന്റെ പേരിൽ മര്‍ദനം: ഏഴാം ദിവസവും ആരെയും അറസ്റ്റ് ചെയ്തില്ല

തിരുവനന്തപുരം: കാട്ടാക്കടയിൽ കണ്‍സഷന്‍ ചോദിച്ച രക്ഷിതാവിനെ മർദ്ദിച്ച കെഎസ്ആർടിസി ജീവനക്കാരെ ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്തിട്ടില്ല. പൂവച്ചൽ പഞ്ചായത്തിലെ ജീവനക്കാരനായ പ്രേമനന് മകളുടെ മുന്നിൽ വച്ചാണ് മർദ്ദനമേറ്റത്. എന്നാൽ അറസ്റ്റ് വൈകുന്നതിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു…

‘ഡെമോക്രാറ്റിക് ആസാദ് ഫോഴ്‌സ്’; സ്വന്തം പാർട്ടി രൂപീകരിച്ച് ഗുലാം നബി ആസാദ്

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ ജനങ്ങളോട് തങ്ങൾക്കിടയിൽ ഉയരുന്ന കൃത്രിമ മതിലുകൾ തകർക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ് തിങ്കളാഴ്ച സ്വന്തം പാർട്ടിയായ ഡെമോക്രാറ്റിക് ആസാദ് ഫോഴ്‌സ് രൂപീകരിച്ചു. മഞ്ഞ, വെള്ള, കടും നീല എന്നിങ്ങനെ…

ബിനാമി ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: രാജ്യത്തെ ബിനാമി ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ. പരിധി ലംഘിച്ചുള്ള ഇടപാടുകൾ റദ്ദാക്കാനും ഉൾപ്പെട്ട ആസ്തികൾ പിടിച്ചെടുക്കാനുമാണ് നീക്കം. നിലവിലെ നിയമം നടപടികൾ അനുവദിക്കുന്നില്ല. 2016 ലെ ബിനാമി ട്രാൻസാക്ഷൻസ് (നിരോധന) ഭേദഗതി നിയമത്തിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തുമെന്നാണ്…

കേരള വിസി നിയമനം: അന്ത്യശാസനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കേരള സർവകലാശാല വി.സി നിയമനത്തിൽ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയുടെ നിയമന സമിതിയിലെ സെനറ്റ് പ്രതിനിധിയെ ഇന്ന് തന്നെ നാമനിർദ്ദേശം ചെയ്യണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. കേരള സർവകലാശാല വിസിക്കാണ് ഗവർണർ അന്ത്യശാസനം നൽകിയത്. ഇന്ന് വൈകുന്നേരത്തിന്…

ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

കൊല്ലം: ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അക്കോണം പ്ലാവിള പുത്തൻ വീട്ടിൽ കിഷോറിന്റെ ഭാര്യ ലക്ഷ്മി എം.പിള്ള (25) മരിച്ച സംഭവത്തിലാണ് ഭർത്താവ് ചടയമംഗലം സ്വദേശി ഹരികൃഷ്ണനെന്ന കിഷോറിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ക്കെതിരെ ആത്മഹത്യാ…

നവതിയുടെ നിറവിൽ ഡോ. മന്‍മോഹന്‍ സിങ്

ന്യൂഡൽഹി: ഇന്ത്യയുടെ 24-ാമത് പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ് നവതിയുടെ നിറവില്‍. സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളിലൂടെ ഇന്ത്യയെ ഒരു പുതിയ യുഗത്തിലേക്ക് നയിച്ച ഭരണാധികാരി ഇപ്പോൾ അനാരോഗ്യം മൂലം ഡൽഹിയിൽ വിശ്രമത്തിലാണ്. നോട്ട് നിരോധനവും പകർച്ചവ്യാധിയും വിലക്കയറ്റവും പിടിപ്പെട്ട രാജ്യം, പ്രധാനമന്ത്രി…

സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും

ന്യൂഡൽഹി: സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും. കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന അശോക് ഗെഹ്ലോട്ട് സ്ഥാനം ഒഴിയുന്നതിന്റെ പിന്നാലെയാണ് നിയമനം. മുതിർന്ന നേതാവ് സിപി ജോഷിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടെങ്കിലും സച്ചിൻ പൈലറ്റിന് ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രിയുടെ കാര്യത്തിൽ…

ഷി ചിൻപിങ് എവിടെ ?അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

ബെയ്ജിങ്: ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾ പരക്കുമ്പോൾ അദ്ദേഹം എവിടെയാണെന്ന ചോദ്യമാണ് ഉയരുന്നത്. ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) പദവിയിൽ നിന്ന് നീക്കിയ ഷിയെ വീട്ടുതടങ്കലിലാക്കിയതായി അഭ്യൂഹമുണ്ട്. ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ…

കേരളാ പോലീസിൻ്റെ സൈബര്‍ ഡോം ഇനി മെറ്റാവേഴ്സിലും

കൊച്ചി: ലോകത്തിലെ സാങ്കേതിക മാറ്റങ്ങൾക്കൊപ്പം മുന്നേറുന്ന കേരള പോലീസിന്‍റെ സൈബർ ഡോം ഇനി മെറ്റാവെഴ്സിലൂടെയും ലഭ്യമാകും. വെർച്വൽ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഒരു ഇന്‍റർനെറ്റ് സംവിധാനമാണ് മെറ്റാവെർസ്. ഇതിലൂടെ, നിങ്ങൾക്ക് ലോകത്തിലെവിടെ നിന്നും സൈബർഡോമിന്‍റെ ഓഫീസ് സന്ദർശിക്കാനും ആശയവിനിമയം നടത്താനും കഴിയും. കൊക്കൂണിനോട്…