Tag: Breaking News

ആർജെഡി ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിന് ലാലു പ്രസാദ് നാമനിർദേശ പത്രിക സമർപ്പിച്ചു

പട്ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഒക്ടോബർ 9നാണ് ഡൽഹിയിൽ അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നത്. ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന ആർജെഡി ദേശീയ കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കും.…

ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി ആർ വെങ്കിട്ടരമണിയെ നിയമിച്ചു

ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി മുതിർന്ന അഭിഭാഷകൻ ആർ വെങ്കിട്ടരമണിയെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിന്റെ കാലാവധി സെപ്തംബറിൽ അവസാനിക്കും. അടുത്ത അറ്റോർണി ജനറലാകാനുള്ള കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം ഈ ആഴ്ച ആദ്യം മുതിർന്ന അഭിഭാഷകൻ മുകുൾ…

അമേരിക്കയിലെ ഏറ്റവും സമ്പന്നരായ പത്തുപേരിൽ ഇനി സുക്കർബർഗില്ല

മെറ്റാ സിഇഒ മാർക്ക് സുക്കർബർഗ് ഒരുകാലത്ത് ലോകത്തിലെ മൂന്നാമത്തെ ധനികനായിരുന്നു. എന്നാൽ ഇപ്പോൾ, സ്വന്തം രാജ്യത്തെ ഏറ്റവും ധനികരായ ആളുകളുടെ ആദ്യ 10 പട്ടികയിൽ നിന്ന് പോലും അദ്ദേഹം പുറത്തായി. ഫോബ്സ് പുറത്തുവിട്ട യുഎസിലെ 400 സമ്പന്നരുടെ പട്ടികയിൽ 11-ാം സ്ഥാനത്താണ്…

ലോകകപ്പിന് മുമ്പ് ബുമ്രക്ക് വീണ്ടും പരിക്ക്

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ ടി20യിൽ നിർണായക ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ്, ജസ്പ്രീത് ബുംറ പരിക്ക് കാരണം കളിക്കില്ലെന്ന് വ്യക്തമാക്കിയത്. പരിശീലനത്തിനിടെ നട്ടെല്ലിന് പരിക്കേറ്റ ബുംറയ്ക്ക് ഇന്നത്തെ മത്സരത്തിനായി വിശ്രമം അനുവദിച്ചതായി ബിസിസിഐ ട്വീറ്റ് ചെയ്തു.…

പുതിയ സംയുക്ത സേനാ മേധാവിയായി അനിൽ ചൗഹാൻ

ന്യൂഡൽഹി: ലഫ്. ജനറൽ (റിട്ട.) അനിൽ ചൗഹാൻ പുതിയ സംയുക്ത സേനാ മേധാവി. കരസേനയുടെ ഈസ്റ്റേൺ കമാൻഡിന്‍റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയിരുന്ന അനിൽ ചൗഹാൻ കഴിഞ്ഞ വർഷം സൈന്യത്തിൽ നിന്ന് വിരമിച്ചിരുന്നു. കരസേനയുടെ മിലിട്ടറി ഓപ്പറേഷൻസ് ഡിജിഎംഒയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.…

കേന്ദ്ര സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നീട്ടി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി വിപുലീകരിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന മൂന്ന് മാസത്തേക്ക് നീട്ടിയിട്ടുണ്ട്. സെപ്റ്റംബറിൽ പദ്ധതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് സർക്കാരിന്റെ നീക്കം. പദ്ധതി നീട്ടണമെന്ന് പല സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പ്രതിസന്ധി മൂർദ്ധന്യാവസ്ഥയിലായ 2020 ഏപ്രിലിലാണ്…

മികച്ച 50 വിമാനത്താവളങ്ങളുടെ പട്ടിക പുറത്ത്; മൂന്ന് ഇന്ത്യൻ വിമാനത്താവളങ്ങൾ പട്ടികയിൽ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങൾ ഇടം നേടിയിട്ടുണ്ട്. ഗ്ലോബൽ ട്രാവൽ ഇൻഫർമേഷൻ കമ്പനിയായ ഒഎജി നടത്തിയ സർവേ പ്രകാരം, 2022 ലെ മികച്ച 50 അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിമാനത്താവളങ്ങളെ…

ചണ്ഡിഗഡ് വിമാനത്താവളത്തിന്റെ പേരിൽ മാറ്റം; ഇനി ഷഹീദ് ഭഗത് സിംഗ് അന്താരാഷ്ട്ര വിമാനത്താവളം

ചണ്ഡിഗഡ്: സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിനോടുള്ള ആദരസൂചകമായി ചണ്ഡീഗഡ് വിമാനത്താവളത്തെ ഷഹീഗ് ഭഗത് സിംഗ് അന്താരാഷ്ട്ര വിമാനത്താവളം എന്ന് പുനർനാമകരണം ചെയ്തു. ഭഗത് സിംഗിന്‍റെ 115-ാം ജൻമവാർഷികാഘോഷങ്ങളുടെ ഭാഗമായാണ് വിമാനത്താവളത്തിന്‍റെ പേര് മാറ്റിയത്. ധനമന്ത്രി നിർമ്മല സീതാരാമൻ വിമാനത്താവളത്തിന്‍റെ പേര് ഔദ്യോഗികമായി…

ജോഡോ യാത്രയിൽ കുഞ്ഞിനെ തോളിലിരുത്തി രാഹുൽ ​ഗാന്ധി; ഒപ്പം രമേശ് പിഷാരടി

മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് നടൻ രമേഷ് പിഷാരടി. രാഹുൽ ഗാന്ധിയോടൊപ്പമുള്ള രമേഷ് പിഷാരടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുഞ്ഞിനെ തോളിലേറ്റി നടക്കുന്ന രാഹുലിനെ ചിത്രത്തിൽ കാണാം. കൂടെ പിഷാരടിയെയും കാണാം. …

കോൺഗ്രസ് പ്രതിസന്ധിയിൽ സോണിയ-ആന്റണി കൂടിക്കാഴ്ച ഉടൻ

ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള അനിശ്ചിതത്വങ്ങൾക്കിടെ എ.കെ ആന്‍റണി ദില്ലിയിൽ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ആന്‍റണി കൂടിക്കാഴ്ച നടത്തും. അതേസമയം, രാജസ്ഥാനിലെ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ ഗെഹ്ലോട്ടും ഡൽഹിയിലെത്തി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ഹൈക്കമാൻഡിന്‍റെ നീക്കത്തിന്…