Tag: Breaking News

ലഹരിമരുന്ന് ഉപയോ​ഗം തടയാൻ സംസ്ഥാന സർക്കാർ ;ഒക്ടോബർ 2 മുതൽ ആദ്യ ഘട്ടം

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ. ഒന്നിലധികം തവണ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരെ കരുതൽ തടങ്കലിൽ പാർപ്പിക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ കേരള പിറവി ദിനമായ നവംബർ ഒന്ന് വരെ ആദ്യഘട്ടം നടപ്പിലാക്കും. കേസ്…

ഔദ്യോഗിക ലോഞ്ചിന് മുമ്പേ 5ജി ​റെഡിയാക്കി ഡൽഹി എയർപോർട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് ഔദ്യോഗികമായി ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാർക്കായി 5 ജി പ്രവർത്തനക്ഷമമാക്കി. വിമാനത്താവളത്തിൽ 5 ജി നെറ്റ്‌വർക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിമാനത്താവളത്തിന്‍റെ ഓപ്പറേറ്ററായ ജിഎംആർ ഗ്രൂപ്പ് അറിയിച്ചു. ടെലികോം സേവന ദാതാക്കളുടെ 5…

വാഹനങ്ങളിൽ ആറ് എയർ ബാഗ് നിർബന്ധമാക്കാനുള്ള സമയം നീട്ടി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് നിരത്തിലിറക്കുന്ന എട്ട് സീറ്റ് വാഹനങ്ങളിൽ 6 എയർബാഗുകൾ നിർബന്ധമാക്കാനുള്ള സമയപരിധി സർക്കാർ നീട്ടി. 2023 ഒക്ടോബർ 1 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഈ വർഷം ഒക്ടോബർ ഒന്ന് മുതൽ…

കോവിഡ് കാലത്തെ കേസുകൾ പിൻവലിക്കാൻ തീരുമാനം

തിരുവനന്തപുരം: കോവിഡ് കാലത്ത് എടുത്ത പോലീസ് കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനം. സാമൂഹിക അകലം പാലിക്കാത്തതിനും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും എടുത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും ഇന്ന് ചേർന്ന യോഗത്തിലാണ് കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. കോവിഡ്…

ഗൗതം അദാനിക്ക് തിരിച്ചടി; ലോക സമ്പന്നരുടെ പട്ടികയിൽ താഴേക്ക്

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ സ്ഥാനം ഇടിഞ്ഞു. അദാനി രണ്ടാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫോബ്സിന്‍റെ ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം ലൂയിസ് വിറ്റൺ മേധാവി ബെർനാർഡ് അർനോൾട്ടാണ് അദാനിയെ മറികടന്നത്. ആമസോൺ…

ബഫർ സോണിൽ രണ്ട് ദേശീയ ഉദ്യാനങ്ങൾക്ക് ഇളവ്

ഡൽഹി: സുപ്രീംകോടതി പ്രഖ്യാപിച്ച ബഫർ സോണിൽ രണ്ട് ദേശീയ ഉദ്യാനങ്ങൾക്ക് ഇളവ്. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനം, താനെ ക്രീക് ഫ്ലാമിങ്ങോ വന്യമൃഗ കേന്ദ്രം എന്നിവയ്ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. 2021 ജൂൺ 3ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം സംരക്ഷിത ഉദ്യാനങ്ങളുടെ…

ബഫർ സോൺ; വ്യക്തമായ ഫീൽഡ് പരിശോധനക്ക് വിദഗ്ധ സമിതി

തിരുവനന്തപുരം: സുപ്രീംകോടതി വിധിയില്‍ നിര്‍ദ്ദേശിച്ച പ്രകാരം വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കി.മീ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റ് നിര്‍മ്മാണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ഇതിനായി ഫീല്‍ഡ് പരിശോധന നടത്തുന്നതിനുമായി വിദഗ്ധ സമിതി രൂപീകരിച്ചതായി വനം മന്ത്രി…

പിഎഫ്ഐ നിരോധനത്തിൽ തുടർ നടപടികൾ നിയമപ്രകാരം മാത്രം: മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎഫ്ഐ നിരോധനത്തില്‍ നിയമപ്രകാരം മാത്രമേ തുടർ നടപടികൾ പാടുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെയും വേട്ടയാടുകയാണെന്ന തോന്നൽ പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിരോധനം ലംഘകർക്കെതിരെ നടപടിയെടുക്കണമെന്നും സംഘടനയിൽ നിന്നും മാറിയവരെ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കളക്ടർമാരുടെയും എസ്പിമാരുടെയും യോഗത്തിലാണ്…

5 ജി ഒരുക്കി ഡല്‍ഹി വിമാനത്താവളം, നിലവിലെ വൈഫൈയേക്കാള്‍ 20 ഇരട്ടിവേഗം

ന്യൂഡല്‍ഹി: യാത്രക്കാർക്ക് 5 ജി നെറ്റ്‌വര്‍ക്ക് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജിഎംആർ ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. ടെലികോം സേവന ദാതാക്കൾ (ടിഎസ്പി-ടെലികോം സേവന ദാതാക്കൾ) 5 ജി സേവനം അവതരിപ്പിക്കുന്നതോടെ വിമാനത്താവളത്തിലെത്തുന്നവർക്ക് ഈ സൗകര്യം ആസ്വദിക്കാൻ കഴിയും.…

അധ്യക്ഷ സ്ഥാനത്തേക്ക് ഗെഹ്ലോട്ട് മത്സരിക്കില്ല

ന്യൂഡല്‍ഹി: എ.ഐ.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കിയിട്ടുണ്ട്. ദില്ലിയിൽ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗെഹ്ലോട്ട് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. ബുധനാഴ്ച രാത്രിയാണ് ഗെഹ്ലോട്ട് യോഗത്തിനായി ദില്ലിയിലെത്തിയത്. രാജസ്ഥാനിലെ…