Tag: Breaking News

ബെവ്‌കോ ഔട്ട്ലെറ്റുകൾ ഇന്ന് അടയ്ക്കും; ഇനി തുറക്കുക ഒക്ടോബർ 3ന്

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലകൾ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് അടയ്ക്കും. കണക്കെടുപ്പിന്‍റെ ഭാഗമായി മദ്യശാലകൾ ഇന്ന് നേരത്തെ അടച്ചിടും. എല്ലാ മാസത്തിലെയും ആദ്യ ദിവസം സർക്കാർ നേരത്തെ നിശ്ചയിച്ച അവധിയും രണ്ടാം ദിവസം ഗാന്ധിജയന്തി പ്രമാണിച്ച് അവധിയുമാണ്. ഇതോടെ…

മോട്ടോ ജിപിയ്ക്ക് വേദിയാകാനൊരുങ്ങി ഇന്ത്യ; ചരിത്രത്തിലാദ്യം

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യ മോട്ടോ ജിപി ബൈക്ക് റേസിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. 2023 ൽ ഇന്ത്യ മോട്ടോ ജിപിക്ക് ആതിഥേയത്വം വഹിക്കും. ഉത്തർ പ്രദേശിലെ ബുദ്ധ് ഇന്‍റർനാഷണൽ സർക്യൂട്ടിലാണ് മത്സരം നടക്കുക. ഫോർമുല വൺ റേസ് നടത്തി ഇതിനകം തന്നെ…

അവതാരകയെ അപമാനിച്ച സംഭവം; ശ്രീനാഥ് ഭാസിക്കെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: അഭിമുഖത്തിനിടെ യൂട്യൂബ് ചാനൽ അവതാരകയെ അപമാനിച്ചെന്ന നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് നടപടി. പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് അവതാരകയും കോടതിയെ അറിയിച്ചിട്ടുണ്ട്. അഭിമുഖത്തിനിടെ തന്നെ അപമാനിക്കുകയും…

സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു

കാസർകോട്: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിലാണ് ഒരു കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇയിൽ നിന്ന് എത്തിയ കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. വൈറസുകളിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ്…

സംസ്ഥാനത്ത് പേവിഷബാധ കൂടുന്നു ; 42% സാമ്പിളുകൾ പോസിറ്റീവ്

കോട്ടയം: ജനുവരി മുതൽ സെപ്റ്റംബർ വരെ സംസ്ഥാനത്ത് പരിശോധിച്ച 42 ശതമാനം സാമ്പിളുകളിൽ പേവിഷബാധ സ്ഥിരീകരിച്ചു. മനുഷ്യരെ ആക്രമിച്ച തെരുവുനായ്ക്കളുടെയും, കടിയേറ്റ വളർത്തുനായ്ക്കളുടെയും വളർത്തുമൃഗങ്ങളുടെയും മനുഷ്യരുടെയും സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ 520 സാമ്പിളുകളിൽ 221 എണ്ണവും പോസിറ്റീവാണ്. മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള…

കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിൽ ചാവേറാക്രമണം

കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. 27 പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. “ചാവേറാക്രമണം നടക്കുമ്പോൾ വിദ്യാർഥികൾ പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. നിർഭാഗ്യവശാൽ, 19 പേർ ആക്രമണത്തിൽ…

നടൻ ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി പിൻവലിക്കാൻ അവതാരക

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി പിൻവലിക്കാനൊരുങ്ങി അവതാരക. ഇതിനായി അഭിഭാഷകരെ ചുമതലപ്പെടുത്തി. പരാതി പിൻവലിക്കണമെന്ന ഹർജിയിൽ പരാതിക്കാരി ഒപ്പ് വച്ചതായാണ് റിപ്പോർട്ടുകൾ. സിനിമാ പ്രമോഷന്‍ അഭിമുഖത്തിനിടെ അസഭ്യം വിളിച്ച സംഭവത്തിലാണ് ശ്രീനാഥ് ഭാസിക്കെതിരെ അവതാരക പരാതി നൽകിയത്. ശ്രീനാഥ് നേരില്‍…

ഒക്‌ടോബര്‍ 2ന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കൊച്ചി: ഒക്ടോബർ 2 ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെസിബിസി അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചയായതിനാൽ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും ആചാരാനുഷ്ഠാനങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെസിബിസി അറിയിച്ചു. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ…

പലിശ നിരക്ക് കൂട്ടി ആർബിഐ; വായ്പകൾ നടുവൊടിക്കും

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ധനനയ അവലോകന യോഗത്തിന് ശേഷം റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തി. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്‍റ് ഉയർന്ന് 5.9 ശതമാനമായി. ഈ സാമ്പത്തിക വർഷത്തിൽ ഇത് നാലാമത്തെ നിരക്ക് വർദ്ധനവാണ്. രാജ്യത്തെ പണപ്പെരുപ്പം തുടർച്ചയായ…

സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റ് ലെഫ്. ജനറൽ അനിൽ ചൗഹാൻ

ന്യൂഡല്‍ഹി: ലെഫ്. ജനറൽ അനിൽ ചൗഹാൻ രാജ്യത്തെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവി. ന്യൂഡൽഹിയിലെ പ്രതിരോധ മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ ചുമതല ഏറ്റെടുത്തു. ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് ജനറൽ ചൗഹാൻ ചുമതലയേറ്റത്. കഴിഞ്ഞ…