Tag: Breaking News

ഗവര്‍ണര്‍ക്ക് വഴങ്ങി വി സി; സെനറ്റ് യോഗം വിളിക്കും

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വഴങ്ങി വി സി ഡോ.വി.പി മഹാദേവൻ പിള്ള. വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള സേര്‍ച് കമ്മിറ്റി പ്രതിനിധിയെ നിര്‍ദേശിക്കുന്നതിനായി സെനറ്റ് യോഗം ഉടന്‍ വിളിക്കും. സെനറ്റ് പേര് നൽകാത്തതിനെ തുടർന്ന് ഗവർണർ…

രാജസ്ഥാനിൽ റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി; ക്ഷമാപണം

ജയ്പുർ: രാത്രി 10 മണിയായെന്നു ചൂണ്ടിക്കാട്ടി രാജസ്ഥാനിൽ റാലിയെ അഭിസംബോധന ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരക്കു മൂലം വൈകിയെത്തിയതോടെയാണ് രാജസ്ഥാനിലെ സിറോഹിയിൽ അബു റോഡ് മേഖലയിലെ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യാതെ മടങ്ങിയത്. രാത്രി പത്തിനു ശേഷം ഉച്ചഭാഷിണി ഉപയോഗത്തിനു…

കെഎസ്ആർടിസി സിംഗിൾ ഡ്യൂട്ടി ഇന്ന് മുതൽ 

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ആഴ്ചയിൽ 6 ദിവസം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പാറശ്ശാല ഡിപ്പോയിൽ മാത്രമായിരിക്കും സിംഗിൾ ഡ്യൂട്ടി വരിക. നേരത്തെ എട്ട് ഡിപ്പോകളിൽ ഇത് നടപ്പാക്കാനായിരുന്നു കരാർ. എന്നാൽ തയ്യാറാക്കിയ…

രാജ്യത്ത് 5 ജി സേവനങ്ങൾ ഇന്ന് ആരംഭിക്കും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഡൽഹി: രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്യും. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യാ മൊബൈൽ കോണ്‍ഗ്രസ്-2022, ആറാമത് എഡിഷനിൽ 5ജി സേവനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുത്ത നഗരങ്ങളിൽ അവതരിപ്പിച്ച 5 ജി സേവനങ്ങൾ…

സ്ത്രീകള്‍ക്ക് എല്ലാ നഗരങ്ങളിലും താമസകേന്ദ്രം ഒരുക്കും: വീണാ ജോർജ്

കൊച്ചി: കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്ത്രീകൾക്ക് സുരക്ഷിതമായ താമസ കേന്ദ്രങ്ങളൊരുക്കുമെന്ന് മന്ത്രി വീണാ ജോർജ്. കാക്കനാട് ഐ.എം.ജി ജംഗ്ഷന് സമീപം ‘എന്റെ കൂട്’ താമസ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്ത്രീകൾ ഓടിക്കുന്ന ടാക്സികളെ ”എന്റെ കൂട്’ പദ്ധതിയുമായി ബന്ധിപ്പിക്കുന്നത്…

നഞ്ചിയമ്മയ്ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ

ന്യൂ ഡൽഹി: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ ഗായിക നഞ്ചിയമ്മയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുത്ത നഞ്ചിയമ്മ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’എന്ന ഗാനം ആലപിക്കുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. ഹർഷാരവത്തോടെയാണ്…

ദേശീയ ഗെയിംസ്; കേരളത്തിനായി ആദ്യ സ്വര്‍ണം സ്വന്തമാക്കി അഭിജിത്ത്

അഹമ്മദാബാദ്: 2022 ലെ ദേശീയ ഗെയിംസിൽ കേരളം ആദ്യ സ്വർണ്ണ മെഡൽ നേടി. പുരുഷൻമാരുടെ റോളർ സ്കേറ്റിങ്ങിൽ കേരളത്തിന്‍റെ അഭിജിത്ത് സ്വർണം നേടി. ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ രണ്ടാം മെഡലാണിത്. വനിതകളുടെ ഫെൻസിംഗ് ഇനത്തിൽ ജോസ്‌ന ക്രിസ്റ്റി ജോസ് വെങ്കലം നേടിയിരുന്നു.

ദേശീയ ചലച്ചിത്ര അവാര്‍ഡുകൾ വിതരണം ചെയ്തു; മലയാളത്തിന് 8 അവാർഡുകൾ

ന്യൂഡൽഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഈ വർഷം 8 അവാർഡുകളാണ് മലയാളത്തിന് ലഭിച്ചത്. അപർണ ബാലമുരളി മികച്ച നടിക്കുള്ള പുരസ്കാരവും സൂര്യ, അജയ് ദേവ്ഗൺ എന്നിവർ മികച്ച നടനുള്ള പുരസ്കാരവും…

കെഎസ്ആർടിസിയിൽ അനിശ്ചിതകാല പണിമുടക്കില്ല; സമരം പിൻവലിച്ച് ടിഡിഎസ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ടി.ഡി.എസ് പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. നാളെ മുതൽ പണിമുടക്കുമെന്ന് കോൺഗ്രസ് അനുകൂല സംഘടന പ്രഖ്യാപിച്ചിരുന്നു. പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റും ഗതാഗതമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഡയസ്നോൺ…

ആംബുലന്‍സിന് വഴിനല്‍കി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം; വീഡിയോ വൈറൽ

അഹമ്മദാബാദ്: ആംബുലൻസ് കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം റോഡരികിൽ അൽപ്പനേരം നിർത്തി. വെള്ളിയാഴ്ച ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ഗാന്ധിനഗറിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രധാനമന്ത്രിയുടെ യാത്ര കുറച്ച് നേരത്തേക്ക് നിർത്തിയത്. ഗുജറാത്തിലെ ബി.ജെ.പിയുടെ മീഡിയ സെൽ പങ്കുവച്ച വീഡിയോയിൽ എസ്.യു.വികൾ റോഡിന്‍റെ…