Tag: Breaking News

ഡല്‍ഹിയില്‍ ഇനി ഇന്ധനം ലഭിക്കണമെങ്കിൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് വേണം

ന്യൂഡല്‍ഹി: സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പുക പരിശോധനാ സർട്ടിഫിക്കറ്റ്) ഹാജരാക്കാതെ ഡൽഹിയിലെ പെട്രോൾ പമ്പുകളില്‍ നിന്ന് ഇനി ഇന്ധനം ലഭിക്കില്ല. ഒക്ടോബർ 25 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. സെപ്റ്റംബർ 29ന്…

ജൈടെക്സ് ടെക് ഷോയിൽ ഇക്കുറി പറക്കും കാർ എത്തുന്നു

ദു​ബൈ: ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോകളിലൊന്നായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷനിൽ (ജൈ​ടെ​ക്സ്​) ഇത്തവണ പറക്കും കാർ എത്തും. ചൈനീസ് കമ്പനിയായ ഇ​വി​ടോ​ൾ ആണ് രണ്ട് പേർക്ക് ഇരിക്കാവുന്ന പറക്കുന്ന കാർ പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഈ മാസം 10 മുതൽ…

മഴ തിരിച്ചെത്തുന്നു; നാളെ നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5…

ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെയും ജഡ്ജിമാരുടെയും വിരമിക്കൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു

തിരുവനന്തപുരം: വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും ജഡ്ജിമാർക്കും സംസ്ഥാന സർക്കാർ നൽകുന്ന ആനുകൂല്യം വർധിപ്പിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പ്രതിമാസം 14,000 രൂപയും ജഡ്ജിക്ക് 12,000 രൂപയുമാണ് വിരമിക്കൽ ആനുകൂല്യമായി നൽകിയിരുന്നത്. ഇത് യഥാക്രമം 25,000 രൂപയായും 20,000 രൂപയായും ഉയർത്തി.…

ആദ്യഘട്ട കണക്കെടുപ്പ് പൂർത്തിയായി; ജീവിവൈവിധ്യത്തിൽ തിരുവനന്തപുരം വനമേഖല മുന്നിൽ

നെയ്യാർ: തിരുവനന്തപുരത്തെ സംരക്ഷിത വനമേഖലയിലെ ഉഭയജീവികളുടെയും ഉരഗങ്ങളുടെയും കണക്കെടുപ്പിന്‍റെ ആദ്യഘട്ടം പൂർത്തിയായി. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾ, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് എന്നിവ ഉൾപ്പെടുന്ന 212 ചതുരശ്ര കിലോമീറ്റർ വനമേഖലയിലാണ് കണക്കെടുപ്പ് നടത്തിയത്. 67 ഇനം ഉഭയജീവികളെയും 80 ഇനം ഉരഗങ്ങളെയും…

കുനോയിലെത്തിച്ച ചീറ്റകളിലൊന്ന് ഗര്‍ഭിണിയാണെന്ന് സൂചന

ഭോപ്പാല്‍: ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് അടുത്തിടെ കൊണ്ടുവന്ന ചീറ്റകളിൽ ഒരാൾ ഗർഭിണിയാണെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ആശ’ എന്ന് പേരിട്ട ചീറ്റപ്പുലിയാണ് ഗര്‍ഭം ധരിച്ചതെന്നാണ് വിവരം. ഏഴ് പതിറ്റാണ്ടിനിടെ ഇന്ത്യയിൽ ജനിക്കാൻ പോകുന്ന ആദ്യ…

സ്വീഡനിലുള്ള കാര്‍ ഡല്‍ഹിയിലിരുന്ന് 5 ജി സഹായത്താല്‍ ഓടിച്ച് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: 5 ജി സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വീഡനിലുള്ള കാറിന്‍റെ ടെസ്റ്റ് ഡ്രൈവ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2022 ൽ 5 ജി മൊബൈൽ സേവനങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണിത്. മൊബൈൽ കോൺഗ്രസിലെ എറിക്സൺ ബൂത്തിൽ ഇരുന്നാണ് സ്വീഡനിലുള്ള…

എട്ടു നഗരങ്ങളിൽ എയർടെൽ 5ജി സേവനം ലഭ്യമാക്കും

ന്യൂഡൽഹി: എയർടെൽ ഇന്ന് തന്നെ എട്ട് നഗരങ്ങളിൽ 5 ജി ടെലികോം സേവനങ്ങൾ ആരംഭിക്കുമെന്ന് ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറഞ്ഞു. നാല് മെട്രോ നഗരങ്ങളിലും ഇന്ന് 5ജി ലഭ്യമാകും. 2024 മാർച്ചോടെ ഈ സേവനം രാജ്യത്തുടനീളം വ്യാപിപ്പിക്കും. രാജ്യത്തെ ഏറ്റവും…

പ്രകടനം മോശം; സൈക്കോളജിസ്റ്റിനെ സമീപിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലണ്ടന്‍: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് സൈക്കോളജിസ്റ്റിന്‍റെ സഹായം തേടി. സൈക്കോളജിസ്റ്റായ ജോര്‍ദാന്‍ പിറ്റേഴ്‌സനെ തന്റെ വസതിയിലേക്ക് വിളിച്ചു വരുത്തിയാണ് ക്രിസ്റ്റ്യാനോ തെറാപ്പി സെഷന് വിധേയനായത്. ക്രിസ്റ്റ്യാനോ തന്നെ വീട്ടിലേക്ക് ക്ഷണിച്ചതായി…

യുപിഎസ്‌സി പരീക്ഷാവിവരങ്ങൾ അറിയാന്‍ ഔദ്യോഗിക ആപ്പ് പുറത്തിറക്കി

ന്യൂഡൽഹി: യുപിഎസ്‌സി പരീക്ഷകളെക്കുറിച്ചും റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ ലഭ്യമാക്കുന്നതിനായി ആപ്പ് പുറത്തിറക്കി. ‘യുപിഎസ്‌സി-ഒഫീഷ്യൽ ആപ്പ്’ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. എന്നാൽ പരീക്ഷയ്ക്കുള്ള അപേക്ഷകൾ ആപ്പ് വഴി സമർപ്പിക്കാൻ സാധ്യമല്ലെന്ന് കമ്മിഷൻ അറിയിച്ചു.…