Tag: Breaking News

കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം; ഇന്ന് തലശ്ശേരിയിൽ പൊതുദർശനം

ചെന്നൈ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ (68) മൃതദേഹം ഇന്ന് 11 മണിക്ക് ചെന്നൈയിൽ നിന്ന് എയർ ആംബുലൻസിൽ കണ്ണൂരിലെത്തിക്കും. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി വൈകും വരെ തലശ്ശേരി…

റെയിൽവയർ ഉപഭോക്താക്കൾക്ക് ഇനി റെയിൽവേ സ്റ്റേഷനുകളിൽ ഫ്രീ വൈഫെ

ന്യൂ​ഡ​ൽ​ഹി: റെയിൽവയർ ബ്രോഡ്ബാൻഡ് ഗാർഹിക കണക്ഷൻ ഉള്ളവർക്ക് ഇനി റെയിൽവേ സ്റ്റേഷനുകളിൽ റെയിൽ ടെൽ വൈഫൈ സൗജന്യമായി ഉപയോഗിക്കാം. 6105 റെയിൽവേ സ്റ്റേഷനുകളിൽ റെ​യി​ൽ ​ടെ​ലി​ന്റെ അതിവേഗ ഇന്‍റർനെറ്റ് സൗകര്യം ഉപയോഗപ്പെടുത്താം. ആഗോളതലത്തിൽ ഏറ്റവും വലിയ ഏകീകൃത പൊതു വൈ-ഫൈ ശൃംഖലകളിലൊന്നാണ്…

കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണം പാർട്ടിക്കും രാഷ്ട്രീയ കേരളത്തിനും തീരാ നഷ്ടമാണ്. അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകള്‍ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനുംവേണ്ടി ത്യാഗപൂര്‍വ്വം നല്‍കിയ കോടിയേരിയുടെ സ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.…

കോടിയേരി വിടവാങ്ങി; സംസ്ക്കാരം തിങ്കളാഴ്ച്ച 3 മണിക്ക്

തിരുവനന്തപുരം: അന്തരിച്ച മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സംസ്കാരം തിങ്കളാഴ്ച്ച മൂന്നിന് നടക്കും. മൃതദേഹം നാളെ ഉച്ചയോടെ തലശ്ശേരിയിൽ എത്തിക്കും. വൈകിട്ട് മൂന്ന് മണി മുതൽ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. മൂന്ന് പതിറ്റാണ്ടിലേറെയായി കോടിയേരി സി.പി.എം…

സിപിഎം അതികായന് വിട; കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

ചെന്നൈ: സിപിഎം മുൻ സംസ്ഥാന അധ്യക്ഷനും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയിരുന്നു. കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന്…

ദേശീയ ഗെയിംസിൽ വനിതാ ഫെന്‍സിങ്ങില്‍ കേരളത്തിന് സ്വര്‍ണം

അഹമ്മദാബാദ്: 2022 ലെ ദേശീയ ഗെയിംസിൽ കേരളം മൂന്നാം സ്വർണം നേടി. വനിതകളുടെ വ്യക്തിഗത ഫെൻസിംഗ് ഇനത്തിൽ കേരളത്തിന്‍റെ രാധിക പ്രകാശാണ് സ്വർണം നേടിയത്. ഫോയില്‍ വിഭാഗത്തില്‍ മത്സരിച്ച രാധിക ഫൈനലില്‍ മണിപ്പൂരിന്റെ അനിതാ ദേവിയെ കീഴടക്കി. 15-12 എന്ന സ്കോറിനായിരുന്നു…

പിങ്ക് പൊലീസ് പെൺകുട്ടിയെ അപമാനിച്ച സംഭവം; സര്‍ക്കാര്‍ പണം കൈമാറി

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടുവയസുകാരിക്ക് സർക്കാർ പണം കൈമാറി. കുട്ടിയുടെയും റൂറൽ എസ്പിയുടെയും അക്കൗണ്ടിലേക്ക് സർക്കാർ 1,75,000 രൂപ കൈമാറി. കൈമാറിയ പണം കുട്ടിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയിൽ നിന്ന് ഈടാക്കും. ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടി.…

ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് 62 വയസ്സ്

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് 62 വയസ്സ്. 1960 സെപ്റ്റംബർ 30നു ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിൽ ലബനാൻ എയർലൈൻസിന്റെ ‘ മിഡിൽ ഈസ്റ്റ് ‘വിമാനമാണ് കന്നിപ്പറക്കൽ നടത്തിയത്. മൂവായിരം പേരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്.…

ലോകത്തെ ഏറ്റവും ശബ്ദമുള്ള പക്ഷി വൈറ്റ് ബെല്‍ ബേര്‍ഡ്

ബ്രസീൽ: പക്ഷികളുടെ ലോകം ശബ്ദങ്ങളുടെ ലോകമാണ്. കാക്കകൾ മുതൽ കുയിലുകൾ വരെ, സൃഷ്ടിക്കുന്ന ശബ്ദ വ്യതിയാനങ്ങൾ നമ്മൾ കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. പക്ഷികൾ വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്ത അവസരങ്ങളിൽ അത്തരം ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. മുന്നറിയിപ്പു നല്‍കാനും ഇണയെ ആകര്‍ഷിക്കാനുമെല്ലാം പക്ഷികള്‍ തങ്ങള്‍…

ദേശീയ ഗെയിംസ് വനിതാ റിലേയില്‍ സ്വര്‍ണം നേടി കേരളം

അഹമ്മദാബാദ്: 2022 ലെ ദേശീയ ഗെയിംസിൽ കേരളത്തിന് മൂന്നാം സ്വർണം. വനിതകളുടെ 4×100 മീറ്റർ റിലേ ഇനത്തിൽ കേരളം സ്വർണം നേടി. ഭവിക, അഞ്ജലി.പി. ഡി, ഷിൽബി, ശില്‍ഡ എന്നിവരടങ്ങിയ ടീമാണ് കേരളത്തിനായി സ്വർണ്ണ മെഡൽ നേടിയത്. ഫോട്ടോ ഫിനിഷിൽ തമിഴ്നാടിനെ…