Tag: Breaking News

കോടിയേരിക്ക് അന്തിമോപചാരം അ‍ര്‍പ്പിച്ച് സുധാകരൻ

തലശ്ശരേി: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കോടിയേരിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ച തലശ്ശേരി ടൗണ്‍ ഹാളിൽ എത്തി മുതിർന്ന സി.പി.എം നേതാവിന് കെ.സുധാകരൻ ആദരാഞ്ജലികൾ അർപ്പിച്ചു. കണ്ണൂർ രാഷ്ട്രീയത്തിലെ ഇരുവിഭാഗങ്ങളിൽ നിന്നും…

മെസ്സിയുടെ സ്വകാര്യ വിമാനം മൂന്ന് മാസത്തിനിടെ പുറന്തള്ളിയത് 1502 ടൺ കാർബൺ ഡൈ ഓക്സൈഡ്

ഫ്രാൻസ്: അമിതമായ സ്വകാര്യ വിമാന ഉപയോഗം കാരണം അർജന്റീനിയൻ താരം ലയണൽ മെസ്സി, ഭൂമിയെ നശിപ്പിക്കുകയും കാലാവസ്ഥാ വ്യതിയാന പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് ആരോപണം. മെസ്സിയുടെ സ്വകാര്യ വിമാനം ജൂൺ മുതൽ ഓഗസ്റ്റ് വരെ 52 യാത്രകൾ (368 മണിക്കൂർ പറക്കൽ)…

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥയിൽ വീണ്ടും മാറ്റം. വരും ദിവസങ്ങളിൽ കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് സൂചന നൽകി. ഇന്ന് മുതൽ ഒക്ടോബർ 5 വരെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ…

കോടിയേരിയെ അധിക്ഷേപിച്ച് പോസ്റ്റിട്ട പൊലീസുകാരന് സസ്പെൻഷൻ 

തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന തരത്തിൽ വാട്സ് ആപ്പിൽ പോസ്റ്റിട്ട പൊലീസുകാരന് സസ്പെൻഷൻ. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മുൻ ഗൺമാനും മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനുമായ ഉറൂബിനെയാണ് സസ്പെൻഡ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണർ…

ദേശീയ ഗെയിംസ്; 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈയില്‍ സ്വര്‍ണം സ്വന്തമാക്കി സജന്‍ പ്രകാശ്

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസിൽ കേരളം രണ്ടാം സ്വർണം നേടി. പുരുഷൻമാരുടെ 100 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ ഒളിമ്പ്യൻ സജൻ പ്രകാശാണ് കേരളത്തിനായി സ്വർണം നേടിയത്. 55.32 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സജൻ സ്വർണം നേടിയത്. ഞായറാഴ്ച നടന്ന 200 മീറ്റർ…

കോടിയേരിയുടെ വിലാപയാത്ര തലശ്ശേരിയിലെത്തി; ഒഴുകിയെത്തി ജനങ്ങൾ

കണ്ണൂര്‍: സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരി ടൗൺഹാളിലെത്തി. പ്രവര്‍ത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് വിലാപയാത്ര തലശ്ശേരിയിലെത്തിയത്. പ്രിയപ്പെട്ട സഖാവിനെ അവസാനമായി കാണാനായി വലിയ ജനക്കൂട്ടമാണ് തലശേരിയിലേക്ക് ഒഴുകിയെത്തുന്നത്. തലശേരിയിൽ രാത്രി…

ആറാംവട്ടവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇന്ദോര്‍

ഭോപ്പാല്‍: തുടര്‍ച്ചയായ ആറാംവട്ടവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്ദോര്‍. ഗുജറാത്തിലെ സൂറത്തും മഹാരാഷ്ട്രയിലെ നവിമുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ശനിയാഴ്ചയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതിവര്‍ഷ ക്ലീന്‍ലിനെസ് സര്‍വേ ഫലം പ്രഖ്യാപിച്ചത്. മാലിന്യസംസ്കരണ പ്രക്രിയയിൽ ഈർപ്പമുള്ളതും ഈർപ്പമില്ലാത്തതുമായ മാലിന്യങ്ങൾ വെവ്വേറെ ശേഖരിക്കുന്നത്…

ഈ വൃക്ഷം പരിചരിക്കാൻ പ്രതിവർഷം ചിലവഴിക്കുന്നത് 12 ലക്ഷം

മധ്യപ്രദേശ് : മധ്യപ്രദേശിലെ റെയ്സൺ ജില്ലയിൽ രാജ്യത്തെ ഉന്നത പദവിയിൽ ഉള്ളവർക്ക് സമാനമായ സൗകര്യങ്ങൾ ലഭിക്കുന്ന ഒരു വൃക്ഷമുണ്ട്. അതിന്‍റെ ഒരു ഇല കൊഴിഞ്ഞാലും അത് ജില്ലാ ഭരണകൂടത്തിന്‍റെ ഉറക്കം കെടുത്തും. മരത്തിന് കുറവുകളൊന്നുമില്ലെന്ന് ഉറപ്പാക്കാൻ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരെ…

ബിസിനസ്, മോഷണം തടയാനുള്ള ഉപദേശം നൽകൽ; യുവാവ് 11 മോഷണത്തിന് അറസ്റ്റിൽ

വളരെ വ്യത്യസ്തമായ ഒരു ബിസിനസായിരുന്നു സാമിൻ്റേത്. കള്ളൻ വീട്ടിൽ കയറാതെയും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കപ്പെടാതെയും എങ്ങനെ സുരക്ഷിതരായിരിക്കാമെന്ന് ആളുകൾക്ക് ഉപദേശം നൽകുക എന്നതായിരുന്നു ബിസിനസ്. എന്നാൽ അതേ വ്യക്തിയെ മോഷണത്തിന് പിടികൂടിയിരിക്കുകയാണ് ഇപ്പൊൾ. 2019 ലാണ് 28 കാരനായ സാം എഡ്വേർഡ്സ്…

ഇന്ന് നടത്താനിരുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ മാറ്റിവെച്ചു

തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകളിൽ ഞായറാഴ്ച നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളും മാറ്റിവച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വ്യാഴാഴ്ചയാണ് പരിപാടി നടക്കുക. ഞായറാഴ്ച തിരുവനന്തപുരത്ത് നടത്താനിരുന്ന സാമൂഹിക ഐക്യദാർഢ്യ…