Tag: Breaking News

നാഷണൽ ഗെയിംസ്; കേരളത്തിന് രണ്ട് മെഡലുകള്‍ കൂടി

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ ഒരു സ്വർണവും ഒരു വെള്ളിയും കൂടി കേരളം നേടി. വനിതകളുടെ റോവിങ് കോക്സ്ഡ് എയ്റ്റിലാണ് കേരളം സ്വർണം നേടിയത്. ആർച്ച, അലീന ആന്‍റോ, ദേവപ്രിയ, അരുന്ധതി, റോസ് മരിയ ജോഷി, വർഷ, അശ്വതി, മീനാക്ഷി, ആര്യ ഡി…

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം നടപ്പാക്കാൻ പുതിയ സമിതി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാരങ്ങൾ നടപ്പാക്കാൻ സമിതിയെ വീണ്ടും നിയമിച്ചു. റിട്ട. പ്രിൻസിപ്പൽ സെക്രട്ടറി സെന്തിലിന്‍റെ നേതൃത്വത്തിലുള്ള പുതിയ സമിതിയോട് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. മൂന്ന് കമ്മിറ്റികൾ പരിഷ്കരണങ്ങളെക്കുറിച്ച് പഠനം നടത്തുകയും ശുപാർശകൾ നൽകുകയും ചെയ്തിരുന്നു.…

സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് സി. ദിവാകരനെ ഒഴിവാക്കി

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗൺസിലിൽ നിന്ന് മുതിർന്ന നേതാവ് സി. ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കൗൺസിലിൽ പ്രായപരിധി നിശ്ചയിച്ചതിനെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പട്ടികയില്‍ നിന്നാണ് സി.പി.ഐ സംസ്ഥാന…

സൈബര്‍ സെല്ലിന്റെ പേരിലും വ്യാജ ഫോണ്‍ കോളുകള്‍; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

പാലക്കാട്: ‘സൈബർ സെല്ലിൽ നിന്നാണ് വിളിക്കുന്നത്’ എന്ന് പറഞ്ഞുള്ള ഫോൺ കോൾ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പൊലീസിന്റെ നിർദ്ദേശം. സൈബർ സെല്ലിൽ നിന്നും സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ നിന്നുമാണെന്ന വ്യാജേന തട്ടിപ്പുകാർ സന്ദേശങ്ങൾ അയയ്ക്കുന്നതും ഫോൺ വിളിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്.…

കാനഡയിലെ ‘വിദ്വേഷ കുറ്റകൃത്യം’ ‌അപലപിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കാനഡയിലെ ബ്രാംപ്റ്റണിലെ ശ്രീ ഭഗവത് ഗീത പാർക്കിലെ ബോർഡ് തകർത്ത സംഭവത്തെ ഇന്ത്യ അപലപിച്ചു. കുറ്റക്കാർക്കെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വിറ്ററിൽ കുറിച്ചു. ഹിന്ദു സമൂഹത്തിന്‍റെ സംഭാവന കണക്കിലെടുത്ത് പാർക്കിന്‍റെ പേർ കഴിഞ്ഞയാഴ്ച…

കോടിയേരിയുടെ ഭൗതികശരീരം ജന്മനാട്ടിൽ; ഇന്ന് സംസ്കാരം

കണ്ണൂ‍ർ: അന്തരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതികശരീരം ഇന്ന് ഉച്ചക്ക് കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. രാവിലെ 11 മണി വരെ ഈങ്ങയിൽപ്പീടികയിലെ വീട്ടിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും അന്ത്യോപചാരം അർപ്പിക്കാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.…

അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

ദുബായ്: പ്രമുഖ വ്യവസായി അറ്റ്​ലസ്​ രാമചന്ദ്രൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈ മൻഖൂൽ ആസ്റ്റർ ആശുപത്രിയിലായിരുന്നു അന്ത്യം. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം. അറ്റ്​ലസ്​ ജൂവല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രൻ നിരവധി സിനിമകൾ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്​. സംവിധായകൻ, വിതരണക്കാരൻ എന്നീ…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ 16 റൺസിന് വിജയിച്ചു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ട്ടത്തിൽ 237 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 221 റൺസ് നേടി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0 ത്തിന് ഇന്ത്യ…

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ 

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴ . പല ജില്ലകളിലും മലയോര മേഖലകളിലും ഉച്ചയോടെ ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചു. കോഴിക്കോട് ഉറുമി പുഴയിൽ അപ്രതീക്ഷിതമായി ശക്തമായ മണ്ണിടിച്ചിലുണ്ടായി. വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടർന്ന് മലമ്പുഴ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു.…

ടി20യില്‍ പുതിയ റെക്കോര്‍ഡിട്ട് രാഹുല്‍-രോഹിത് ശര്‍മ്മ ബാറ്റിംഗ് ഷോ

ഗുവാഹത്തി: ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടി ഓപ്പണര്‍മാരായ കെ എല്‍ രാഹുലിനും രോഹിത് ശര്‍മ്മയ്ക്കും റെക്കോര്‍ഡ്. ഗുവാഹത്തിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ടി20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ…