Tag: Breaking News

പ്രാർത്ഥനാ പുണ്യം പകരുന്ന മഹാനവമി ഇന്ന്

പെരിന്തൽമണ്ണ: ദേവീ പ്രാർത്ഥനയുടെ പുണ്യം പകരുന്ന മഹാനവമി ഇന്ന്. ഇന്ന് ദേവീപൂജയ്ക്ക് മാത്രമുള്ള ദിവസമാണ്. മഹാനവമി ദിനത്തിൽ സമ്പൂർണ്ണ ഉപവാസം അനുഗ്രഹദായകമാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും. ഇന്ന് രാവിലെയും വൈകുന്നേരവും ക്ഷേത്രങ്ങളിൽ ഒരുക്കിയ പുസ്തകപൂജ മണ്ഡപങ്ങളിൽ സരസ്വതി പൂജ…

സ്വകാര്യ സേവനദാതാക്കൾ ഫൈവ് ജിയിലേക്ക്; ഫോർ ജിയിൽ പോലുമെത്താൻ സാധിക്കാതെ ബി.എസ്.എൻ.എൽ

തിരുവനന്തപുരം: സ്വകാര്യ മൊബൈൽ സേവനദാതാക്കൾ ഫൈവ് ജിയിലേക്ക് ചുവടു മാറുമ്പോഴും ഫോർ ജിയിൽ പരീക്ഷണം പോലും നടത്താനാകാതെ ബി.എസ്.എൻ.എൽ. ആഗസ്റ്റ് 15ഓടെ നാല് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഫോർ ജി ഏർപ്പെടുത്തുമെന്നായിരുന്നു ബി.എസ്.എൻ.എല്ലിന്റെ പ്രഖ്യാപനമെങ്കിലും അത് നടന്നില്ല. സാങ്കേതിക വിദ്യയും ഉപകരണങ്ങളും വിതരണം…

പിഎഫ്ഐയുമായി കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധമെന്ന് എൻഐഎ

തിരുവനന്തപുരം: കേരള പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമെന്ന് എൻഐഎ റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസി സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. പട്ടികയിലുള്ള പോലീസുകാർ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന പൊലീസിന്‍റെ…

മുഖ്യമന്ത്രി യൂറോപ്പിലേക്ക് പുറപ്പെട്ടു; ആദ്യം നോർവേയിലേക്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്യൻ സന്ദർശനത്തിനായി പുറപ്പെട്ടു. പുലർച്ചെ 3.45നാണ് കൊച്ചിയിൽ നിന്ന് നോർവേയിലേക്ക് പുറപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവേ, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങൾ സന്ദർശിക്കും. നോർവേ സന്ദർശന വേളയിൽ മാരിടൈം സഹകരണം മെച്ചപ്പെടുത്തുന്നതിലായിരിക്കും ഊന്നൽ നൽകുക.…

നാഷണൽ ഗെയിംസ്; നയന ജെയിംസിലൂടെ കേരളത്തിന് വീണ്ടും സ്വർണം

അഹമ്മദാബാ​ദ്: 36-ാമത് ദേശീയ ഗെയിംസിൽ കേരളം മറ്റൊരു സ്വർണം കൂടി നേടി. വനിതകളുടെ ലോങ് ജമ്പിൽ നയന ജെയിംസ് കേരളത്തിനായി സ്വർണം സ്വന്തമാക്കി. ഈ ഇനത്തിൽ വെങ്കല മെഡലും കേരളം നേടി. ശ്രുതി ലക്ഷ്മിയാണ് വെങ്കലം നേടിയത്. പഞ്ചാബിന്‍റെ ഷൈലി സിങ്ങാണ്…

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനായി സോണിയാ ഗാന്ധി കര്‍ണാടകയിലെത്തി

മൈസൂരു: ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ സോണിയ ഗാന്ധി കർണാടകയിലെത്തി. മൈസൂരുവിലെത്തിയ സോണിയാ ഗാന്ധിയെ കർണാടക കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി.കെ ശിവകുമാർ സ്വീകരിച്ചു. കുടകിലെ റിസോർട്ടിൽ രണ്ട് ദിവസം തങ്ങുന്ന സോണിയ കർണാടകയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്യും. വ്യാഴാഴ്ച നടക്കുന്ന…

എയർ ഇന്ത്യയുടെ ആഭ്യന്തര വിമാന സർവീസുകളിൽ ഇനി പുതിയ മെനു

ന്യൂഡൽഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ പുതിയ ഭക്ഷണ മെനു അവതരിപ്പിച്ചു. ഉത്സവ സീസൺ ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ആഭ്യന്തര റൂട്ടുകളിൽ പുതിയ മെനു അവതരിപ്പിച്ചത്. ഈ വർഷമാദ്യം ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തിരുന്നു. 10 മാസത്തിലേറെയായി ടാറ്റയുടെ…

വാതുവെപ്പ് പരസ്യങ്ങള്‍ നല്‍കരുത്; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ചൂതാട്ടവും വാതുവെപ്പ് പരസ്യങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ, സ്വകാര്യ ടെലിവിഷൻ ചാനലുകൾ എന്നിവയ്ക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദ്ദേശം നൽകി. ചില ഡിജിറ്റൽ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളും ഓൺലൈൻ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങൾ…

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താൽ; അക്രമം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ എൻഐഎ ശേഖരിക്കുന്നു

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എൻ.ഐ.എ ശേഖരിക്കുന്നു. കേരളത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുടെ വിവരങ്ങളാണ് എൻ.ഐ.എ പരിശോധിക്കുന്നതെന്നാണ് വിവരം. ഹർത്താൽ ദിനത്തിൽ അക്രമം നടത്തിയവരുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിലൂടെ താഴെത്തട്ടിൽ പോപ്പുലർ ഫ്രണ്ടിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കുമെന്നാണ്…

ടി20 ലോകകപ്പിന് മുമ്പ് ഐസിസി റാങ്കിംഗില്‍ ഒന്നാം റാങ്ക് ഉറപ്പാക്കി സൂര്യകുമാര്‍

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ തുടർച്ചയായി അർധസെഞ്ച്വറികൾ നേടിയ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തി. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാൻ കഴിയാതിരുന്ന സൂര്യ, അവസാന മത്സരത്തില്‍ 69 റണ്‍സടിച്ച്…