Tag: Breaking News

ഡൽഹി കോർപറേഷനിലേക്ക് ആദ്യ ട്രാൻസ്ജെൻഡറുമായി എഎപി; ചരിത്രമെഴുതി ബോബി കിന്നർ

ന്യൂഡൽഹി: മുപ്പത്തിയെട്ടു വയസ്സുള്ള ബോബി കിന്നർ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ചരിത്ര വിജയത്തോടൊപ്പം മറ്റൊരു ചരിത്രവും സൃഷ്ടിച്ചു. സുൽത്താൻപുരിയിൽ നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്ത ബോബി കിന്നർ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്ന് മുനിസിപ്പൽ കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന…

ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയറായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലന്‍സ്കി

കീവ്: ഉക്രൈൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയെ ടൈം മാഗസിൻ ഈ വർഷത്തെ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. റഷ്യയ്ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ നയിച്ചതിനാണ് സെലന്‍സ്കിയെ തേടി നേട്ടമെത്തുന്നത്. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനെതിരെയുള്ള ഉക്രൈനിലെ ജനങ്ങളുടെ ചെറുത്തുനിൽപ്പിന് നേതൃത്വം…

ഇന്ത്യക്കെതിരെ 5 റൺസ് ജയം; പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

ധാക്ക: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശിന് 5 റൺസ് ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 271 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയ്ക്ക് 266 റൺസ് മാത്രമാണ് നേടാനായത്. ബംഗ്ലാദേശിന്…

ഐഎംഡിബിയുടെ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരമായി ധനുഷ്

ഇന്‍റർനെറ്റ് മൂവി ഡാറ്റാബേസ്(ഐഎംഡിബി) ഈ വർഷത്തെ ഏറ്റവും ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടിക പുറത്തിറക്കി. 2022 ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരമായി ധനുഷിനെ ഐഎംഡിബി തിരഞ്ഞെടുത്തു. 2022 ൽ റുസ്സോ ബ്രദേഴ്സിന്‍റെ ഹോളിവുഡ് ചിത്രമായ ദി ഗ്രേ മാൻ എന്ന ചിത്രത്തിലടക്കം…

ബിജെപിയെ വീഴ്ത്തിയതിനു പിന്നാലെ മോദിയുടെയും കേന്ദ്രത്തിന്റെയും അനുഗ്രഹം വേണമെന്ന് കേജ്‌രിവാൾ

ന്യൂഡൽഹി: ബിജെപിയുടെ 15 വർഷത്തെ ഭരണത്തിന് വിരാമമിട്ട് ആം ആദ്മി പാർട്ടി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പിടിച്ചെടുത്തതിന് പിന്നാലെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹം തേടി. കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടാകണമെന്നും പ്രധാനമന്ത്രി ഞങ്ങളെ അനുഗ്രഹിക്കണമെന്നും കെജ്രിവാൾ…

രാജ്യത്ത് ഉഷ്ണതരംഗങ്ങളുടെ ദൈര്‍ഘ്യവും തീവ്രതയും വര്‍ധിച്ചേക്കുമെന്ന് പഠനങ്ങൾ

ഡൽഹി: ലോകബാങ്കിന്‍റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഉഷ്ണതരംഗ സംഭവങ്ങൾ മനുഷ്യരാശിക്ക് താങ്ങാവുന്നതിലും വലിയ തോതിൽ സംഭവിക്കാൻ സാധ്യത. ‘ക്ലൈമറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യുണിറ്റീസ് ഇന്‍ ഇന്ത്യാസ് കൂളിങ് സെക്ടര്‍’ എന്ന് പേരിട്ടിരിക്കുന്ന പഠനത്തിൽ രാജ്യത്ത് ഉഷ്ണതരംഗ സംഭവങ്ങളുടെ ദൈർഘ്യം വർദ്ധിക്കുന്നതായും കണ്ടെത്തി. മാത്രമല്ല,…

ഗവർണറെ പൂട്ടാൻ ദേശീയതലത്തിൽ പ്രചാരണ നടപടികളുമായി സിപിഎം

തിരുവനന്തപുരം: ദേശീയ തലത്തിലും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ പ്രചാരണത്തിന് ഒരുങ്ങുകയാണ് സിപിഎം. ഗവർണറുടെ നടപടികളെ തുറന്നുകാട്ടുന്നതിന്‍റെ ഭാഗമായി ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ എംപി എ.എം ആരിഫ് ലോക്സഭയിൽ അടിയന്തര…

ഹീമോഫീലിയ രോഗികള്‍ക്ക് ജീവന്‍രക്ഷാ മരുന്ന് കിട്ടാനില്ല; ഒരു വര്‍ഷത്തിനിടെ 10 മരണം

കൊച്ചി: മരുന്ന് കൃത്യസമയത്ത് കുത്തിവയ്ക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പത്ത് ഹീമോഫീലിയ രോഗികൾ മരിച്ചു. ഹീമോഫീലിയ രോഗികൾക്കായി ഹോം തെറാപ്പി സംവിധാനം ആരംഭിക്കുമെന്ന് കഴിഞ്ഞ ഹീമോഫീലിയ ദിനത്തിൽ ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ അത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി. തൽഫലമായി…

കെസിബിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ്

കൊച്ചി: മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കെസിബിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്‍റായി ബിഷപ്പ് മാർ പോളി കണ്ണൂക്കാടനെയും തിരഞ്ഞെടുത്തു. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് താൻ എതിരല്ലെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ…

കൊല്ലം എസ്എൻ കോളജിൽ എസ്എഫ്ഐ–എഐഎസ്എഫ് സംഘർഷം: നിരവധി പേർക്ക് പരിക്ക്

കൊല്ലം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം എസ്എൻ കോളേജിൽ എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷം. 11 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഘർഷത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.…