Tag: Breaking News

ബഫര്‍ സോണ്‍ പദ്ധതി നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത പാർക്കുകൾക്കും ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ‍ നിർബന്ധമാക്കിയ വിധി നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. വിധി നടപ്പാക്കുമ്പോൾ ഓരോ സ്ഥലത്തിന്‍റെയും യഥാർത്ഥ സാഹചര്യങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ്…

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില്‍പ്പന ഉയര്‍ന്നു; 11.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

നവംബറിൽ ഇന്ത്യയിലെ പെട്രോൾ വിൽപ്പന 11.7 ശതമാനം ഉയർന്ന് 2.66 ദശലക്ഷം ടണ്ണായി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 2.38 ദശലക്ഷം ടണ്ണായിരുന്നു. ഉത്സവ സീസണിൽ ഡിമാൻഡ് വർദ്ധിച്ചതിനാൽ നവംബറിലെ വിൽപ്പന ഒക്ടോബർ മാസത്തേക്കാൾ 1.3 ശതമാനം വർദ്ധിച്ചു. രാജ്യത്ത്…

പി.ജയരാജന് പുതിയ കാർ; 35 ലക്ഷം അനുവദിച്ച് ഖാദി ബോർഡ്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജന് കാർ വാങ്ങാൻ തുക അനുവദിച്ചു. 32,11,792 രൂപ വിലയുള്ള ഇന്നോവ ക്രിസ്റ്റ കാറാണ് വാങ്ങുന്നത്. ഖാദി ബോർഡിന്‍റെ ഫണ്ടിൽ നിന്ന് പരമാവധി 35 ലക്ഷം രൂപ വിലവരുന്ന…

തലച്ചോറിനെ കംപ്യൂട്ടറാക്കാൻ ന്യൂറാലിങ്ക്; മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങി മസ്ക്

ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ന്യൂറാലിങ്ക് കോർപ്പറേഷൻ മനുഷ്യ മസ്തിഷ്കത്തിൽ ഘടിപ്പിക്കാവുന്ന ചിപ്പ് പരീക്ഷിക്കാൻ ഒരുങ്ങുന്നു. മസ്കിന്‍റെ സ്വപ്ന പദ്ധതികളിലൊന്നാണ് ന്യൂറാലിങ്ക് വികസിപ്പിക്കുന്ന ചിപ്പ്. ആറുമാസത്തിനകം മനുഷ്യരിൽ പരീക്ഷണം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബുധനാഴ്ച ന്യൂറാലിങ്ക് ഓഫീസിൽ നടന്ന യോഗത്തിലാണ് മസ്ക് ഇക്കാര്യം…

ആഗോള നന്മ ഉൾകൊണ്ട് പ്രവർത്തിക്കും; ഇന്ത്യ ഇന്ന് മുതൽ ജി 20 പ്രസിഡന്‍റ് സ്ഥാനത്ത്

ന്യൂ ഡൽഹി: ഇന്ന് മുതൽ ജി20യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ ഔദ്യോഗികമായി ചുമതലയേൽക്കും. ഒരു വർഷത്തേക്കാണ് മോദി പ്രസിഡന്‍റായി ചുമതലയേൽക്കുന്നത്. ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റടുക്കുന്ന ഇന്ത്യ ആഗോള നൻമ ഉള്‍ക്കൊണ്ടുള്ള അജണ്ടയെ അടിസ്ഥാനമാക്കി പ്രവര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി…

സ്മാർട് മീറ്റർ സ്ഥാപിക്കാൻ കെഎസ്ഇബി; ഉപഭോക്താവിന് ചിലവാകുക 9000 രൂപ

തിരുവനന്തപുരം: ഉപയോക്താക്കൾക്ക് വലിയ ഭാരം ഏൽപ്പിക്കുന്ന സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ കെ.എസ്.ഇ.ബി. ഇതിനെതിരെ ഇടത് സംഘടനകൾ ഉള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ തീരുമാനം അനുസരിച്ച്, സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചാൽ ഒരു ഉപഭോക്താവിന് 9,000 രൂപ വരെ ചെലവഴിക്കേണ്ടിവരും. പദ്ധതി നടപ്പാക്കുന്നതിൽ വൈദ്യുതി ബോർഡിന്‍റെ…

അൽഷിമേഴ്‌സ് ചികിത്സയിൽ മുന്നേറ്റം; പുതിയ മരുന്ന് സ്മൃതിനാശം മന്ദഗതിയിലാക്കുന്നതായി കണ്ടെത്തൽ

ലോസ് ആഞ്ജലിസ്: അൽഷിമേഴ്സ് രോഗം മൂലമുണ്ടാകുന്ന ഓർമ്മക്കുറവ് മന്ദഗതിയിലാക്കാൻ ‘ലെകാനെമാബ്’ എന്ന പുതിയ മരുന്നിന് കഴിയുമെന്ന് കണ്ടെത്തി. 18 മാസം മരുന്ന് കഴിച്ചവരിൽ ഓർമക്കുറവ് 27 ശതമാനം വരെ മന്ദഗതിയിലായിരുന്നു. അൽഷിമേഴ്സിന് നിലവിൽ ഫലപ്രദമായ ചികിത്സ ഇല്ലെന്നിരിക്കെ, പുതിയ ഫലം ഒരു…

ഗുജറാത്ത് പോളിംഗ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലായി 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടം ഡിസംബർ അഞ്ചിന് നടക്കും. വോട്ടെണ്ണൽ ഡിസംബർ…

രാജ്യത്ത് മധ്യവര്‍ഗം വർധിക്കുന്നു; മലപ്പുറം മുന്നില്‍

ന്യൂഡല്‍ഹി: നഗരവൽക്കരണത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ മധ്യവർഗം വർധിക്കുന്നതായി പഠനം. പീപ്പിള്‍ റിസര്‍ച്ച് ഓണ്‍ ഇന്ത്യാസ് കണ്‍സ്യൂമര്‍ എക്കണോമി (പ്രൈസ്) എന്ന ഗവേഷണ സ്ഥാപനം രാജ്യവ്യാപകമായി നടത്തിയ സർവേ പ്രകാരം രാജ്യത്തെ ഇടത്തരം കുടുംബങ്ങളുടെ വളർച്ചയിൽ മലപ്പുറം മുൻപന്തിയിലാണ്. 2015-’16 മുതൽ 2020-’21…

ആർബിഐയുടെ ഡിജിറ്റൽ കറൻസി ഇന്ന് മുതൽ; ലഭ്യമാകുക 4 നഗരങ്ങളിൽ

ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ കറൻസി ഇ-റുപ്പി ചില്ലറ ഇടപാടുകൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ ഇന്ന് പുറത്തിറക്കും. ഈ ഘട്ടത്തിൽ മുംബൈ, ഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നീ 4 നഗരങ്ങളിൽ മാത്രമേ ഇ-റുപ്പി ലഭ്യമാകൂ. ഇടപാടുകാരും വില്‍പ്പനക്കാരുമുള്ള നിയന്ത്രിത ഗ്രൂപ്പുകളിലും…