Tag: Breaking News

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കൂടി; നവംബറില്‍ 8 ശതമാനമായി ഉയർന്നു

ന്യൂഡല്‍ഹി: സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) ഡാറ്റ അനുസരിച്ച്, അഖിലേന്ത്യാ തൊഴിലില്ലായ്മ നിരക്ക് നവംബറിൽ 8 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 7.55 ശതമാനമായി കുറഞ്ഞപ്പോൾ നവംബറിൽ നഗരങ്ങളിലെ തൊഴിലില്ലായ്മ 8.96 ശതമാനമായി ഉയർന്നു. ഏറ്റവും ഉയർന്ന…

കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസ്; രണ്ട് പ്രതികളും കുറ്റക്കാർ, ശിക്ഷ തിങ്കളാഴ്ച വിധിക്കും

തിരുവനന്തപുരം: കോവളത്ത് ആയുർവേദ ചികിത്സയ്ക്കായി എത്തിയ വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ 2 പ്രതികളും കുറ്റക്കാർ. തിരുവനന്തപുരം ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവരാണ് കേസിലെ ഒന്നും…

സംസ്ഥാനത്ത് അടുത്ത 4-5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കിഴക്കൻ കാറ്റിന്‍റെ സ്വാധീനത്തിന്‍റെ ഫലമായി അടുത്ത 4-5 ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബർ നാലോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാനും ഡിസംബർ അഞ്ചോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി…

‘ഹിഗ്വിറ്റ’ ചിത്രത്തിൻ്റെ പേര് വിലക്കി ഫിലിം ചേമ്പർ

കൊച്ചി: ‘ഹിഗ്വിറ്റ’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടിയുമായി ഫിലിം ചേമ്പർ. ചിത്രത്തിന് ഹിഗ്വിറ്റ എന്ന പേര് ഫിലിം ചേമ്പർ വിലക്കി. എൻ.എസ്.മാധവനിൽ നിന്ന് അനുമതി വാങ്ങാനും നിർദേശം നൽകി. ഒരു ജനപ്രിയ ചെറുകഥയാണ് ഹിഗ്വിറ്റ. സിനിമയുടെ പേരിന് മാത്രമാണ് വിലക്ക്…

മെസിയെ ഭീഷണിപ്പെടുത്തിയ മെക്സിക്കൻ ബോക്സർ ക്ഷമ ചോദിച്ചു

ദോഹ: മെക്സിക്കോയുടെ ദേശീയ ജേഴ്സിയെ അപമാനിച്ചെന്നാരോപിച്ച് അർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസിയെ പരസ്യമായി ഭീഷണിപ്പെടുത്തിയ മെക്സിക്കൻ ബോക്സർ കാനലോ അൽവാരസ് ക്ഷമാപണം നടത്തി. മെക്സിക്കോ-അർജന്‍റീന മത്സരത്തിന് ശേഷം ലോക്കർ റൂമിൽ നടന്ന വിജയാഘോഷത്തിനിടെ മെസിയും കൂട്ടരും ജേഴ്സിയെ അപമാനിച്ചുവെന്ന് അൽവാരസ് ആരോപിച്ചിരുന്നു.…

രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍; ആദ്യഘട്ടം ആരംഭിച്ചു

ന്യൂഡല്‍ഹി: ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്നോളജിയെ അടിസ്ഥാനമാക്കി രാജ്യത്തെ വിമാനത്താവളങ്ങളിൽ ‘ഡിജി യാത്ര’ എന്ന പേരിൽ പുതിയ സംവിധാനം ആരംഭിച്ചു. ഇത് ചെക്ക്പോസ്റ്റുകളിൽ പേപ്പർ ഇല്ലാതെയും ബുദ്ധിമുട്ടില്ലാതെയും യാത്രക്കാരുടെ തിരിച്ചറിയല്‍ പരിശോധന നടത്താൻ പ്രാപ്തമാക്കും. ഫേഷ്യൽ റെക്കഗ്‌നിഷൻ ടെക്നോളജി ഉപയോഗിച്ച് വ്യക്തികളുടെ മുഖങ്ങൾ…

എല്ലാ കേസിലും ശിക്ഷ വാങ്ങി നല്‍കുന്നതല്ല പ്രോസിക്യൂട്ടറുടെ ജോലി; ജഡ്ജി ഹണി എം.വര്‍ഗീസ്

കൊച്ചി: എല്ലാവര്‍ക്കും ശിക്ഷ വാങ്ങി നല്‍കലല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് ജഡ്ജി ഹണി എം.വര്‍ഗീസ്. പോലീസ് കൊണ്ടുവരുന്ന കേസില്‍ ശിക്ഷ വാങ്ങിനല്‍കുന്നതല്ല പ്രോസിക്യൂട്ടറുടെ ജോലി. പ്രോസിക്യൂട്ടറുടെ ഉത്തരവാദിത്വം സമൂഹത്തോടാണ്. ഇക്കാര്യം സുപ്രീംകോടതി നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹണി എം.വര്‍ഗീസ് പറഞ്ഞു. കൊച്ചിയില്‍ സാമൂഹികനീതി…

വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെ ചെയ്താൽ കേരളത്തിന്‍റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടും. ഏത് വേഷത്തിൽ വന്നാലും ഇത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പൊലീസ് സ്റ്റേഷനു നേരെയുണ്ടായ ആക്രമണം മുൻകൂട്ടി ആലോചിച്ച് നടത്തിയതാണ്. നാടിന്റെ ശാന്തിയും…

അനുഭാവപൂര്‍വ്വം പരിഗണിക്കണം; ബിജെപി നേതാക്കള്‍ക്ക് വേണ്ടിയുള്ള ഗവര്‍ണറുടെ കത്ത് പുറത്ത്

തിരുവനന്തപുരം: കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികളായ കേസുകളിൽ ഉചിതമായ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തുവന്നു. കൊടകര കുഴൽപ്പണക്കേസിലടക്കം ബി.ജെ.പി നേതാക്കളെ സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് പാർട്ടി നേതാക്കൾ നൽകിയ പരാതിയാണ് ഗവർണർ…

ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ; ആശങ്കയറിയിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ഡോക്ടർമാർ ആക്രമിക്കപ്പെടുന്നതിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. സുരക്ഷയ്ക്കായി എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. “സർക്കാർ സുരക്ഷ ഉറപ്പാക്കണം, ആശുപത്രികളിൽ പോലീസ് എയ്ഡ് പോസ്റ്റുകൾ ഇല്ലേ? ഈ വർഷം 137 കേസുകൾ ഉണ്ട്, ഒരു മാസത്തിൽ 10 സംഭവങ്ങളുണ്ട്.”…