Tag: Breaking News

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മൊഴി മാറ്റി മുഖ്യസാക്ഷി

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യസാക്ഷി പ്രശാന്ത് കോടതിയിൽ നൽകിയ രഹസ്യമൊഴി മാറ്റി. സഹോദരൻ പ്രകാശാണ് ആശ്രമത്തിന് തീയിട്ടതെന്ന് പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പ്രകാശ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു എന്നായിരുന്നു പ്രശാന്തിന്റെ ആദ്യ മൊഴി. എന്നാൽ…

ആൻഡമാനിലെ ദ്വീപുകള്‍ക്ക് പരംവീര്‍ചക്ര ലഭിച്ച സൈനികരുടെ പേര് നൽകും

പോർട്ട്‌ ബ്ലയർ: കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിലെ ജനവാസമില്ലാത്ത 21 ദ്വീപുകൾക്ക് ഇനി പരംവീർ ചക്ര പുരസ്കാര ജേതാക്കളുടെ പേര് നൽകും. ഇതിൽ 16 ദ്വീപുകൾ വടക്ക് മധ്യ ആൻഡമാനിലും അഞ്ച് ദ്വീപുകൾ തെക്കൻ ആൻഡമാനിലുമാണ്. ആൻഡമാൻ നിക്കോബാർ ദ്വീപ് എം.പി…

സർക്കാർ നടത്തുന്നത് വാഗ്ദാന ലംഘനത്തിന്റെ ഘോഷയാത്ര; കെ സുധാകരൻ

തിരുവനന്തപുരം: കേരളത്തിലെ എൽഡിഎഫ് സർക്കാർ വാഗ്ദാന ലംഘനത്തിന്‍റെ ഘോഷയാത്രയാണ് നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. കേരള എൻജിഒ അസോസിയേഷന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥവൃന്ദത്തിന്റെ മൗലികാവകാശങ്ങൾ പരിഗണിക്കാനുള്ള മര്യാദ ഇടതുസർക്കാർ കാണിക്കുന്നില്ല.…

ലോകത്ത് മോശം വായുനിലവാരമുള്ള 50 നഗരങ്ങളില്‍ 35ഉം ഇന്ത്യയിലെന്ന് റിപ്പോർട്ട്

1984ലെ ഭോപ്പാൽ വാതക ദുരന്തത്തിന് ശേഷം എല്ലാ വർഷവും ഡിസംബർ 2 ദേശീയ മലിനീകരണ നിയന്ത്രണ ദിനമായി ആചരിക്കുന്നു. വായുവിന്‍റെ ഗുണനിലവാരം ഏറ്റവും കുറവുള്ള ലോകത്തിലെ 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിലാണെന്ന് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന…

അവതാര്‍ കേരളത്തില്‍ റിലീസ് ചെയ്യും; തര്‍ക്കം ഒത്തുതീര്‍പ്പാക്കി

തിരുവനന്തപുരം: ഹോളിവുഡ് ചിത്രം അവതാര്‍ 2 കേരളത്തിലും റിലീസ് ചെയ്യും. ചിത്രം പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചതോടെയാണ് തീരുമാനം. റിലീസ് ചെയ്ത് ആദ്യത്തെ രണ്ടാഴ്ച വിതരണക്കാര്‍ക്ക് 55 ശതമാനവും തീയേറ്ററുടമകള്‍ക്ക് 45 ശതമാനവും എന്ന രീതിയില്‍…

കായൽ കയ്യേറി വീട് വെച്ചെന്ന പരാതിയിൽ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ ഉത്തരവ്

കൊച്ചി: കായൽ കയ്യേറി വീട് വച്ചെന്ന കേസിൽ ഗായകൻ എംജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ്. അഴിമതി നിരോധന നിയമപ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്. മുളവുകാട് ഗ്രാമപ്പഞ്ചായത്തിലെ ബോൾഗാട്ടി പാലസിനടുത്ത് ബോട്ട്…

ടെസ്റ്റ് കമെന്ററിക്കിടെ നെഞ്ചുവേദന; റിക്കി പോണ്ടിങ് ആശുപത്രിയിൽ

മെൽബൺ: ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗിനെ കടുത്ത നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റ് ഇൻഡീസ്-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിവസം മത്സരത്തിന്‍റെ വിവരണം നൽകുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചഭക്ഷണ സമയത്തിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ…

കോവിഡ് കാലത്തെ കേസുകൾ പിൻ‌വലിക്കൽ; മാർഗനിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് രജിസ്റ്റർ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നേരത്തെ കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. കൊവിഡ് കാലത്ത് സംസ്ഥാനത്ത് 1,40,000 ലധികം കേസുകളാണ് രജിസ്റ്റർ…

രാജ്യത്ത് ഡിജിറ്റൽ കറന്‍സി ഇടപാട് തുടങ്ങി; 4 ബാങ്കുകളിലായി 1.71 കോടി

ഡൽഹി: രാജ്യത്ത് ആദ്യമായി ഡിജിറ്റൽ കറൻസിയുടെ (ഇ-രൂപ) ചില്ലറ ഇടപാടുകൾ ആരംഭിച്ചു. പരീക്ഷണ അടിസ്ഥാനത്തിൽ ആർബിഐ രാജ്യത്തെ നാല് ബാങ്കുകൾക്ക് 1.71 കോടിയാണ് ഇടപാടുകൾക്കായി അനുവദിച്ചിരിക്കുന്നത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫെസ്റ്റ് ബാങ്ക് എന്നിവ മുംബൈ, ഡൽഹി,…

ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസത്തിൽ കേരളം മുന്നിൽ; രാജ്യത്ത് രണ്ടാമത്

തിരുവനന്തപുരം: ഐടി അധിഷ്ഠിത സ്കൂൾ വിദ്യാഭ്യാസത്തിൽ കേരളം ദേശീയ മികവ് കൈവരിച്ചു. വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ, ഇന്‍റർനെറ്റ്, പ്രൊജക്ടറുകൾ എന്നിവ നൽകുന്നതിൽ കേരളം മികച്ച മുന്നേറ്റം നടത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു. 2021-22 വർഷത്തെ വിദ്യാഭ്യാസത്തിനായുള്ള യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ…