Tag: Breaking News

ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ കാൻസർ സാധ്യത കൂട്ടുമെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് മിക്കവർക്കും അറിയാം. ആഘോഷങ്ങളിലും പാർട്ടികളിലും മിതമായി മദ്യം വിളമ്പുന്നതും ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ ഇപ്പോൾ ഒരു പഠനം പുറത്തുവന്നിരിക്കുന്നു. ഹാനികരമാണ് എന്നതിനു പകരം ഗുണം ചെയ്യുമെന്ന് കരുതുന്നയാളുകളും കുറവല്ല എന്നു വ്യക്തമാക്കുന്നതാണ് പഠനം. മദ്യപാനവും കാൻസർ…

ഓപ്പറേഷൻ താമര; തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിൽ വീണ്ടും തെലങ്കാന പൊലീസ്

തിരുവനന്തപുരം: ഓപ്പറേഷൻ താമര കേസുമായി ബന്ധപ്പെട്ട് തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിൽ വീണ്ടും തെലങ്കാന പൊലീസ്. തുഷാർ വെള്ളാപ്പള്ളിക്ക് പൊലീസ് നോട്ടീസ് കൈമാറി. ഇത് രണ്ടാം തവണയാണ് തുഷാർ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട് തെലങ്കാന പൊലീസ് സന്ദർശിക്കുന്നത്. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുഷാർ വെള്ളാപ്പള്ളിയോട്…

കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ശശി തരൂർ

തിരുവനന്തപുരം: കോട്ടയത്ത് നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂർ എംപി. പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചില്ലെന്ന കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിന്‍റെ വാദത്തിന് തരൂർ മറുപടി നൽകി. “എന്‍റെ മനസ്സ് ഒരു തുറന്ന പുസ്തകമാണ്, എനിക്ക് ഒന്നും…

സുന്ദര്‍ പിച്ചൈ പദ്മഭൂഷണ്‍ ഏറ്റുവാങ്ങി; പുരസ്ക്കാരം കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വിഭാഗത്തിൽ

വാഷിങ്ടണ്‍: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പത്മഭൂഷൺ ഏറ്റുവാങ്ങി. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിൽ നിന്നാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്. സാൻഫ്രാൻസിസ്കോയിൽ അടുത്ത കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ടി.വി.നാഗേന്ദ്ര പ്രസാദും…

മദ്യക്കമ്പനികളുടെ നികുതി ഒഴിവാക്കി; നഷ്ടം നികത്താന്‍ മദ്യവില കൂട്ടാൻ സർക്കാർ

തിരുവനന്തപുരം: മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കി സർക്കാരിനുണ്ടായ വരുമാന നഷ്ടം നികത്താൻ മദ്യനികുതി വീണ്ടും വർദ്ധിപ്പിക്കാൻ സർക്കാർ. വിൽപ്പന നികുതി 4 ശതമാനം വർദ്ധിപ്പിക്കുന്നതോടെ പൊതു വിൽപ്പന നികുതി 247 ശതമാനത്തിൽ നിന്ന് 251 ശതമാനമായി ഉയരും. ഇതിനുള്ള കരട് പബ്ലിക്…

സംസ്ഥാന സ്കൂൾ കായികോത്സവത്തിന് തുടക്കമായി; പാലക്കാടിന് മൂന്ന് സ്വർണം

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. ആദ്യ ദിനം തന്നെ 3000 മീറ്റർ ഓട്ടത്തിൽ പാലക്കാട് മൂന്ന് സ്വർണ്ണ മെഡലുകൾ നേടി. മുഹമ്മദ് മഷൂദ് (സീനിയർ), ബിജോയ് ജെ (ജൂനിയർ) എന്നിവർ സ്വർണം നേടി. ജൂനിയർ പെൺകുട്ടികളിൽ പാലക്കാടിന്‍റെ ആർ.രുദ്രയ്ക്കും…

2000 വർഷങ്ങൾക്ക് മുമ്പ് തന്നെ വിരുന്ന് നടത്തിയിരുന്നതിന്റെ തെളിവുകൾ കണ്ടെത്തിയതായി ​ഗവേഷകർ

പുരാവസ്തു ഗവേഷകർ 2000 വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ വിരുന്ന് നടത്തിയതിന്‍റെ തെളിവുകൾ കണ്ടെത്തി. റോഡ് വികസന സ്ഥലത്താണ് ഇവ കണ്ടെത്തിയത്. മൺപാത്രങ്ങളും മൃഗങ്ങളുടെ അസ്ഥികളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ബെഡ്ഫോർഡ്ഷയറിലെ ബ്ലാക്ക് ക്യാറ്റ് റൗണ്ട് എബൗട്ടിനും കേംബ്രിഡ്ജ്ഷയറിലെ കാക്സ്ടൺ ഗിബെറ്റിനും ഇടയിലുള്ള എ…

ഫിറ്റ്നസ് ടെസ്റ്റിന്‍റെ തുക ഉയർത്തി: സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ

പാലക്കാട്: ഫിറ്റ്നസ് ടെസ്റ്റുകളുടെ ചെലവ് കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിനൊരുങ്ങുകയാണ്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധികപണം ഈടാക്കുന്നുവെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി. ഫിറ്റ്നസ് ടെസ്റ്റിന്‍റെ ചെലവ് 1,000 രൂപയിൽ നിന്ന് 13,500 രൂപയായി ഉയർത്തി.…

യുപിഐ ഇടപാടുകളുടെ എണ്ണം കുറയ്ക്കല്‍; സമയം നീട്ടി

ന്യൂഡല്‍ഹി: യുപിഐ ആപ്ലിക്കേഷനുകളിലെ ഇടപാടുകൾ നിയന്ത്രിക്കുന്നതിനുള്ള സമയപരിധി നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) നീട്ടി. മൊത്തം യുപിഐ ഇടപാടുകളിൽ ഏതെങ്കിലും ആപ്ലിക്കേഷന്‍റെ വിപണി വിഹിതം 30 ശതമാനത്തിൽ കവിയരുതെന്ന് എൻപിസിഐ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പരിധിയിലേക്ക് ഇടപാടുകൾ കുറയ്ക്കാൻ…

ന്യൂയോർക്കിൽ എലിയെ പിടിക്കാൻ ആളെ തേടുന്നു; ശമ്പളം 1.13 കോടി

ന്യൂയോർക്ക്: ന്യൂയോർക്ക് അവരുടെ ഏറ്റവും വലിയ ശത്രുവിനെ നേരിടാൻ ആളെ തിരയുന്നു. എലികളാണ് ആ ശത്രു. തിങ്കളാഴ്ച, ന്യൂയോർക്ക് സിറ്റിയിലെ മേയറുടെ ഓഫീസ് നഗരത്തിലെ എലി ശല്യം അവസാനിപ്പിക്കാൻ പദ്ധതികൾ തയ്യാറാക്കാൻ ആളെ ആവശ്യപ്പെട്ട് ഒരു പരസ്യം പുറത്തിറക്കി. ഒരു വർഷം…