Tag: Breaking News

സംസ്ഥാനത്ത് ഇന്നും കനത്ത മഴ ; രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത…

സംസ്ഥാനത്ത് അവയവദാന സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ 1.5 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാന ശസ്ത്രക്രിയാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഒന്നരക്കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് 55 ലക്ഷം രൂപയും കോട്ടയം മെഡിക്കൽ കോളേജിന് 50 ലക്ഷം രൂപയും കോഴിക്കോട് മെഡിക്കൽ കോളേജിന് 45 ലക്ഷം രൂപയും…

ഇന്ത്യ കോവിഡ് വാക്സിൻ വിതരണം ചെയ്തത് 50 രാജ്യങ്ങൾക്ക്

വിവിധ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ചെയ്യുന്ന വാക്സിൻ മൈത്രി സ്കീമിന് കീഴിൽ ഇന്ത്യ ഇതുവരെ 50 രാജ്യങ്ങൾക്ക് 23 കോടി ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. ഒബ്സർവർ റിസർച്ച് ഫൗണ്ടേഷന്‍റെ വാക്സിൻ ട്രാക്കർ ഡാറ്റ അനുസരിച്ച് 17.30 കോടി ഡോസുകൾ വാണിജ്യാടിസ്ഥാനത്തിൽ വിറ്റഴിച്ചു.…

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; 6 ഇടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും…

സ്വാതന്ത്ര്യ ദിനപുലരിയിൽ അമേരിക്കയെ ഞെട്ടിച്ച ആക്രമണം; നിരവധി പേർക്ക് പരിക്ക്, അഞ്ച് മരണം

അമേരിക്ക : അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പുലരിയിൽ രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തിൽ മരണം അഞ്ചായി. ഇന്ന് രാവിലെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ സ്വാതന്ത്ര്യ ദിന പരേഡിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമേരിക്കയുടെ സ്വാതന്ത്ര്യ ദിന പുലരിയിൽ രാജ്യത്തെ ഞെട്ടിച്ച് ആക്രമണം

അമേരിക്ക : അമേരിക്കയുടെ 246ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പുലരിയിൽ രാജ്യമെമ്പാടും ഭീതി വിതച്ച് ചിക്കാഗോയിലെ ആക്രമണം. ഇന്ന് രാവിലെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ സ്വാതന്ത്ര്യ ദിന പരേഡിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതൻ പരേഡിന് നേരെ വെടിയുതിർത്തത്.…

ഹോട്ടലുകളിലും റസ്റ്ററന്റുകളിലും സർവീസ് ചാർജ് ഈടാക്കുന്നതു വിലക്കി

ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് നിരോധിച്ച് ഉത്തരവിറക്കി. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് ഉത്തരവിറക്കിയത്. മറ്റൊരു പേരിലും തുക പിരിക്കാൻ പാടില്ല. സർവീസ് ചാർജ് ഈടാക്കിയാൽ അത് നീക്കംചെയ്യാൻ ഉപഭോക്താവിന് ആവശ്യപ്പെടാമെന്നും ഉത്തരവിൽ പറയുന്നു. ബില്ലിൽ ചേർത്തുകൊണ്ടും സർവീസ്…

വ്യവസായ സൗഹൃദം സൂചികയിൽ കേരളത്തിന് മുന്നേറ്റം

തിരുവനന്തപുരം: ബിസിനസ് സൗഹൃദ സൂചിക അടിസ്ഥാനമാക്കിയുളള 2020 ലെ പട്ടികയിൽ കേരളം 15-ാം സ്ഥാനത്ത്. രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് പട്ടിക. 2019ൽ കേരളം 28-ാം സ്ഥാനത്തായിരുന്നു. അടുത്ത വർഷത്തോടെ ആദ്യ പത്തിൽ എത്താനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ…

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്നില്ല

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം ഇന്ന് ഉണ്ടാവില്ല. ഫലം ഈ ആഴ്ച അവസാനമോ അടുത്തയാഴ്ചയോ പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ വിവരം. സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പുറത്തുവരുമെന്നും പന്ത്രണ്ടാം ക്ലാസ് ഫലം ഈ മാസം 10 നു പുറത്തുവരുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.…

മിസ് ഇന്ത്യ കിരീടം സ്വന്തമാക്കി കർണാടകയുടെ സിനി ഷെട്ടി

മുംബൈ: ഫെമിന മിസ് ഇന്ത്യ വേൾഡ് 2022 കിരീടം കർണാടകയിൽ നിന്നുള്ള സിനി ഷെട്ടിക്ക്. ഞായറാഴ്ചയായിരുന്നു ഫെമിന മിസ് ഇന്ത്യയുടെ ഗ്രാൻഡ് ഫിനാലെ മുംബൈയിൽ നടന്നത്. ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ രാജസ്ഥാനിലെ റൂബൽ ഷെഖാവത് ഫസ്റ്റ് റണ്ണറപ്പും…