Tag: Breaking News

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട്…

സജി ചെറിയാന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കും; പകരം മന്ത്രിയില്ല

ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാന്‍റെ വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുക്കും. പകരം പുതിയ മന്ത്രി ഉണ്ടായേക്കില്ല. സജി ചെറിയാൻ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഏറ്റെടുക്കും. ഹാർബർ എൻജിനീയറിങ്, ഫിഷറീസ്,…

പി.ടി ഉഷ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു

ഒളിമ്പ്യൻ പി ടി ഉഷയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. പി ടി ഉഷ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബഹുമാന്യയായ പി ടി ഉഷ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. കായിക രംഗത്തെ അവരുടെ സംഭാവനകൾ എല്ലാവർക്കും അറിവുള്ളതാണ്.…

രാജിക്കു പിന്നാലെ സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

പത്തനംതിട്ട: രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയതിന് രാജിവച്ചതിനു പിന്നാലെ, സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതിയുടെ നിർദേശം. രാജ്യാഭിമാനം വ്രണപ്പെടുത്തിയതിന് സജി ചെറിയാനെതിരേ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി. കൊച്ചിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ…

സജി ചെറിയാന് പകരം മന്ത്രിയുണ്ടാകില്ല

ഭരണഘടനയുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാനെ മാറ്റി പകരം പുതിയ മന്ത്രിയെ നിയമിച്ചേക്കില്ല. സജി ചെറിയാൻ കൈകാര്യം ചെയ്ത വകുപ്പുകൾ മറ്റ് മന്ത്രിമാർക്കിടയിൽ വിതരണം ചെയ്തേക്കുമെന്നാണ് വിവരം. സാംസ്കാരികം, മത്സ്യബന്ധനം എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട വകുപ്പുകൾ…

മന്ത്രി സജി ചെറിയാൻ രാജിവെച്ചു

തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ വിവാദമായതിനെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവച്ച് സജി ചെറിയാൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി സജി ചെറിയാൻ രാജിക്കത്തു സമർപ്പിച്ചു. fa27484c341a1a705600f645398cdd97

സജി ചെറിയാന്‍ രാജിവച്ചേക്കുമെന്ന് സൂചന; ഉടനെ മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: ഭരണഘടനയെ കുറിച്ചുള്ള പരാമർശത്തെച്ചൊല്ലിയുള്ള വിവാദത്തിൽ വിമർശനങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാൻ രാജിവെച്ചേക്കും. അൽപസമയത്തിനകം മന്ത്രി മാധ്യമങ്ങളെ കാണും. ബുധനാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം സജി ചെറിയാൻ മുഖ്യമന്ത്രിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ്…

എകെജി സെന്ററിന് നേരെ എറിഞ്ഞത് ഏറുപടക്കമെന്ന് ഫോറന്‍സികിന്റെ പ്രാഥമിക നിഗമനം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിന് നേരെ തീവ്രത കുറഞ്ഞ സ്ഫോടക വസ്തുവാണ് എറിഞ്ഞതെന്ന് ഫോറൻസിക് റിപ്പോർട്ട്. ഏറുപടക്കത്തിന്റെ സ്വഭാവമുള്ള വസ്തുവാണ് എറിഞ്ഞതെന്നാണ് ഫോറൻസിക് വിഭാഗത്തിന്‍റെ പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്ന് ശേഖരിച്ച രാസവസ്തുക്കളിൽ പൊട്ടാസ്യം ക്ലോറൈറ്റ്, നൈട്രേറ്റ്,…

മന്ത്രി സജി ചെറിയാനെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: രാജ്യത്തിന്‍റെ ഭരണഘടനയ്ക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് മേധാവിക്കും പത്തനംതിട്ട എസ്പിക്കും ലഭിച്ച പരാതികൾ തിരുവല്ല ഡിവൈഎസ്പി ടി രാജപ്പൻ റാവുത്തറിന് കൈമാറി. പ്രസംഗം പരിശോധിച്ച് കേസെടുക്കുന്ന കാര്യത്തിൽ നിയമോപദേശം തേടും.…

അടുക്കളയിൽ ‘സിലിണ്ടർ പൊട്ടുമോ’?; ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടി

ന്യൂഡല്‍ഹി: ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്‍റെ വില വീണ്ടും വർദ്ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 14.2 കിലോ പാചക വാതക സിലിണ്ടറിന്‍റെ വില 1,060.50 രൂപയായി. രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഗാർഹിക സിലിണ്ടറിന്‍റെ വില വർദ്ധിപ്പിക്കുന്നത്.…