Tag: Breaking News

കേരളത്തിൽ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. യുഎഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം ബാധിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം സ്വദേശിയുമായി സമ്പർക്കം പുലർത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അച്ഛൻ, അമ്മ, ടാക്സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ, വിമാനത്തിലുണ്ടായിരുന്ന 11 പേർ…

കേരളത്തില്‍ അഞ്ച് ദിവസം വ്യാപക മഴ; പൊന്മുടി ഡാം തുറക്കും

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ പരക്കെ മഴ പെയ്യുമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) പ്രവചിച്ചിട്ടുണ്ട്. വടക്കൻ ഒഡീഷയിലും സമീപ പ്രദേശങ്ങളിലും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഗുജറാത്ത് തീരത്തും…

ബഫര്‍ സോണ്‍; കേരളം സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. ഞായറാഴ്ച അഡ്വക്കറ്റ് ജനറലുമായും മുഖ്യവനപാലകനുമായും അദ്ദേഹം ചർച്ച നടത്തും. അതിനുശേഷം തിരുത്തൽ ഹർജി നൽകണോ അതോ പുനഃപരിശോധനാ ഹർജി നൽകണോ എന്ന് തീരുമാനിക്കും. ഓഗസ്റ്റ് 12ന് കേന്ദ്ര വനം പരിസ്ഥിതി…

കുരങ്ങ് വസൂരി; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രാലയം

കുരങ്ങ് വസൂരിയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ എല്ലാ കേസുകളും പരിശോധനയ്ക്ക് അയയ്ക്കണം. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ബോധവൽക്കരണം നടത്തണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. ഐസൊലേഷൻ ഉറപ്പാക്കുകയും രോഗം സ്ഥിരീകരിക്കുന്നവർക്ക് ആശുപത്രികൾ സജ്ജമാക്കുകയും ചെയ്യുന്നത് നടപ്പാക്കണമെന്ന്…

മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുകയാണ്. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത ചുഴലിക്കാറ്റിൽ കണ്ണൂരിൽ വ്യാപക നാശനഷ്ടമുണ്ടായി.

മങ്കി പോക്സ് കേരളത്തിലും? യുഎഇയിൽനിന്ന് വന്നയാൾ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് ബാധ സംശയിക്കുന്ന ഒരാൾ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇയാളിൽ നിന്ന് ശേഖരിച്ച സാമ്പിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ പരിശോധനാഫലം ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു. യു.എ.ഇയിൽ നിന്ന് കേരളത്തിലെത്തിയ ഇയാൾ…

ചരിത്ര തീരുമാനവുമായി മാർപാപ്പ; ബിഷപ്പുമാരുടെ ഉപദേശക സമിതിയിൽ സ്ത്രീകൾ

വത്തിക്കാന്‍: ലോകത്തിലെ ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഉപദേശം നല്‍കുന്ന പാനലിലേക്ക് ഫ്രാൻസിസ് മാർപാപ്പ മൂന്ന് സ്ത്രീകളെ തിരഞ്ഞെടുത്തു. ഇതിൽ രണ്ട് കന്യാസ്ത്രീകളും ഒരു സാധാരണ സ്ത്രീയും ഉൾപ്പെടുന്നു. വത്തിക്കാൻ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ചരിത്രത്തിലാദ്യമായാണ് ഈ സമിതിയിലേക്ക് വനിതകളെ തിരഞ്ഞെടുക്കുന്നത്.…

ആസിഡ് ആക്രമണ കണക്കുകൾ പുറത്ത്; ദക്ഷിണേന്ത്യയിൽ കേരളം മുന്നിൽ

ചെന്നൈ: ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ദക്ഷിണേന്ത്യയിൽ ആസിഡ് ആക്രമണ കേസുകളിൽ മുന്നിൽ കേരളം. 2016 മുതൽ 2020 വരെ കേരളത്തിൽ 53 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 42 കേസുകളുമായി ആന്ധ്രാപ്രദേശാണ് രണ്ടാം സ്ഥാനത്ത്. കർണാടകയിൽ 34, തമിഴ്നാട്ടിൽ 24, തെലങ്കാനയിൽ…

ബില്ലടച്ചിട്ടും കണക്ഷന്‍ പുനഃസ്ഥാപിച്ചില്ലേ? KSEBയിൽ നഷ്ടപരിഹാരം തേടാം

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ ഗോമതിക്ക് വീടിനുള്ളിലെ ഇരുട്ടിൽ രണ്ട് ദിവസം ഒറ്റയ്ക്ക് കഴിയേണ്ടിവന്നു. വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയതിനെ തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാർ ഫ്യൂസ് ഊരിയതാണ് ഇതിന് കാരണം. തൊഴിലുറപ്പ് ജോലികളിൽ നിന്ന് വരുമാനമില്ലാത്തതിനാലാണു 221 രൂപയുടെ ബിൽ തുക…

250 സിക്‌സുകള്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് ശർമ്മ 

കെന്നിങ്ടണ്‍: ഏകദിനത്തിൽ 250 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് രോഹിത് ശർമ സ്വന്തമാക്കിയത്. ഓവലിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ രോഹിത് ശർമ അഞ്ച് സിക്സറുകളാണ് അടിച്ചത്. ഇതോടെ 250 സിക്സറുകൾ എന്ന നാഴികക്കല്ല് രോഹിത് മറികടന്നു. 58 പന്തിൽ ഏഴു…