Tag: Breaking News

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകൾ ലഭ്യമല്ലെന്ന് റിപ്പോർട്ട്. പനി, ഉദര സംബന്ധമായ, ജീവിത ശൈലി രോഗങ്ങള്‍, അര്‍ബുദം എന്നിവയ്ക്കുള്ള മരുന്നുകൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ കോളേജുകളിലും ഉൾപ്പെടെ മരുന്നുകൾക്ക് ക്ഷാമമുണ്ട്. പനി ബാധിച്ചവർക്ക് നൽകുന്ന…

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഡോളറിനെതിരെ 79.99ൽ രൂപ

ന്യൂ ഡൽഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. രൂപയുടെ മൂല്യം ഇന്ന് രാവിലെ 79.90 ൽ നിന്ന് 79.99 ലേക്ക് എത്തി. ഇന്നലെ രാവിലെ രൂപയുടെ മൂല്യം 0.17 ശതമാനം ഇടിഞ്ഞിരുന്നു. വൈകുന്നേരത്തോടെ വീണ്ടും 79.90 ആയി കുറഞ്ഞു. ഡോളറിനെതിരെ രൂപയുടെ…

പോക്സോ കേസിൽ റിമാൻഡിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം

പോക്സോ കേസിൽ റിമാൻഡിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. ശ്രീജിത്തിന് ആവശ്യമായ ചികിത്സ നൽകാമെന്ന് ഭാര്യയും അച്ഛനും സത്യവാങ്മൂലം നൽകണമെന്നതാണ് ഒരു നിബന്ധന.…

പോക്‌സോ കേസില്‍ ശ്രീജിത്ത് രവിക്ക് ജാമ്യം

കൊച്ചി: പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം. സ്വഭാവ വൈകല്യത്തിന് ചികിത്സയിലായിരുന്നുവെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആവശ്യമായ ചികിത്സ നൽകണമെന്ന് സത്യവാങ്മൂലം നൽകാൻ ഭാര്യയ്ക്കും പിതാവിനും കോടതി നിർദേശം നൽകി.…

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

ചെന്നൈ: ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. ചെന്നൈയിലെ ഫ്ലാറ്റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. 1952 ൽ…

18 വയസിന് മുകളിലുള്ളവർക്ക് ഇന്ന് മുതൽ സൗജന്യ ബൂസ്റ്റർ ഡോസ് ഡ്രൈവ്

ന്യൂഡൽഹി: 18 വയസിന് മുകളിലുള്ളവർക്ക് ഇന്ന് മുതൽ 75 ദിവസത്തേക്ക് കോവിഡ് ബൂസ്റ്റർ ഡോസ് സൗജന്യമായി ലഭിക്കും. ബൂസ്റ്റർ ഡോസ് നൽകുന്നതിനായി 75 ദിവസത്തെ പ്രത്യേക ഡ്രൈവാണ് സംഘടിപ്പിക്കുന്നത്. സർക്കാർ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ സൗജന്യമായി ലഭിക്കും. ബൂസ്റ്റർ ഡോസ് വാക്സിനേഷൻ…

“മങ്കിപോക്‌സ് ആശങ്ക വേണ്ട, ആരോഗ്യവകുപ്പ് എല്ലാ മുൻകരുതലുകളും സ്വീകരിച്ചു”

കേരളം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.എ.ഇ.യിൽ നിന്ന് മടങ്ങിയെത്തിയ യാത്രക്കാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമായ സമയത്ത് മുൻകരുതൽ നടപടിയെന്ന നിലയിൽ അദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കി. രോഗിയുടെ…

മങ്കിപോക്‌സ്; കേരളത്തിലേക്ക് കേന്ദ്രത്തിന്റെ വിദഗ്ധ സംഘം

ന്യൂഡൽഹി: കേരളത്തിൽ മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ആരോഗ്യ അതോറിറ്റികളുമായി സഹകരിക്കാൻ ഉന്നതതല വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. കേരളത്തിലെ ആരോഗ്യ കുടുംബക്ഷേമ മേഖലാ ഓഫിസിൽനിന്നുള്ള വിദഗ്ധർ, ന്യൂഡൽഹിയിലെ നാഷനൽ സെന്റർ ഫോർ…

ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനം ഗോതബയ രാജപക്‌സെ രാജിവെച്ചു

കൊളംബോ: ശ്രീലങ്കയില്‍ പ്രതിസന്ധി തുടരുന്നതിനിടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ഗോതബയ രജപക്‌സെ. രാജപക്സെ കഴിഞ്ഞ ദിവസം രാജ്യം വിട്ടിരുന്നു. അറസ്റ്റ് ഭയന്ന് രാജിവയ്ക്കാതെയാണ് ഗോതബയ രാജ്യം വിട്ടത്. പ്രസിഡന്‍റ് പദവി വഹിക്കുന്ന ഒരു വ്യക്തിക്ക് അറസ്റ്റിൽ നിന്ന് ഭരണഘടനാപരമായ പരിരക്ഷയുണ്ട്. അതുകൊണ്ടാണ്…

20 ശതകോടി ഡോളര്‍ സ്വത്ത് സംഭാവനയായി നൽകി ബില്‍ ഗേറ്റ്സ്

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് 20 ബില്യൺ ഡോളർ സംഭാവന നൽകി. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനാണ് ഇത്രയും വലിയ തുക സംഭാവന ചെയ്തത്. കോവിഡ്-19, ഉക്രൈനിലെ റഷ്യൻ അധിനിവേശം തുടങ്ങിയ ആഗോള വെല്ലുവിളികൾ ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് ഗേറ്റ്സിന്‍റെ തീരുമാനം.…