Tag: Breaking News

നാളെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും  

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. 68-ാമത് പുരസ്‌കാരങ്ങളാണ് നാളെ വൈകിട്ട് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം പ്രിയദർശനും മോഹൻ ലാലും ഒന്നിച്ച ‘മരക്കാർ അറബിക്കടലിന്‍റെ സിംഹം’ മൂന്ന് അവാർഡുകൾ നേടിയിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്‍റെ സിംഹത്തിനാണ് മികച്ച…

ഫോൺപേ ഇന്ത്യയിലേക്ക് ആസ്ഥാനം മാറ്റുമെന്ന് റിപ്പോർട്ട്

ദില്ലി: പ്രമുഖ ഡിജിറ്റൽ പേയ്മെന്‍റ് കമ്പനിയായ ഫോൺപേ അതിന്‍റെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. അതേസമയം, ഫോൺപേയുടെ ഏറ്റവും വലിയ ഓഹരിയുടമയായ ഫ്ലിപ്കാർട്ട് സിംഗപ്പൂരിൽ തുടരും. 2020 ഡിസംബറിലാണ് ഫ്ലിപ്കാർട്ടിൽ നിന്ന് ഫോൺപേ വേറിട്ടത്. രാജ്യത്തെ ഏറ്റവും…

മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് സോണിയയെ വിട്ടയച്ചു

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സോണിയാ ഗാന്ധി ചോദ്യം ചെയ്യലിനായി ഇഡി ആസ്ഥാനത്ത് എത്തിയത്. മൂന്ന് മണിക്കൂറോളം സോണിയയെ ചോദ്യം ചെയ്തു. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും. മക്കളായ…

സാമൂഹിക ക്ഷേമ പദ്ധതികൾ പ്രതിസന്ധിയിലെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപദ്ധതികൾ പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ സമ്മതിച്ചു. സാമൂഹ്യക്ഷേമ പെൻഷൻ, ലൈഫ് മിഷൻ, വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികൾ എന്നിവ പ്രതിസന്ധിയിലാണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. കിഫ്ബിക്കും സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിനും നൽകിയ ഗ്യാരണ്ടി കടബാധ്യതയാക്കിയ കേന്ദ്രസർക്കാർ നീക്കത്തെ…

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപതി മുര്‍മു മുന്നില്‍

ന്യൂഡൽഹി: രാജ്യത്തിന്‍റെ 15-ാമത് രാഷ്ട്രപതി തിരഞ്ഞടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമു ലീഡ് ചെയ്യുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 540 എംപിമാരുടെ പിന്തുണയാണ് ദ്രൗപദി മുർമുവിന് ലഭിച്ചത്. മുർമുവിന്‍റെ വോട്ടുകളുടെ മൂല്യം 3,78,000 ആണ്. യശ്വന്ത്…

രാജ്യത്ത് 21,566 പേർക്ക് കോവിഡ്; നാലുമാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

ന്യൂഡൽഹി: 21566 പേർക്ക് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 152 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന രോഗനിരക്കാണ് രേഖപ്പെടുത്തിയത്. നിലവിൽ 148,881 പേരാണ് രോഗബാധിതരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 45 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ്…

‘സംസ്ഥാനത്ത് കണ്ടെത്തിയ മങ്കിപോക്സ് വൈറസ് വ്യാപന ശേഷി കുറഞ്ഞത്’

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എന്നിരുന്നാലും, കോവിഡുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ രോഗം തടയുന്നതിനായി ശക്തമായി തുടരണം. ഇക്കാര്യത്തിൽ പൊതുജന അവബോധം ഉണ്ടാകണം. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും അതോടൊപ്പം തന്നെ അവരുടെ ആശങ്കകൾ അകറ്റുന്നതിനും എം.എൽ.എമാരുടെ…

സിദ്ധു മൂസേവാല കൊലപാതക കേസ് പ്രതികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ മരിച്ചു

അമൃത്‌സർ : പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിലെ പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജാഗരൂപ് സിംഗ് രൂപ, മൻപ്രീത് സിംഗ് എന്നിവരാണ് മരിച്ചത്. അമൃത്സറിനടുത്ത് പൊലീസും പ്രതികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതികൾ കൊല്ലപ്പെട്ടത്. മൂന്ന് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. മറ്റൊരു…

ഇ.പി ജയരാജന് തിരിച്ചടി; വിമാനത്തിലെ അക്രമത്തിൽ പ്രതിചേർക്കാൻ കോടതി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ തള്ളിയിട്ട എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് കനത്ത തിരിച്ചടി. സംഭവത്തിൽ കേസെടുക്കാൻ കോടതി നിർദേശം നൽകി. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും കോടതി ഉത്തരവിട്ടു. മനപ്പൂർവ്വമല്ലാത്ത നരഹത്യ, വധശ്രമം,…

കേന്ദ്രത്തിന്റെ ‘നോ സർവീസ് ചാർജ്’ മാർഗ നിർദേശങ്ങൾക്ക് കോടതിയുടെ സ്റ്റേ

ന്യൂ ഡൽഹി: ഭക്ഷണത്തിന്‍റെ ബില്ലിനൊപ്പം സർവീസ് ചാർജ് ഈടാക്കാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്ന മാർഗനിർദേശങ്ങൾ ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ആണ്, ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തത്. നിർബന്ധിത സർവീസ് ചാർജ് ഈടാക്കരുതെന്ന കേന്ദ്ര…