Tag: Breaking News

ഗൃഹനാഥന് ‘ഷോക്കേറ്റു’; 3,419 കോടി രൂപയുടെ കറന്റ് ബിൽ കണ്ട്

ഗ്വാളിയർ: വൈദ്യുതിയിൽ നിന്ന് ഷോക്കേൽക്കുമെന്ന് അറിയാമെങ്കിലും വൈദ്യുതി ബിൽ കണ്ട് ‘ഷോക്കടിക്കുന്നത്’ ആദ്യാനുഭവമാണ് പ്രിയങ്കയ്ക്ക്. പ്രിയങ്ക ഗുപ്തയുടെ വൈദ്യുതി ബിൽ 1,000 രൂപയോ 1,000 രൂപയോ അല്ല. പിന്നെയോ 3,419 കോടി! ആർക്കും തലകറക്കം വരും. ബിൽ കണ്ട് വീണത് പ്രിയങ്കയല്ല,…

ബഫര്‍ സോണില്‍ നിര്‍ണായക തീരുമാനം ഇന്ന്

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ മുൻ സർക്കാർ ഉത്തരവിൽ നിർണായക തീരുമാനം ഇന്ന് ഉണ്ടായേക്കും. 2019ൽ സംരക്ഷിത വനങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ ബഫർ സോൺ സ്ഥാപിക്കാൻ കഴിയും. ഇത് പിന്‍വലിക്കണോ അതോ ഭേദഗതി ചെയ്യണോ എന്ന കാര്യത്തിൽ ഇന്ന്…

ഭൂമിയുടെ ന്യായവിലയില്‍ കൃത്രിമം കാട്ടിയാല്‍ ഭൂവുടമക്കെതിരെ കടുത്ത നടപടി

തിരുവനന്തപുരം: ആധാരം രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഭൂമിയുടെ ന്യായവിലയില്‍ കൃത്രിമം കാട്ടിയാൽ കർശന നടപടി സ്വീകരിക്കാനാണ് റവന്യൂ വകുപ്പിന്‍റെ തീരുമാനം. ഇന്‍റേണൽ ഓഡിറ്റിൽ ഇത്തരം ക്രമക്കേടുകളിൽ കണ്ടെത്തിയ നഷ്ടത്തിന്‍റെ തുക ഭൂമിയുടെ ഉടമയിൽ നിന്ന് ഈടാക്കാനാണ് നീക്കം. അടുത്ത മാസം മുതൽ…

3 വർഷത്തിനിടെ ഇന്ത്യയിൽ ഇല്ലാതായത് 329 കടുവകൾ

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 329 കടുവകളാണ് ഇന്ത്യയിൽ ഇല്ലാതായത്. വേട്ടയാടൽ, വൈദ്യുതാഘാതം, ട്രെയിൻ അപകടങ്ങൾ, വിഷവസ്തുക്കൾ ഭക്ഷിക്കൽ എന്നിവ കാരണം 307 ആനകൾ ചരിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബെയാണ് ലോക്സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം…

സില്‍വര്‍ ലൈനുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ; സാമൂഹികാഘാതപഠനം തുടരാൻ നീക്കം

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് തന്നെ. സാമൂഹികാഘാത പഠനം തുടരാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിലെ സമയപരിധി അവസാനിച്ച ജില്ലകളിൽ പുനര്‍വിജ്ഞാപനം ഇറക്കാനാണ് നീക്കം. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നാണ്…

റെക്കോർഡ് 5ജി സ്പെക്ട്രം ലേലം: ആദ്യ ദിനം 1.45 ലക്ഷം കോടിയുടെ ലേലം

ന്യൂഡൽഹി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 5ജി സ്പെക്ട്രം ലേലത്തിന്‍റെ ആദ്യ ദിവസം തന്നെ റെക്കോർഡ് തുകയുടെ ലേലംവിളി. ആദ്യ ദിനം 1.45 ലക്ഷം കോടി രൂപയ്ക്കാണ് ലേലം നടന്നത്. പ്രതീക്ഷകൾക്ക് അതീതമായ നേട്ടമാണിതെന്ന് ടെലികോം മന്ത്രാലയം പറഞ്ഞു. മിഡ്-ഫ്രീക്വൻസി ബ്രാൻഡിലും ഉയർന്ന…

എഴുത്തച്ഛൻ പുരസ്‌കാരം പി.വത്സലയ്ക്ക്

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം പി.വത്സലയ്ക്ക്. പുരസ്‌കാരം 28ന് വൈകിട്ട് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പി വത്സലയ്ക്ക് സമ്മാനിക്കും. ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ അധ്യക്ഷനാകും. മന്ത്രി അഹമ്മദ് ദേവർകോവിലും…

കത്ത് അയക്കാന്‍ പാടില്ലായിരുന്നു; കെ.ടി ജലീലിനെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.ടി. ജലീല്‍ ദുബായ് ഭരണാധികാരിക്ക് കത്തയച്ച നടപടി തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഗൾഫ് മേഖലയിൽ മാധ്യമം ദിനപത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജലീൽ യു.എ.ഇ സർക്കാരിന് കത്ത് എഴുതാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ജലീലിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും…

ശബരിമല ശ്രീകോവിലിൽ ചോർച്ച; അറ്റകുറ്റപ്പണികൾ നടത്തും

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ ചോർച്ച. ശ്രീകോവിലിലെ സ്വർണ്ണം പൂശിയ ഭാഗത്താണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. ചോര്‍ച്ച വന്നതോട വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്‍പങ്ങളില്‍ വീഴുന്നുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ സ്വർണ്ണ പാനലുകൾ ഇളക്കി പരിശോധിക്കാൻ തീരുമാനിച്ചു. വിഷയം ചർച്ച ചെയ്യാൻ ദേവസ്വം ബോർഡ് തിരുവനന്തപുരത്ത്…

സംസ്ഥാനത്ത് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍; ഓണാവധി സെപ്റ്റംബര്‍ 3 മുതല്‍

സംസ്ഥാനത്ത് ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 2 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സെപ്റ്റംബർ 3 മുതൽ ഓണാവധിയായിരിക്കും. സെപ്റ്റംബർ 12ന് സ്കൂൾ തുറക്കുമെന്നും മന്ത്രി പറഞ്ഞു. കോട്ടൺഹിൽ സ്കൂളിലെ…