Tag: Breaking News

മന്ത്രി റിയാസിന്റെ സ്റ്റാഫിന്റെ എണ്ണം കൂട്ടി

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം വർദ്ധിപ്പിച്ചു. ഭരണഘടനാ വിരുദ്ധമായ പ്രസ്താവനയുടെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍റെ ഓഫീസിലെ അഞ്ച് ജീവനക്കാരെ കൂടി മുഹമ്മദ് റിയാസിന്‍റെ ഓഫീസിൽ നിയമിച്ചു. ഇതോടെ മുഹമ്മദ് റിയാസിന്‍റെ പേഴ്സണൽ സ്റ്റാഫുകളുടെ…

യുദ്ധത്തിനിടയില്‍ ഫോട്ടോഷൂട്ട്; യുക്രൈൻ പ്രസിഡന്റിനും ഭാര്യക്കും വിമർശനം

കീവ്: വോഗ് മാഗസിന്‍റെ കവർ മുഖമായി മാറിയതിന് പിന്നാലെ, യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്കും, ഭാര്യ ഒലീന സെലെൻസ്കയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. ധീരതയുടെ ഛായാചിത്രം(Portrait of Bravery) എന്ന അടിക്കുറിപ്പോടെ വോഗ് അതിന്‍റെ കവർ മുഖമായി ഒലേന സെലെൻസ്കയെ അവതരിപ്പിച്ചിട്ടുണ്ട്.…

ജെൻഡർ സ്റ്റീരിയോടൈപ്പുകളെ തകർത്ത് മീശയിൽ സുന്ദരിയായി മലയാളി യുവതി

കണ്ണൂർ: കേരളത്തിലെ കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരു യുവതി വർഷങ്ങളായി അഭിമാനത്തോടെ തൻ്റെ മീശ പ്രദർശിപ്പിക്കുന്നു. പലപ്പോഴും ഷേവ് ചെയ്യാൻ ആളുകൾ പറയാറുണ്ടെങ്കിലും അങ്ങനെ ചെയ്യാൻ പദ്ധതികളൊന്നുമില്ലെന്ന് 35 കാരി ഷൈജ പറയുന്നു. മിക്ക സ്ത്രീകളിൽ നിന്നും വ്യത്യസ്തമായി, തൻ്റെ മേൽചുണ്ടിലെ…

പിതൃസ്മരണയിൽ ഇന്ന് കർക്കിടക വാവുബലി; ബലിതർപ്പണത്തിന് വൻ തിരക്ക്

കൊച്ചി: പിതൃക്കളുടെ ആത്മശാന്തിക്കായി ഇന്ന് കർക്കടക വാവുബലി. കൊവിഡ് ഭീഷണി തുടരുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ കർശനമല്ലാത്തതിനാൽ ബലിതർപ്പണത്തിനായി സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറം, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, കൊല്ലം തിരുമുല്ലവാരം, തൃശ്ശൂർ…

കേരളത്തിന്റെ ഓൺലൈൻ ടാക്സി സർവീസ് വരുന്നു: ‘കേരള സവാരി’ 17 മുതൽ

തിരുവനന്തപുരം: വൻകിട കമ്പനികൾക്ക് മാത്രമുള്ള മേഖലയായി കണക്കാക്കുന്ന ഓൺലൈൻ ടാക്സി സേവന മേഖലയിലേക്ക് പ്രവേശിക്കാനുള്ള സർക്കാർ തീരുമാനം തൊഴിൽ മേഖലയിലെ വിപ്ലവകരമായ ഇടപെടലാണെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കേരളത്തിന്‍റെ സ്വന്തം ഓൺലൈൻ ഓട്ടോ–ടാക്സി സർവീസായ ‘കേരള സവാരി’ ഓഗസ്റ്റ് 17…

കേരള സാഹിത്യ അക്കാദമി 2021-ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശൂര്‍: കേരള സാഹിത്യ അക്കാദമി 2021ലെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം ആർ രാജശ്രീയും വിനോയ് തോമസും പങ്കിട്ടു. കവിതയ്ക്കുള്ള പുരസ്കാരം അന്‍വര്‍ അലിക്കും ചെറുകഥയ്ക്കുള്ള പുരസ്‌കാരം ദേവദാസ് വി.എമ്മിനും ലഭിച്ചു. വൈശാഖൻ, പ്രൊഫ.കെ.പി.ശങ്കരൻ തുടങ്ങിയ മുതിർന്ന എഴുത്തുകാർക്ക് അക്കാദമിയുടെ…

നിയമസഭാ കയ്യാങ്കളി കേസ്; വി. ശിവൻകുട്ടി അടക്കമുള്ളവർ നേരിട്ട് ഹാജരാകണം

തിരുവനന്തപുരം: ശിവൻകുട്ടി ഉൾപ്പെടെയുള്ള നിയമസഭാ കയ്യാങ്കളിക്കേസിലെ പ്രതികളോട് സെപ്റ്റംബർ 14ന് ഹാജരാകാൻ തിരുവനന്തപുരം സി.ജെ.എം. കോടതി. ഹാജരാകാനുള്ള അവസാന അവസരമാണിതെന്ന് കോടതി മുന്നറിയിപ്പ് നൽകി. മന്ത്രി വി.ശിവൻകുട്ടി, എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ, കെ.ടി. ജലീൽ എം.എൽ.എ അടക്കം ആറുപേർ കേസിൽ പ്രതികളാണ്.…

ബഫർസോൺ നിയമം തിരുത്താൻ സർക്കാർ; നടപടികൾക്ക് വനം വകുപ്പിനെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ വരെ സംരക്ഷിത പ്രദേശമാക്കുമെന്ന ഉത്തരവ് സർക്കാർ തിരുത്തും. 2019ലെ ഉത്തരവിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ബഫർ സോണിൽ സുപ്രീം കോടതിയിൽ തുടർനടപടികൾ സ്വീകരിക്കാൻ വനംവകുപ്പിനെ ചുമതലപ്പെടുത്തി. വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ജനവാസമേഖലകൾ…

മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളവർധന: പഠിക്കാൻ കമ്മീഷനെ നിയോഗിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള വർദ്ധനവ് പഠിക്കാൻ കമ്മീഷനെ നിയോഗിക്കാൻ മന്ത്രിസഭായോഗം തീരുമാനം. ജസ്റ്റിസ് രാമചന്ദ്രനെ കമ്മിഷനായി നിയമിച്ചത് സർക്കാരാണ്. ആറ് മാസത്തിനകം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിലിൽ ഇതിനകം തന്നെ മാറ്റം…

ഇ.ഡിയുടെ പ്രത്യേക അധികാരം ഉറപ്പിച്ച് സുപ്രീംകോടതി

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) അധികാരപരിധി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. ഇഡിയിൽ നിക്ഷിപ്തമായ സുപ്രധാന അധികാരങ്ങൾ സുപ്രീം കോടതി ശരിവച്ചു. സ്വത്ത് കണ്ടുകെട്ടാനുള്ള അധികാരവും കോടതി ശരിവച്ചു. അറസ്റ്റ് ചെയ്യാനും റെയ്ഡ് നടത്താനും…