Tag: Breaking News

പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും ഓഗസ്റ്റ് 1 വരെ പിരിഞ്ഞു

ന്യൂ ഡൽഹി: ‘രാഷ്ട്രപത്‌നി’ പരാമർശത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും പ്രവർത്തനം വീണ്ടും തടസ്സപ്പെട്ടു. ലോക്സഭാ സമ്മേളനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ സോണിയാ ഗാന്ധി സ്മൃതി ഇറാനി വാക്കേറ്റം ചര്‍ച്ച ചെയ്യണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി…

രാജയുടെ ഓർമകളിൽ ഇന്ന് ദേശീയ കടുവാദിനം; ഏറ്റവും പ്രായം ചെന്ന കടുവ

ഇന്ന് ജൂലൈ 29. ദേശീയ കടുവാ ദിനം . ഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളുടെ സംരക്ഷണത്തിന്‍റെ സന്ദേശം നൽകുന്ന ഈ ദിനം കടന്നുപോകുന്നത് രാജയെക്കുറിച്ചുള്ള ദുഃഖാർത്ത സ്മരണകളിലൂടെയാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന കടുവകളിൽ ഒന്നായ രാജ രണ്ടാഴ്ച മുമ്പാണ് ഓർമ്മയായത്.…

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 2 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ…

5 വർഷത്തിനിടെ പരസ്യങ്ങൾക്കായി 3339 കോടി ചിലവഴിച്ച് കേന്ദ്രസർക്കാർ

ന്യുഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 3339.49 കോടി രൂപയാണ് പരസ്യങ്ങൾക്കായി കേന്ദ്രം ചെലവഴിച്ചത്. അച്ചടി മാധ്യമങ്ങൾക്ക് 1736 കോടി രൂപയുടെയും, ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് 1569 കോടി രൂപയുടെയും പരസ്യങ്ങളാണ് സർക്കാർ നൽകിയത്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ, രാജ്യസഭയിൽ…

അധിർ രഞ്ജൻ ചൗധരിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു

ന്യുഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി നടത്തിയ പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടു. ‘രാഷ്ട്രപത്നി’ പരാമർശത്തിൽ അധീർ രഞ്ജന് കമ്മീഷൻ നോട്ടീസ് അയച്ചു. ഇദ്ദേഹത്തിനെതിരെ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ്…

ഇടുക്കി മെഡിക്കൽ കോളജിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം

തൊടുപുഴ: ഇടുക്കി മെഡിക്കൽ കോളേജിന് അംഗീകാരം നൽകി. ദേശീയ മെഡിക്കൽ കമ്മീഷനാണ് അനുമതി നൽകിയത്. 100 വിദ്യാർത്ഥികൾ അടങ്ങുന്ന ബാച്ചിനാണ് അംഗീകാരം. ക്ലാസുകൾ ഈ വർഷം തന്നെ ആരംഭിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇടുക്കി മെഡിക്കൽ കോളേജിന് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.…

ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി

ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി. കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച ഏറ്റവും വലിയ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. രാജ്യത്ത് ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കപ്പലാണിത്. 2009 ൽ ഇന്ത്യൻ പ്രതിരോധ മന്ത്രി എ.കെ…

പാർഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി

കൊൽക്കത്ത: സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മന്ത്രിയുമായ പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്…

സംസ്ഥാനത്ത് ആഗസ്റ്റ് 2 വരെ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഓഗസ്റ്റ് 2 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മേഘങ്ങളെ കാണാൻ തുടങ്ങുന്ന സമയം മുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഇടിമിന്നലുകൾ ദൃശ്യമല്ലാത്തതിനാൽ അത്തരം മുൻകരുതലുകൾ എടുക്കുന്നതിൽ നിന്ന്…

യുപിയിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് തന്ത്രം മെനയാൻ ബിജെപി; ത്രിദിന പരിശീലന ക്യാമ്പ് നടത്തും

യുപി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയാൻ ബിജെപിയുടെ പ്രത്യേക പരിശീലന ക്യാമ്പ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുക്കും. ബി.ജെ.പിയുടെ ശക്തികേന്ദ്രമായാണ് ചിത്രകൂട് കണക്കാക്കപ്പെടുന്നത്. പാർട്ടിയുടെ…