Tag: Breaking News

കെഎസ്ആർടിസിയുടെ ‘ഗ്രാമവണ്ടി’ പദ്ധതി ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല കൊല്ലയിൽ ഗ്രാമപഞ്ചായത്തിലാണ് ആദ്യ സർവീസ് തുടങ്ങുന്നത്. ഗ്രാമവണ്ടിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ നിർവഹിച്ചു. ഗതാഗത മന്ത്രി ആന്‍റണി രാജു…

കുത്തിവയ്പ്പിന് പകരം കോവിഡ് വാക്സിൻ പാച്ച് വരുന്നു

പുതിയ സൂചി രഹിത കോവിഡ് വാക്സിൻ പാച്ച് വേദനാജനകമായ കുത്തിവയ്പ്പിന് പകരമാകുമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. പഠനത്തിന്‍റെ കണ്ടെത്തലുകൾ വാക്സിൻ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൂചി രഹിത വാക്സിൻ പാച്ചിന് പരമ്പരാഗത സൂചി വാക്സിനേക്കാൾ നന്നായി ഒമൈക്രോൺ, ഡെൽറ്റ തുടങ്ങിയ കോവിഡ് വകഭേദങ്ങളോട് പോരാടാൻ…

‘സ്കൂള്‍ പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തും’

തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രണ്ട് വർഷത്തിനുള്ളിൽ പുതിയ പാഠപുസ്തകം പുറത്തിറക്കും. ആ സമയത്ത് ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് കേരളം മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ടെന്നും ആവശ്യങ്ങളോട് അനുഭാവപൂർവം…

2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ആദ്യ സ്വര്‍ണം നേടി ഇംഗ്ലണ്ട്

ബര്‍മിങ്ങാം: 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇംഗ്ലണ്ട് അവരുടെ ആദ്യ സ്വർണ്ണ മെഡൽ നേടി. പുരുഷൻമാരുടെ ട്രയാത്തലണില്‍ ഇംഗ്ലണ്ടിന്‍റെ അലക്സ് യീ സ്വർണം നേടി. രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ അലക്സ് ന്യൂസിലൻഡിന്‍റെ ഹെയ്ഡൻ വൈൽഡിന്‍റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചു.…

മധു വധക്കേസിലെ 18-ാം സാക്ഷിയും കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 18ാം സാക്ഷിയും കോടതിയിൽ കൂറുമാറി. വനംവകുപ്പ് വാച്ചർ കാളി മൂപ്പനാണ് കൂറുമാറിയത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം എട്ടായി. കേസിലെ സാക്ഷി വിസ്താരം ആരംഭിച്ച ശേഷം കോടതിയിൽ ഹാജരായ 1 മുതൽ 17 വരെ സാക്ഷികളിൽ…

മിശ്രവിവാഹിതർക്ക് 30,000 രൂപ ധനസഹായം കേരള സർക്കാർ നൽകും

തിരുവനന്തപുരം: മിശ്രവിവാഹിതർക്ക് കേരള സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. 2021 മാർച്ച് വരെയുള്ള കാലയളവിൽ വിവാഹിതരായ 4,170 മിശ്രവിവാഹിതർക്ക് സർക്കാർ 12.51 കോടി രൂപ അനുവദിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിശ്രവിവാഹിതർക്ക് (പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ പെടാത്തവർ) 30,000 രൂപ നഷ്ടപരിഹാരം അനുവദിച്ചതായി…

മിഗ്-21 യുദ്ധവിമാനങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കും

ന്യൂഡല്‍ഹി: ഇന്ത്യൻ വ്യോമസേനയുടെ പക്കലുള്ള നാല് മിഗ്-21 യുദ്ധവിമാനങ്ങളിൽ ഒന്ന് ഈ വർഷം സെപ്റ്റംബറിൽ വിരമിക്കും. ശേഷിക്കുന്ന മൂന്നെണ്ണം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി പൊളിച്ചുനീക്കുമെന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു. മിഗ്-21 വിമാനം തുടർച്ചയായി തകർന്നുവീഴുന്ന സാഹചര്യത്തിലാണ് വ്യോമസേനയുടെ ഈ…

മാധ്യമപ്രവർത്തകരുടെ ട്വീറ്റുകൾ ഒഴിവാക്കുന്നതിൽ ഒന്നാമത് ഇന്ത്യ

ന്യൂഡൽഹി: ട്വീറ്റുകൾ ഒഴിവാക്കാൻ മാധ്യമപ്രവർത്തകരും മാധ്യമ സ്ഥാപനങ്ങളും ആവശ്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയാണ് ഒന്നാമത്. 2021 ജൂലൈ മുതൽ ഡിസംബർ വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്വിറ്ററിന്‍റെ വെളിപ്പെടുത്തൽ. ട്വിറ്റർ അക്കൗണ്ട് വിവരങ്ങൾ തേടുന്നതിൽ അമേരിക്കയ്ക്ക് തൊട്ടുപിറകിലാണ് ഇന്ത്യ. ഇത് ആഗോളതലത്തിലെ വിവര…

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് ഓറഞ്ച്, യെല്ലോ അലേർട്ട്

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന്…

പുകയില ഉത്പന്നങ്ങൾക്ക് ഇനി പുതിയ പായ്ക്കറ്റും ആരോഗ്യ മുന്നറിയിപ്പും

2008ലെ പുകയില ഉൽപ്പന്നങ്ങളുടെ ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് എല്ലാ പുകയില ഉൽപ്പന്ന പായ്ക്കുകൾക്കും പുതിയ ആരോഗ്യ മുന്നറിയിപ്പുകൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ വെള്ളിയാഴ്ച വിജ്ഞാപനം ചെയ്തു. 2022 ഡിസംബർ 1 മുതൽ ഭേദഗതി ചെയ്ത നിയമങ്ങൾ പ്രാബല്യത്തിൽ വരും. 2022…