Tag: Breaking News

ഭാരോദ്വഹനത്തില്‍ ഇന്ത്യൻ മെഡൽ വേട്ട ; ബിന്ദ്യാറാണി ദേവിയ്ക്ക് വെള്ളി

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ നാലാം മെഡൽ നേടി. നാലാമത്തെ മെഡലും ഭാരോദ്വഹനത്തിൽ നിന്നാണ്. വനിതകളുടെ 55 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ബിന്ദ്യാറാണി ദേവി വെള്ളി മെഡൽ നേടി. ആകെ 202 കിലോ ഉയർത്തി ബിന്ദ്യാറാണി രണ്ടാം സ്ഥാനത്തെത്തി. സ്നാച്ചിൽ…

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസ് 2022ൽ ഇന്ത്യ രണ്ടാം സ്വർണം നേടി. പുരുഷൻമാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ജെറമി ലാല്‍റിനുങ്ക റെക്കോർഡോടെ സ്വർണം നേടി. ആകെ 300 കിലോഗ്രാം ഉയർത്തിയാണ് ജെറമി ഒന്നാമതെത്തിയത്. ജെറമിയുടെ ആദ്യ കോമൺവെൽത്ത് ഗെയിംസ് സ്വർണമാണിത്. സ്നാച്ചിൽ…

ഓണം വാരാഘോഷം സെപ്റ്റംബർ 6 മുതൽ; ജില്ലകൾക്ക് 7.47 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനതല ഓണം വാരാഘോഷത്തിനായി 7.47 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി ഓണം വാരാഘോഷം നടന്നിരുന്നില്ല. 2019 ലാണ് സംസ്ഥാനത്ത് അവസാനമായി ഓണാഘോഷം നടന്നത്. ഈ വർഷം സെപ്റ്റംബർ 6 മുതൽ 12…

ഇന്ന് വൈകീട്ടോടെ മഴ കനക്കും; നാളെ 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ടും നാളെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ മഴ ശക്തമാകുമെന്നാണ് പ്രവചനം. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ആണ് ഇന്ന്…

കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നാളെ നിരത്തിലിറങ്ങും

കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ നാളെ നിരത്തിലിറങ്ങും. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി 14 ബസുകൾ തിരുവനന്തപുരത്ത് ട്രയൽ റൺ ആരംഭിച്ചു. അരമണിക്കൂർ ഇടവേളകളിൽ ബസുകൾ സർവീസ് നടത്തും. തിരുവനന്തപുരം വിമാനത്താവളം, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിക്കുന്ന എയർ…

പ്ലസ് വൺ പ്രവേശനം; സംസ്ഥാനത്ത് ട്രയൽ അലോട്ട്മെൻ്റ് സമയം നീട്ടി

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് സമയം നീട്ടി. നാളെ വൈകുന്നേരം 5 മണി വരെയാണ് സമയം നീട്ടിയിരിക്കുന്നത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരമാണ് നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ട്രയൽ അലോട്ട്മെന്‍റുമായി ബന്ധപ്പെട്ട് വെബ്സൈറ്റ് ആക്സസ് ചെയ്യാൻ കഴിയാത്തത്…

എസ്ബിഐ ബാങ്കിംഗ് ഇനി വാട്ട്‌സ്ആപ്പിലൂടെയും: സ്വയം ആക്ടിവേറ്റ് ചെയ്യാം

ഉപഭോക്താക്കൾക്ക് സേവനം എളുപ്പമാക്കി എസ്ബിഐ. ഇതിന്‍റെ ഭാഗമായി എസ്ബിഐ വാട്ട്സ്ആപ്പ് വഴി ബാങ്കിംഗ് സേവനം ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താവിന് സ്വന്തം ഫോണിൽ നിന്ന് ഒരു മെസ്സേജ് അയച്ച് തന്നെ വാട്ട്സ്ആപ്പ് ബാങ്കിംഗ് ആക്ടിവേറ്റ് ചെയ്യാനാകും. ഈ സേവനം പ്രയോജനപ്പെടുത്താൻ, ഒരാൾ ആദ്യം എസ്ബിഐ…

സംസ്ഥാനത്തെ അങ്കണവാടികളിൽ നാളെ മുതൽ കുട്ടികൾക്ക് മുട്ടയും പാലും

നാളെ മുതൽ അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകും. പോഷകബാല്യം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്ക് നാളെ മുതൽ ആഴ്ചയിൽ രണ്ട് തവണ പാലും മുട്ടയും നൽകുന്നത്. വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലാണ് പദ്ധതി നടപ്പാക്കുകയെന്ന്…

കോമൺവെൽ‌ത്ത് ഗെയിംസ്; ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടി മീരാഭായ് ചാനു

കോമൺവെൽ‌ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. 49 കിലോ ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു സ്വർണം നേടിയത്. റെക്കോർഡോടെയാണ് ചാനുവിന്റെ നേട്ടം. ടോക്കിയോ ഒളിംപിക്സിൽ ഇതേ ഇനത്തിൽ മണിപ്പൂർ സ്വദേശിനിയായ മീരാഭായ് ചാനു വെള്ളി മെഡൽ നേടിയിരുന്നു.

ശ്രീലങ്കൻ തീരത്ത് ചൈനീസ് കപ്പൽ; കേരളവും തമിഴ്നാടും നിരീക്ഷണത്തിൽ

മുംബൈ: കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങൾ ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5ന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. തെക്കൻ ലങ്കൻ തുറമുഖമായ ഹംബൻതോതയിൽ നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കപ്പലിൽ നിന്ന് 750 കിലോമീറ്ററിലധികം…