Tag: BJP

“ശിവസേന അത്രപെട്ടെന്നൊന്നും തളരുമെന്ന് ആരും കരുതേണ്ട”; ഷിന്‍ഡെ വിഭാഗത്തിനെതിരെ സഞ്ജയ് ജാദവ്

മുംബൈ: മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന എംപി സഞ്ജയ് ജാദവ്. ശിവസേന പല നേതാക്കളുടെയും രാഷ്ട്രീയ ഭാവി കെട്ടിപ്പടുത്തിട്ടുണ്ടെന്നും അത്യാഗ്രഹത്തിന് പരിമിതികളുണ്ടാകണമെന്നും സഞ്ജയ് ജാദവ് പറഞ്ഞു. മഹാരാഷ്ട്രയിലെ നിലവിലെ പ്രതിസന്ധി അവസാനിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട്…

കർണാടകത്തിൽ ബിജെപിക്ക് ആശ്വാസമായി സർവ്വേ ഫലം

ബെംഗളൂരു: കർണാടകയിൽ ബിജെപിയുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചു കൊണ്ടു പാർട്ടിയുടെ ആഭ്യന്തര സർവ്വേ. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപി 104 സീറ്റുകൾ വരെ നേടുമെന്ന് സർവേ ഫലം പറയുന്നു. കോൺഗ്രസിന് 70 സീറ്റും ജെഡിഎസിന് 20 സീറ്റും ബിഎസ്പി, എഐഎംഐഎം, എഎപി ഉൾപ്പെടെയുള്ള…

‘അഗ്‌നിപഥ് രാജ്യത്തിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും’; എ എ റഹീം എംപി

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാർ അടിയന്തരമായി പിൻ വലിക്കണമെന്നും സഭാനടപടികൾ മാറ്റിവച്ച് വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് എ.എ റഹീം എം.പി നോട്ടീസ് നൽകി. സായുധ സേനയുടെ കരാർ വ്യവസ്ഥ രാജ്യത്തിന്‍റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും. സായുധ പരിശീലനം ലഭിച്ച…

ബംഗാളിൽ ലക്ഷ്യം 25 സീറ്റുകൾ; കേന്ദ്ര മന്ത്രിമാരെ നിയോഗിച്ച് ബിജെപി

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പശ്ചിമ ബംഗാളിൽ തന്ത്രങ്ങൾ മെനയാൻ ബിജെപിയുടെ നീക്കം. കഴിഞ്ഞ തവണ നേടിയ 19 സീറ്റുകൾക്ക് പുറമേ ഇത്തവണ ആറ് സീറ്റുകൾ കൂടി അധികമായി ബിജെപി ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്. ഇത്തവണ നിരവധി സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന…

മുക്താര്‍ അബ്ബാസ് നഖ്‌വി അടുത്ത ബംഗാള്‍ ഗവര്‍ണറായേക്കും

കൊല്‍ക്കത്ത: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുക്താർ അബ്ബാസ് നഖ്‌വി പശ്ചിമ ബംഗാളിന്‍റെ പുതിയ ഗവർണറായേക്കും. പശ്ചിമ ബംഗാൾ മുൻ ഗവർണർ ജഗ്ദീപ് ധന്‍ഖറെയെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നഖ്‌വി ബംഗാള്‍ ഗവര്‍ണറായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ജൂലൈ…

രാഷ്ട്രീയ എതിരാളികളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

ദില്ലി: രാഷ്ട്രീയ എതിരാളികളെ രൂക്ഷമായി വിമർശിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടിനായി സൗജന്യങ്ങള്‍ നൽകുന്നത് രാഷ്ട്രീയത്തിന് നല്ലതല്ലെന്നും മോദി പറഞ്ഞു. തന്‍റെ രാഷ്ട്രീയ എതിരാളികൾ അങ്ങനെയുള്ളവരാണെന്നും മോദി പറഞ്ഞു. ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ, ഇക്കാര്യത്തിൽ ശ്രദ്ധാലുവായിരിക്കണം. സൗജന്യങ്ങളുടെ രാഷ്ട്രീയം വളരെ…

‘മമത ആദിവാസി വിരുദ്ധ’; ബംഗാളില്‍ ഉടനീളം പോസ്റ്ററുകള്‍ പതിച്ച് ബി.ജെ.പി

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ബിജെപി പോസ്റ്ററുകൾ പതിച്ചു. മമത ആദിവാസി വിരുദ്ധയാണെന്ന് കാണിച്ച് പശ്ചിമ ബംഗാളിലെ ബിജെപി ഘടകം സംസ്ഥാനത്തുടനീളം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ബി.ജെ.പിയുടെ നീക്കം എന്നതും ശ്രദ്ധേയമാണ്. ‘ആദിവാസി ജൻ…

എഎന്‍ ഷംസീർ നടത്തിയ പരാമർശം രേഖയില്‍ നിന്നും നീക്കം ചെയ്യണം; കെ സുരേന്ദ്രന്‍

പാലക്കാട്: നിയമസഭയിൽ പ്രധാനമന്ത്രിക്കെതിരെ എ എൻ ഷംസീർ എംഎൽഎ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ ഉടൻ തന്നെ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇത് തടയാൻ സ്പീക്കറുടെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടായില്ല…

‘മണിയെ നന്നാക്കുന്നതിലും ഭേദം ഇലക്ട്രിക് പോസ്റ്റിന് വെള്ളമൊഴിക്കുന്നതാണ്’; കെ സുരേന്ദ്രന്‍

കെ.കെ രമയ്ക്കെതിരായ മണിയുടെ പരാമർശം പാടില്ലായിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എം.എം. മണിയെ നന്നാക്കാൻ ശ്രമിക്കുന്നത് ഇലക്ട്രിക് പോസ്റ്റിന് വെള്ളം ഒഴിക്കുന്നതിന് തുല്യമാണെന്നും എം.എം.മണി ദിവസേന മാലിന്യ ജൽപനം നടത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. രമയ്ക്കെതിരെ എം എം മണി നടത്തിയ…

ആശയം കൊണ്ട് നേരിടാനാവില്ലെന്ന് മനസിലാക്കിയവർ ആയുധം ഉപയോഗിക്കുന്നു; കുമ്മനം

കണ്ണൂർ: ബോംബേറുണ്ടായ പയ്യന്നൂരിലെ ആർഎസ്എസ് ഓഫീസ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സന്ദർശിച്ചു. ഓഫീസ് തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ഇരുട്ടിന്‍റെ മറവിൽ അത്യന്തം മാരകമായ സ്റ്റീൽ ബോംബ് എറിഞ്ഞതായി അദ്ദേഹം ആരോപിച്ചു. പ്രത്യയശാസ്ത്രം കൊണ്ട് ആർഎസ്എസിനെ ചെറുക്കാനാവില്ലെന്ന് മനസ്സിലാക്കിയ…