Tag: Bharatiya Janata Party (BJP)

ആപ്പിന് തിരിച്ചടി; ഗുജറാത്തിലെ എഎപി എംഎൽഎമാർ ബിജെപിയിലേക്ക്?

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാതിരുന്ന ആം ആദ്മി പാർട്ടി 12.92 ശതമാനം വോട്ടുകൾ നേടുകയും അഞ്ച് സീറ്റുകൾ നേടി തങ്ങളുടെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. പാർട്ടി ടിക്കറ്റിൽ വിജയിച്ച അഞ്ച് എംഎൽഎമാരും ബിജെപിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഉടൻ…

ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം; ജെഡിയു ദേശീയ കൗൺസിൽ യോഗം തുടങ്ങി

പാട്ന: ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് ജനതാദൾ (യു) ദേശീയ കൗൺസിൽ യോഗം ആരംഭിച്ചു. ജെഡിയുവിനെ ദേശീയ പാർട്ടിയായി വികസിപ്പിക്കാൻ പാർട്ടി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ലലൻ സിംഗിനെ യോഗം ചുമതലപ്പെടുത്തി. ബി.ജെ.പിക്കെതിരെ ദേശീയ തലത്തിൽ ഐക്യ പ്രതിപക്ഷ മുന്നണി…

ബിജെപിയെ വീഴ്ത്തിയതിനു പിന്നാലെ മോദിയുടെയും കേന്ദ്രത്തിന്റെയും അനുഗ്രഹം വേണമെന്ന് കേജ്‌രിവാൾ

ന്യൂഡൽഹി: ബിജെപിയുടെ 15 വർഷത്തെ ഭരണത്തിന് വിരാമമിട്ട് ആം ആദ്മി പാർട്ടി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പിടിച്ചെടുത്തതിന് പിന്നാലെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹം തേടി. കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടാകണമെന്നും പ്രധാനമന്ത്രി ഞങ്ങളെ അനുഗ്രഹിക്കണമെന്നും കെജ്രിവാൾ…

ലഖിംപൂർ ഖേരി കേസ്; ആശിഷ് വിചാരണ നേരിടണം, കോടതി അപ്പീൽ തളളി

ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വിചാരണ നേരിടും. ആശിഷിന്‍റെ അപ്പീൽ കോടതി തള്ളിയതാണ് വിചാരണയ്ക്ക് വഴിയൊരുക്കിയത്. 2020 ഒക്ടോബർ മൂന്നിനാണ് ലഖിംപൂർ ഖേരിയിൽ…

ഡൽഹി കോർപറേഷൻ ഭരണം എഎപിക്കെന്ന് എക്സിറ്റ് പോൾ ഫലം

ന്യൂഡൽഹി: കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ (എംസിഡി) എഎപി മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ ഫലം. ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്‍റെ ഏകീകരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിലാണ് എഎപിയുടെ വിജയം പ്രവചിക്കുന്നത്. കഴിഞ്ഞ 15 വർഷമായി ബി.ജെ.പിയാണ് കോർപറേഷൻ…

ഹിമാചലിൽ ബിജെപിക്ക് മുൻതൂക്കമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

ഷിംല: ഹിമാചൽ പ്രദേശിൽ ബിജെപിക്ക് നേരിയ മുൻതൂക്കമെന്ന് എക്സിറ്റ് പോൾ ഫലം. റിപ്പബ്ലിക്-ടൈംസ് നൗ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. എഎപി കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കില്ലെന്നാണ് പ്രവചനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ബിജെപി (34-39), കോൺഗ്രസ് (28-33), ആം ആദ്മി പാർട്ടി (0-1)…

ഗുജറാത്തിൽ വീണ്ടും ബിജെപിയെന്ന് എക്സിറ്റ് പോൾ ഫലം; എഎപിക്ക് നേട്ടമുണ്ടാകില്ല

അഹമ്മദാബാദ്: മൂന്ന് പതിറ്റാണ്ടിലേറെയായി ഗുജറാത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി ഇത്തവണയും വലിയ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ ഫലം. രണ്ട് എക്സിറ്റ് പോളുകളും ബിജെപിക്ക് വൻ വിജയമാണ് പ്രവചിക്കുന്നത്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് കൈവശമുള്ള സീറ്റുകൾ നഷ്ടമാകും. എഎപിക്ക് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ…

മുന്‍സിപ്പല്‍ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; ഡൽഹി ഇന്ന് ബൂത്തിലേക്ക്

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഏകീകരണത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 13,638 പോളിംഗ് ബൂത്തുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെയാണ് വോട്ടെടുപ്പ്. ഡിസംബർ ഏഴിന് ഫലം പ്രഖ്യാപിക്കും. ക്രമസമാധാന പാലനത്തിനായി 50,000 ത്തിലധികം പൊലീസുകാരെ നഗരത്തിലുടനീളം…

രാഹുൽ ഗാന്ധിക്ക് പിന്നാലെ ‘ഭാരത് യാത്ര’യ്ക്ക് ഒരുങ്ങി നിതീഷ് കുമാർ

പട്ന: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഭാരത് യാത്രയ്ക്ക് തയ്യാറെടുക്കുന്നു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ലക്ഷ്യമിട്ടാണ് നിതീഷിന്‍റെ യാത്ര. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കുകയാണ്…

തനിക്കെതിരെ മോശം വാക്കുകൾ ഉയർത്തുവാൻ കോൺഗ്രസുകാർക്കിടയിൽ മത്സരം; മോദി

അഹമ്മദാബാദ്: തനിക്കെതിരെ ഏറ്റവും മോശം വാക്കുകൾ ആര് ഉപയോഗിക്കുമെന്ന കാര്യത്തിൽ കോൺഗ്രസുകാർക്കിടയിൽ മത്സരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധുസൂദനൻ മിസ്ത്രിയെ പരാമർശിച്ച മോദി, ഖർഗെയ്ക്കു മുൻപ് മറ്റൊരു കോൺഗ്രസ് നേതാവും ‘കോൺഗ്രസ് മോദിയുടെ സ്ഥാനം കാട്ടിക്കൊടുക്കും’ എന്നു പറഞ്ഞിരുന്നതായും വ്യക്തമാക്കി. ഗുജറാത്തിലെ…