Tag: AKG Centre Attack

എകെജി സെന്റർ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ സിഡാക്കിന് കൈമാറി

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘം സിഡാക്കിന് കൈമാറി. പ്രതികൾ വാഹനത്തിൽ വരുന്നതിന്‍റെയും ആക്രമണത്തിന്റെയും ദൃശ്യങ്ങൾ ആണ് സിഡാക്കിന് കൈമാറിയത്. ശാസ്ത്രീയ പരിശോധനയിലൂടെ വാഹനത്തിന്‍റെ നമ്പർ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആക്രമണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച്…

എകെജി സെന്റർ ആക്രമണത്തിൽ പുതുവഴി തേടി പൊലീസ്

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതികളെ കണ്ടെത്താൻ പുതിയ നീക്കവുമായി അന്വേഷണ സംഘം. ആക്രമണത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റുകൾ നിരീക്ഷിക്കാനാണ് നീക്കം. ആക്രമണത്തെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ നിരീക്ഷിച്ചു വരികയാണ്. മറ്റെല്ലാ വഴികളും അടഞ്ഞതോടെയാണ് ഈ നീക്കം. പോസ്റ്റ് ചെയ്ത…

സജി ചെറിയാന്റെ രാജി ജനാധിപത്യമൂല്യം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ; കോടിയേരി

തിരുവനന്തപുരം: ജനാധിപത്യത്തിന്‍റെ പരമോന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് മുൻ മന്ത്രി സജി ചെറിയാൻ രാജിവെച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജിയോടെ വിവാദങ്ങൾ അപ്രസക്തമായെന്നും കോടിയേരി പറഞ്ഞു. വീഴ്ച മനസിലാക്കിയ സജി ചെറിയാൻ ഉടൻ തന്നെ രാജി സന്നദ്ധത അറിയിച്ചു.…

എങ്ങുമെത്താതെ എകെജി സെന്റർ ആക്രമണ അന്വേഷണം

തിരുവനന്തപുരം: എകെജി സെന്ററിനു നേരെ ആക്രമണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താതെ പെരുവഴിയിൽ. സി.സി.ടി.വി ദൃശ്യങ്ങൾ ഉപേക്ഷിച്ച് സ്കൂട്ടർ കേന്ദ്രീകരിച്ചിട്ടും അക്രമിയെ കണ്ടെത്താനായില്ല. സ്ഫോടക ശേഷി കുറഞ്ഞ ഏറുപടക്കം പോലുള്ള വസ്തുവാണ് എറിഞ്ഞതെന്ന പ്രാഥമിക ഫോറൻസിക് റിപ്പോർട്ടും സി.പി.എമ്മിന് തിരിച്ചടിയായി.…

നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ കടന്നാക്രമിച്ച് ഭരണപക്ഷം

തിരുവനന്തപുരം: എകെജി സെന്‍ററിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതുമായി ബന്ധപ്പെട്ട് നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിൽ ഭരണപക്ഷം പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി ഭരണപക്ഷം. എം.എം.മണി (സി.പി.എം), പി.എസ്.സുപാൽ (സി.പി.ഐ), എൻ.ജയരാജ് (കേരള കോൺഗ്രസ് (എം), കെ.വി.സുമേഷ് (സി.പി.എം),…

എകെജി സെന്റർ ആക്രമണം; അടിയന്തര പ്രമേയ നോട്ടിസിന് അനുമതി

തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതുമായി ബന്ധപ്പെട്ട വിഷയം നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യും. ഉച്ചയ്ക്ക് ഒരു മണി മുതൽ ആരംഭിക്കുന്ന ചർച്ച രണ്ട് മണിക്കൂർ നടക്കും. പ്രതിപക്ഷത്ത് നിന്ന് പി.സി വിഷ്ണുനാഥ് നൽകിയ…

പിണറായി വിജയൻ സമ്പൂര്‍ണ പരാജയമാണെന്ന് കെ സുധാകരന്‍

കോഴിക്കോട്: പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ നിരവധി നിഗൂഢ സംഭവങ്ങൾ ഉണ്ടാക്കുന്നതിൽ അഗ്രഗണ്യനാണ് പിണറായി വിജയനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വിഡ്ഢിയായ കൺവീനറുടെ കയ്യിൽ പടക്കം കൊടുത്തപ്പോൾ അത് അയാളുടെ കൈയിൽ ഇരുന്നു പൊട്ടുമെന്ന്…

എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. എകെജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട അണ്ടൂർക്കോണം സ്വദേശി റിജു സച്ചുവാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കലാപാഹ്വാനത്തിനുള്ള കേസെടുത്തിട്ടുണ്ട്. സിറ്റി പൊലീസ്…

എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവം; പൊലീസ് ഒരാളെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് ചോദ്യം ചെയ്യുന്നു. എ.കെ.ജി സെന്ററിന് നേരെ കല്ലെറിയുമെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട തിരുവനന്തപുരം അന്തിയൂർക്കോണം സ്വദേശിയെയാണ് ചോദ്യം ചെയ്യുന്നത്. സംഭവം നടന്ന്…

എകെജി സെൻ്ററിലെ ബോംബേറ്; പ്രകോപന മുദ്രാവാക്യവുമായി ഒരു വിഭാഗം സിപിഎം പ്രവർത്തകർ

ആലപ്പുഴ: ജില്ലയിൽ ഒരു വിഭാഗം സി.പി.എം പ്രവർത്തകർ വീണ്ടും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. എം.എൽ.എമാരും സി.പി.എം-സി.പി.ഐ ജില്ലാ സെക്രട്ടറിമാരും ഘടകകക്ഷി നേതാക്കളും നേതൃത്വം നൽകിയ എൽ.ഡി.എഫ് റാലിയിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർന്നത്. “കൈവെട്ടും, കാൽവെട്ടും, തലവെട്ടി ചെങ്കൊടി നാട്ടും, വെറുതെ ഞങ്ങൾ…