Tag: Actor Dileep Case

നടിയെ ആക്രമിച്ച കേസ്; അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച്ച സമർപ്പിക്കും

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച സമർപ്പിക്കും. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതിചേർത്ത ക്രൈംബ്രാഞ്ച് റിപ്പോർട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് ശരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ദിലീപ് എട്ടാം പ്രതിയായി തുടരും. കേസിൽ…

നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യം; പ്രോസിക്യൂഷൻ അപേക്ഷയിൽ ഇന്ന് വീണ്ടും വാദം

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിൽ വാദം ഇന്നും തുടരും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെന്നതിനു വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ വിചാരണക്കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ സുഹൃത്ത് ശരത്തിനെ കേസിൽ പ്രതി ചേർത്തതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. കേസ്…

നടിയെ ആക്രമിച്ച കേസ്; ശരത് ദൃശ്യങ്ങൾ കണ്ട ശേഷം നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ സുഹൃത്ത് ശരത് ജി നായർ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കൈക്കലാക്കിയെന്നും പിന്നീട് പലതവണ കണ്ട ശേഷം അത് നശിപ്പിച്ചുവെന്നും ക്രൈംബ്രാഞ്ച്. ഈ വസ്തുത സാധൂകരിക്കുന്ന അഭിഭാഷകരുടെ ഫോൺ കോളും തെളിവായി.

നടിയെ ആക്രമിച്ച കേസ്: കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതിൽ കോടതിക്ക് അതൃപ്തി

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കുടുംബാംഗങ്ങളെ വലിച്ചിഴച്ചതിൽ കോടതിക്ക് അതൃപ്തി. കേസിന്റെ വിചാരണ നടപടികളുടെ ഭാഗമായി പുറത്തുവന്ന വിവാദങ്ങളിലേക്ക് സ്വന്തം കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതിൽ വിചാരണക്കോടതി തുറന്ന അതൃപ്തി പ്രകടിപ്പിച്ചു.

കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലും ഗൂഢാലോചന കേസിലും കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യും. കാവ്യ മാധവൻറെ മൊഴി അന്വേഷണ സംഘം ഇന്ന് വിശദമായി പരിശോധിക്കും. കാവ്യ മാധവന്റെ മൊഴികളിലെ ചില പഴുതുകളും പൊരുത്തക്കേടുകളും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ അതിജീവിതയ്ക്ക് തീരുമാനിക്കാം; നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. കേസിൽ അതിജീവിതയ്ക്ക് താൽപ്പര്യമുള്ള അഭിഭാഷകനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കും. ആരെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് തീരുമാനിക്കാൻ അതിജീവിച്ച വ്യക്തിയോട് സർക്കാർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

സുപ്രീം കോടതിക്ക് കത്തയച്ച് അതിജീവിത

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്നോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് അതിജീവിതയുടെ കത്ത്. വിചാരണക്കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.