Tag: ബിജെപി

യോഗത്തിലേക്ക് വിളിച്ചില്ല: രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം.പിയോട് മാപ്പ് പറഞ്ഞ് അനുരാഗ് ഠാക്കൂര്‍

ദില്ലി: സിപിഎം അംഗം ജോൺ ബ്രിട്ടാസിനോട് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ പരസ്യമായി ക്ഷമാപണം നടത്തി. മലയാള മാധ്യമങ്ങളുടെ തലവൻമാരുമായി നടത്തിയ കൂടിക്കാഴ്ചയിലേക്ക് തന്നെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന ജോൺ ബ്രിട്ടാസിന്‍റെ പരാമർശത്തിന് പിന്നാലെയാണ് അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ…

കർണാടക സർക്കാർ നേതൃത്വത്തിൽ വീണ്ടും മാറ്റങ്ങളുണ്ടായേക്കുമെന്ന അഭ്യൂഹം

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന കർണാടകയിൽ സർക്കാർ നേതൃത്വത്തിൽ വീണ്ടും മാറ്റമുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയും മുൻ ബിജെപി അധ്യക്ഷനുമായ അമിത് ഷായുടെ സന്ദർശനം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മംഗലാപുരത്ത് ബിജെപി യുവനേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി…

രാഹുലിനെ തോൽപ്പിക്കാൻ ലീഗ് ബിജെപിയ്ക്കൊപ്പം നിൽക്കില്ലെന്ന് കെഎം ഷാജി

മലപ്പുറം: മുസ്ലീം ലീഗ് രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കെഎം ഷാജി. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് ഷാജിയുടെ പ്രതികരണം. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും മാത്രമാണ്…

രണ്ടാം വിമോചന സമരത്തിന് ബിജെപിയുമായി കൈകോർക്കുന്ന കോണ്‍ഗ്രസ് ചരിത്രത്തില്‍ നിന്നും പഠിക്കില്ലേ?;എംഎ ബേബി

തിരുവനന്തപുരം: വിമോചന സമര വിഷയത്തിൽ പുനർവിചിന്തനത്തിന് കേരളത്തിലെ കത്തോലിക്കാ സഭ തയ്യാറാകുമോയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ഒന്നാം ഇ.എം.എസ് സർക്കാർ പിരിച്ചുവിട്ടതിന്‍റെ വാർഷികത്തിൽ സി.പി.എമ്മിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് എം.എ ബേബിയുടെ ചോദ്യം. എല്ലാ…

യുപി ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് രാജിവെച്ചു

ലഖ്‌നൗ: ജലശക്തി വകുപ്പ് മന്ത്രി സ്വതന്ത്ര ദേവ് സിംഗ് ഉത്തർ പ്രദേശ് ബിജെപി അധ്യക്ഷ സ്ഥാനം രാജിവച്ചു. സ്വതന്ത്ര ദേവ് സിംഗ് മൂന്ന് ദിവസം മുമ്പ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് രാജിക്കത്ത് സമർപ്പിച്ചിരുന്നു. എന്നാൽ രാജിയെക്കുറിച്ച് പ്രതികരിക്കാൻ സ്വതന്ത്ര…

വിമതരെ അനുനയിപ്പിക്കാന്‍ എംവിഎ സഖ്യം വിടാന്‍വരെ തയ്യാറായിരുന്നു: ഉദ്ധവ് താക്കറെ

മുംബൈ: വിമത എംഎൽഎമാരെ പാർട്ടിയിൽ തന്നെ തുടരാൻ പ്രേരിപ്പിക്കാനുള്ള അവസാന ശ്രമമായി എൻസിപിയുമായും കോൺഗ്രസുമായും മഹാ വികാസ് അഘാഡി സഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി കൈകോർക്കാൻ പോലും തയ്യാറായിരുന്നുവെന്ന് വെളിപ്പെടുത്തി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. പാർട്ടി മുഖപത്രമായ സാമ്നയ്ക്ക് വേണ്ടി ശിവസേന…

കർണാടകത്തിൽ ബിജെപിക്ക് ആശ്വാസമായി സർവ്വേ ഫലം

ബെംഗളൂരു: കർണാടകയിൽ ബിജെപിയുടെ പ്രതീക്ഷ ഇരട്ടിപ്പിച്ചു കൊണ്ടു പാർട്ടിയുടെ ആഭ്യന്തര സർവ്വേ. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപി 104 സീറ്റുകൾ വരെ നേടുമെന്ന് സർവേ ഫലം പറയുന്നു. കോൺഗ്രസിന് 70 സീറ്റും ജെഡിഎസിന് 20 സീറ്റും ബിഎസ്പി, എഐഎംഐഎം, എഎപി ഉൾപ്പെടെയുള്ള…

ബംഗാളിൽ ലക്ഷ്യം 25 സീറ്റുകൾ; കേന്ദ്ര മന്ത്രിമാരെ നിയോഗിച്ച് ബിജെപി

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പശ്ചിമ ബംഗാളിൽ തന്ത്രങ്ങൾ മെനയാൻ ബിജെപിയുടെ നീക്കം. കഴിഞ്ഞ തവണ നേടിയ 19 സീറ്റുകൾക്ക് പുറമേ ഇത്തവണ ആറ് സീറ്റുകൾ കൂടി അധികമായി ബിജെപി ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്. ഇത്തവണ നിരവധി സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന…

രാഷ്ട്രീയ എതിരാളികളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി

ദില്ലി: രാഷ്ട്രീയ എതിരാളികളെ രൂക്ഷമായി വിമർശിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടിനായി സൗജന്യങ്ങള്‍ നൽകുന്നത് രാഷ്ട്രീയത്തിന് നല്ലതല്ലെന്നും മോദി പറഞ്ഞു. തന്‍റെ രാഷ്ട്രീയ എതിരാളികൾ അങ്ങനെയുള്ളവരാണെന്നും മോദി പറഞ്ഞു. ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ, ഇക്കാര്യത്തിൽ ശ്രദ്ധാലുവായിരിക്കണം. സൗജന്യങ്ങളുടെ രാഷ്ട്രീയം വളരെ…

എഎന്‍ ഷംസീർ നടത്തിയ പരാമർശം രേഖയില്‍ നിന്നും നീക്കം ചെയ്യണം; കെ സുരേന്ദ്രന്‍

പാലക്കാട്: നിയമസഭയിൽ പ്രധാനമന്ത്രിക്കെതിരെ എ എൻ ഷംസീർ എംഎൽഎ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ ഉടൻ തന്നെ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇത് തടയാൻ സ്പീക്കറുടെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടായില്ല…