Tag: ഇന്ത്യ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകൾ ലഭ്യമല്ലെന്ന് റിപ്പോർട്ട്. പനി, ഉദര സംബന്ധമായ, ജീവിത ശൈലി രോഗങ്ങള്‍, അര്‍ബുദം എന്നിവയ്ക്കുള്ള മരുന്നുകൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ കോളേജുകളിലും ഉൾപ്പെടെ മരുന്നുകൾക്ക് ക്ഷാമമുണ്ട്. പനി ബാധിച്ചവർക്ക് നൽകുന്ന…

ഗുജറാത്തിൽ കനത്ത മഴ; മരണം 7 ആയി

ഡൽഹി: ഗുജറാത്തിൽ കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഗുജറാത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഗുജറാത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഡാമുകളും നദികളും കരകവിഞ്ഞൊഴുകുകയും റോഡുകളിലും വീടുകളിലും വെള്ളം കയറുകയും ചെയ്തു. അതേസമയം സംസ്ഥാനത്ത്…

ഇന്ത്യക്കാര്‍ അടുത്ത വര്‍ഷം ബഹിരാകാശത്തെത്തും; ഗഗന്‍യാന്‍ ഒരുങ്ങുന്നു

ദില്ലി: അടുത്ത വർഷം ഇന്ത്യക്കാർ ബഹിരാകാശത്ത് എത്തുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്. മറ്റ് രാജ്യങ്ങൾ ചെയ്യുന്നത് വളരെക്കാലമായി നിരീക്ഷിക്കുന്ന ഇന്ത്യ, ബഹിരാകാശ മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യയുടെ ആദ്യ ബഹിരാകാശ പദ്ധതിയായ ഗഗൻയാന്‍റെ എല്ലാ തയ്യാറെടുപ്പുകളും…

അസാം വെള്ളപ്പൊക്കം; മരണം 200നോട് അടുക്കുന്നു

ഡൽഹി: കനത്ത മഴയെ തുടർന്ന് അസമിൽ വെള്ളക്കെട്ട് രൂക്ഷമാവുകയാണ്. പല ജില്ലകളിലും തുടരുന്ന വെള്ളക്കെട്ട് ആറ് ലക്ഷത്തിലധികം പേരെ ബാധിച്ചു. അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ആറ് ലക്ഷത്തിലധികം പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. പ്രളയത്തിൽ…

കോഹ്‌ലി വീണ്ടും നിരാശപ്പെടുത്തി; ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. മുൻ നായകൻ വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. മൂന്ന് പന്തിൽ ഒരു റൺസുമായാണ് അദ്ദേഹം മടങ്ങിയത്. ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിലാണ്. ക്യാപ്റ്റൻ രോഹിത് ശർമയും…

അതിർത്തിയിൽ യുദ്ധവിമാനം പറത്തി വീണ്ടും ചൈനയുടെ പ്രകോപനം

ന്യൂദല്‍ഹി: ഇന്ത്യൻ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കാൻ ചൈന ശ്രമം നടത്തിയതായി കേന്ദ്രസർക്കാർ. വ്യോമാതിർത്തി ലംഘിച്ച് കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയോട് ചേർന്ന് ചൈനീസ് യുദ്ധവിമാനം പറന്നതായും ഇന്ത്യന്‍ വ്യോമസേന സമയോചിതമായ മുന്‍കരുതല്‍ നടപടികൾ സ്വീകരിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.…

ഇന്ത്യന്‍ ആരാധകര്‍ക്ക് നേരെ വംശീയ അധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ്

ബിര്‍മിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യൻ ആരാധകരെ ഒരു കൂട്ടം ആളുകൾ വംശീയമായി അധിക്ഷേപിച്ചു. ഇന്ത്യൻ ടീമിന്‍റെ ഔദ്യോഗിക ആരാധക കൂട്ടായ്മയായ ഭാരത് ആർമിയാണ് ആരോപണവുമായി രംഗത്തെത്തിയത്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്‍റെ നാലാം ദിവസമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.…

ഇന്ത്യയില്‍ കൊവിഡിന്റെ പുതിയ ഉപവകഭേദം

മുംബൈ: കോവിഡ്-19 ന്‍റെ പുതിയ ഉപ വകഭേദമായ ബിഎ.2.75 ഇന്ത്യയിലെ പത്തോളം സംസ്ഥാനങ്ങളിൽ ഇസ്രായേൽ ശാസ്ത്രജ്ഞൻ ഡോ.ഷെയ് ഫ്ലീഷോൺ കണ്ടെത്തി. ടെൽ ഹാഷോമറിലെ ഷെബ മെഡിക്കൽ സെന്‍ററിലെ സെൻട്രൽ വൈറോളജി ലബോറട്ടറിയിൽ ഡോക്ടറാണ് ഷെയ് ഫ്ലീഷോൺ. ഒരു ട്വീറ്റിലൂടെയാണ് അദ്ദേഹം പുതിയ…

ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 378 റണ്‍സ് വിജയ ലക്ഷ്യം

ബിര്‍മിങ്ഹാം: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ, ഇംഗ്ലണ്ടിന് 378 റണ്‍സ് വിജയ ലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 245 റൺസാണ്, നേടിയത്. ഇന്ത്യയ്ക്ക് ഇതോടെ 377 റൺസിൻ്റെ ലീഡുണ്ട്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 416 റൺസാണ് നേടിയത്. 284 റൺസാണ് ഇംഗ്ലണ്ട് നേടിയത്.…

ഇന്ത്യ വികസിപ്പിച്ച ആളില്ലാ വിമാനം; ആദ്യ പറക്കൽ വിജയം

ബംഗളൂരു: ഇന്ത്യ വികസിപ്പിച്ചെടുത്ത ആളില്ലാ വിമാനത്തിന്റെ ആദ്യ പറക്കൽ വിജയം. കർണാടകയിലെ ചിത്രദുർഗയിലെ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആദ്യ വിമാന പറക്കൽ വിജയകരമായി പൂർത്തിയാക്കിയത്. കർണാടകയിലെ ചിത്രദുർഗയിലെ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ നിന്നുള്ള…