Spread the love

ട്വന്‍റി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യയെ വിറപ്പിച്ച് ബംഗ്ലാദേശ് കീഴടങ്ങി. അവസാന പന്തുവരെ നീണ്ട ആവേശ പോരാട്ടത്തിൽ അഞ്ചു റൺസിനാണ് ഇന്ത്യയുടെ വിജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ബംഗ്ലാദേശിന് വിജയലക്ഷ്യം 16 ഓവറിൽ 151 റൺസാക്കി ചുരുക്കിയിരുന്നു. എന്നാൽ, 16 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനെ ബംഗ്ലാദേശിന് കഴിഞ്ഞുള്ളു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തിരുന്നു. ജയത്തോടെ ഇന്ത്യ സെമി സാധ്യത സജീവമാക്കി. ഗ്രൂപ്പിൽ ആറ് പോയന്‍റുമായി ഇന്ത്യ ഒന്നാമതാണ്.

By newsten