Spread the love

വിസ്മയ കേസിലെ വിധി വന്നതിനു പിന്നാലെയാണ് കിരണ് കുമാറിനെ കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോയത്. പ്രതി കിരൺ കുമാറിനെ ജനക്കൂട്ടത്തിനിടയിൽ നിന്നും പൊലീസുകാർ വളരെ പ്രയാസപ്പെട്ടാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. തനിക്ക് ലഭിച്ച ശിക്ഷയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ പ്രതി വിസമ്മതിച്ചു. കിരൺ കുമാറിനു കോടതി നൽകിയ ശിക്ഷ കുറചഞ്ഞെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും വിസ്മയയുടെ അമ്മ പറഞ്ഞു. പോരാട്ടം തുടരാനാണ് തീരുമാനം. ജീവപര്യന്തം തടവെങ്കിലും ലഭിക്കാൻ ഏതറ്റം വരെയും പോകും. കേസ് നല്ല രീതിയിൽ അന്വേഷിച്ച പൊലീസുകാർക്കും വിഷയം ജനങ്ങളിലേക്കെത്തിച്ച മാദ്ധ്യമപ്രവർത്തകർക്കും വിസ്മയയുടെ അമ്മ നന്ദി പറഞ്ഞു.

കൊല്ലം: കൊല്ലം നിലമേലിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭർത്താവ് കിരണ് കുമാറിൻ കൊല്ലം അഡീഷണൽ സെഷൻസ് കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും കോടതി 25 വർഷം വീതം തടവ് ശിക്ഷ വിധിച്ചു. എന്നാൽ ഇവർ ഒരുമിച്ച് 10 വർഷം തടവ് അനുഭവിക്കേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.

കൂടുതൽ വായിക്കാം: ‘വിധിയിൽ പൂർണ്ണ സംതൃപ്തി, പൊലീസിൽ അഭിമാനിക്കുന്നു’ വിസ്മയ കേസ് അന്വേഷണ സംഘം

By newsten