അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ക്ഷണിച്ച 397 കലാകാരൻമാരിൽ തമിഴ് നടനും നിർമ്മാതാവുമായ സൂര്യയും. ബോളിവുഡ് താരം കജോളിനും ക്ഷണം ഉണ്ട്. അവാർഡ് ഷോയിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെടുന്ന ആദ്യ തമിഴ്/ദക്ഷിണേന്ത്യൻ നടനാണ് സൂര്യ. കമൽ ഹാസന്റെ വിക്രം എന്ന ചിത്രത്തിലാണ് സൂര്യ അവസാനമായി അതിഥി വേഷത്തിൽ അഭിനയിച്ചത്. അഭിനേതാക്കൾ, കാസ്റ്റിംഗ് ഡയറക്ടർമാർ, കോസ്റ്റ്യൂം ഡിസൈനർമാർ, ഡോക്യുമെൻററി, മേക്കപ്പ് ആർട്ടിസ്റ്റുകൾ / ഹെയർ സ്റ്റൈലിസ്റ്റുകൾ, മാർക്കറ്റിംഗ് / പബ്ലിക് റിലേഷൻസ്, ലോകമെമ്പാടുമുള്ള നിർമ്മാതാക്കൾ എന്നിവരുൾപ്പെടെയുള്ള പുതിയ അംഗങ്ങളുടെ പട്ടിക അക്കാദമി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. പുതിയ ക്ഷണിതാക്കളിൽ 44 ശതമാനം സ്ത്രീകളും 37 ശതമാനം വെള്ളക്കാരല്ലാത്തവരും 50 ശതമാനം വിദേശികളുമാണ്.