Spread the love

യൂറോപ്പ് : തമിഴ് സൂപ്പർ സ്റ്റാർ അജിത്തിന് യാത്രയോടും വാഹനങ്ങളോടുമുള്ള ഇഷ്ടം വാർത്തകളിൽ എപ്പോഴും നിറഞ്ഞുനിൽക്കാറുണ്ട്. ഇപ്പോൾ സൂപ്പർബൈക്കിൽ യൂറോപ്പിൽ ചുറ്റിക്കറങ്ങുന്ന അജിത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഇംഗ്ലണ്ട്, ബെൽജിയം ഉൾപ്പെടെയുള്ള രാജ്യങ്ങളിലൂടെയാണ് തലയുടെ സൂപ്പർബൈക്ക് സഞ്ചരിക്കുന്നത്.

അജിത്തിന്റെ പങ്കാളിയായ സുപ്രജ് വെങ്കിട്ടാണ് യാത്രയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഹെൽമെറ്റും റൈഡിംഗ് ഗിയറും ധരിച്ചാണ് അജിത്ത് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. യുകെ-യൂറോ ടണൽ ട്രെയിനിലും, ബൈക്കിലും യാത്ര ചെയ്യുന്ന ചിത്രങ്ങൾ സുപ്രജ് വെങ്കിട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

മുമ്പും ഈ രീതിയിൽ ലോകമെമ്പാടും സഞ്ചരിച്ചതിന്റെ പേരിൽ അജിത്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 2021 ൽ താരം റഷ്യയിൽ 5,000 കിലോമീറ്ററിലധികം ബൈക്കിൽ സഞ്ചരിച്ചു.

By newsten