അമേരിക്ക: ഇന്ത്യൻ വംശജയും ബഹിരാകാശയാത്രികയുമായ സുനിത വില്യംസിനെ യുഎസ് പര്യടനത്തിനിടെ ആർ മാധവനും നമ്പി നാരായണനും സന്ദർശിച്ചു. ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘റോക്കട്രി ദ് നമ്പി എഫക്ട്’ എന്ന സിനിമയുടെ പ്രചരണാർത്ഥം അമേരിക്കയിലെത്തിയതായിരുന്നു ഇരുവരും. അടുത്തിടെ സമാപിച്ച 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം കൈയടി നേടിയിരുന്നു. ആർ മാധവൻ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ഇത്. ആര് മാധവന് തന്നെയാണ് നമ്പി നാരായണനായി വേഷമിടുന്നത്. അദ്ദേഹത്തിൻ്റെ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കാണിക്കുന്നത്.