പുരി: പുരി ബീച്ചിൽ പ്രൗഢഗംഭീരമായ മണൽ കലയിലൂടെ നിയുക്ത പ്രസിഡന്റ് ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് പ്രശസ്ത മണൽ കലാകാരൻ സുദർശൻ പട്നായിക്. പ്രതിപക്ഷത്തിന്റെ യശ്വന്ത് സിൻഹയെ പരാജയപ്പെടുത്തി ഇന്ത്യയുടെ ആദ്യ ആദിവാസി പ്രസിഡന്റായ ഒഡീഷയിൽ നിന്നുള്ള 64-കാരിയായ ആദിവാസി നേതാവ് വ്യാഴാഴ്ച ചരിത്രം രചിച്ചു. അവരുടെ വിജയത്തെ അഭിനന്ദിക്കാനും ആഘോഷിക്കാനുമായി പട്നായിക് ബീച്ചിൽ ദ്രൗപദി മുർമുവിന്റെ മനോഹരമായ മണൽ കല സൃഷ്ടിക്കുകയും അതിന്റെ ചിത്രം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കിടുകയും ചെയ്തു.
“ഈ ചരിത്രവിജയത്തിൽ ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുജിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഒഡീഷയിലെ പുരി ബീച്ചിലെ എന്റെ സാൻഡ് ആർട്ട്” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.