Spread the love

അബുദാബി: പ്ലസ് ടു പരീക്ഷയിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും യുഎഇ ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ടെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി അറിയിച്ചു.

താൽപ്പര്യമുള്ളവർ അതോറിറ്റിയുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. 94.4% കുട്ടികളും വിജയിച്ച സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് ആനുകൂല്യം.

യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ദീർഘകാല വിസ അനുവദിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

By newsten