Spread the love

 ടോവിനോ തോമസ് നായകനാകുന്ന ‘വാശി’ എന്ന ചിത്രം ജൂൺ 17ന് പ്രദർശനത്തിനെത്തും. വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം കീർത്തി മരക്കാർ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. രേവതി കലാമന്ദിറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു. ജാനിസ് ചാക്കോ സൈമൺ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ റോബി വര്‍ഗ്ഗീസ് രാജാണ്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റർ. വിനായക് ശശികുമാറിന്റെ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു.

By newsten